നയൻതാര–വിഘ്നേഷ് ശിവൻ വിവാഹച്ചടങ്ങിലെ കൂടുതൽ ചിത്രങ്ങൾ പുറത്ത്

നയൻതാര–വിഘ്നേഷ് ശിവൻ വിവാഹച്ചടങ്ങിലെ കൂടുതൽ ചിത്രങ്ങൾ പുറത്ത്
2022-07-09T16:55:00 | By Susmitha Surendran

തെന്നിന്ത്യൻ സൂപ്പർ താരം നയൻതാര–വിഘ്നേഷ് ശിവൻ വിവാഹച്ചടങ്ങിലെ കൂടുതൽ ചിത്രങ്ങൾ പുറത്ത്. വിവാഹം കഴിഞ്ഞ് ഒരുമാസം പൂർത്തിയാകുന്ന അവസരത്തിൽ ബോളിവുഡ്, കോളിവുഡ് സൂപ്പർതാരങ്ങൾക്ക് ഒപ്പം നിൽക്കുന്ന നവ ദമ്പതികളുടെ ചിത്രം വിഘ്നേഷ് തന്നെയാണ് ആരാധകർക്കായി പങ്കുവെച്ചതിട്ടുള്ളത്.

ഷാറുഖ് ഖാ‍ൻ, സൂപ്പർ താരം രജനീകാന്ത്, സംവിധായകരായ മണിരത്നം, അറ്റ്ലി എന്നിവർക്കൊപ്പമുള്ള നയൻസിന്റെയും വിഘ്നേഷിന്റെയും ചിത്രങ്ങളാണ് പുറത്തുവിട്ടത്. ജൂൺ ഒൻപതിനായിരുന്നു ഇരുവരുടെയും വിവാഹം.



മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് റിസോർട്ടിലെ വേദിയിൽ ഗ്ലാസ് കൂടാരത്തിന്റെ മാതൃകയിൽ ഒരുക്കിയ പന്തലിൽ രാവിലെ ഏഴരയ്ക്കായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. കാരണവസ്ഥാനത്തു നിന്ന് രജനീകാന്തിന്റെ അനുഗ്രഹം ഏറ്റുവാങ്ങിയാണ് കല്ല്യാണം നടന്നത്. വിവാഹത്തിന് ദമ്പതികളുടെ പേരു പതിച്ച ചുവപ്പ് സാരിയും മരതക ആഭരണങ്ങളും അണിഞ്ഞാണ് നയൻ താര എത്തിയത്.

കസവു മുണ്ടും കുർത്തയും ധരിച്ച് വിഘ്നേഷ് എത്തിയത്. താലിയെടുത്തു നൽകിയതു രജനികാന്താണ്. ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറുഖ് ഖാൻ, നടന്മാരായ ദിലീപ്, സൂര്യ, വിജയ് സേതുപതി, കാർത്തി, ശരത് കുമാർ, സംവിധായകരായ മണിരത്നം, കെ.എസ്.രവികുമാർ, നിർമാതാവ് ബോണി കപൂർ തുടങ്ങിയവർ പങ്കെടുത്തു.



വിവാഹച്ചടങ്ങുകളുടെ ചിത്രീകരണ അവകാശം ഒടിടി കമ്പനിക്കു നൽകിയിരുന്നതിനാൽ അതിഥികളുടെ മൊബൈൽ ഫോൺ ക്യാമറകൾ ഉൾപ്പെടെ സ്റ്റിക്കർ പതിച്ചു മറച്ചിരുന്നു. സുരക്ഷയ്ക്കുവേണ്ടി റിസോർട്ടിന്റെ പിൻഭാഗത്തെ ബീച്ചിലേക്കുള്ള പ്രവേശനം തടഞ്ഞു.

സംവിധായകൻ ഗൗതം മേനോനാണു വിവാഹ ചിത്രീകരണത്തിനു നേതൃത്വം നൽകിയത്. കത്തൽ ബിരിയാണി എന്ന പേരിൽ ചക്ക ബിരിയാണിയായിരുന്നു വിരുന്നിലെ പ്രധാന ആകർഷണം. കേരള ശൈലിയിൽ ഇളനീർ പായസവും വിവാഹത്തിന് ഒരുക്കിയിരുന്നു.

Content Highlight: More pictures from Nayantara-Vignesh Sivan wedding ceremony are out

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup