---
title: "നാഗാര്‍ജുനയുടെ 'ദ ഗോസ്റ്റ്', ടീസര്‍ പുറത്ത് "
english_title: "Nagarjuna's 'The Ghost', teaser out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/53994/nagarjunas-the-ghost-teaser-out"
published_at: "2022-07-09T20:23:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c996aca965d_the_greast.jpg"
keywords: []
---

# നാഗാര്‍ജുനയുടെ 'ദ ഗോസ്റ്റ്', ടീസര്‍ പുറത്ത് 

> **Lead Summary:** നാഗാര്‍ജുന നായകനാകുന്ന പുതിയ ചിത്രമാണ് ദ ഗോസ്റ്റ്, പ്രവീണ്‍ സട്ടരു ആണ് ചിത്രം സംവിധആനം ചെയ്യുന്നത്. പ്രവീണ്‍ സട്ടരു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്.

## Article Content

നാഗാര്‍ജുന നായകനാകുന്ന പുതിയ ചിത്രമാണ് ദ ഗോസ്റ്റ്, പ്രവീണ്‍ സട്ടരു ആണ് ചിത്രം സംവിധആനം ചെയ്യുന്നത്. പ്രവീണ്‍ സട്ടരു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്.

ഇപ്പോഴിതാ ദ ഗോസ്റ്റെന്ന ചിത്രത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് (The Ghost teaser). ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായിരിക്കും ദ ഗോസ്റ്റ് എന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

അനിഖ സുരേന്ദ്രനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മുകേഷ് ജി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. നാഗാര്‍ജുനയുടെ ദ ഗോസ്റ്റെന്ന ചിത്രത്തിന്റെ ചിത്രസംയോജനം ധര്‍മേന്ദ്രയാണ് നിര്‍വഹിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/53994/nagarjunas-the-ghost-teaser-out)