---
title: "'കടുവ'; രണ്ടാം ദിനവും മികച്ച കളക്ഷന്‍,  റിപ്പോർട്ട് "
english_title: "The kaduva leaps; 2nd day also good collection, new report"
publisher: "moviemax.in"
canonical_url: "https://moviemax.in/news/53957/the-kaduva-leaps-2nd-day-also-good-collection-new-report"
published_at: "2022-07-09T16:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c95984134ef_kaduva.jpg"
keywords: []
---

# 'കടുവ'; രണ്ടാം ദിനവും മികച്ച കളക്ഷന്‍,  റിപ്പോർട്ട് 

> **Lead Summary:** പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം ‘കടുവയ്ക്ക് രണ്ടാം ദിനവും മികച്ച കളക്ഷന്‍. ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസില്‍ സിനിമ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.. ആകെ കളക്ഷനില്‍ ആദ്യ ദിവസത്തില്‍ നിന്നും നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും പ്രേക്ഷക പ്രതികരണം മികച്ചതാണ്.

## Article Content

പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം ‘കടുവയ്ക്ക് രണ്ടാം ദിനവും മികച്ച കളക്ഷന്‍. ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസില്‍ സിനിമ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.. ആകെ കളക്ഷനില്‍ ആദ്യ ദിവസത്തില്‍ നിന്നും നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും പ്രേക്ഷക പ്രതികരണം മികച്ചതാണ്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്. ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങിയ ചിത്രം എട്ട് വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണം നേടുന്നുണ്ട്. മൂന്ന് കോടിയാണ് രണ്ടാം ദിവസം ചിത്രം നേടിയത്. ജൂണ്‍ 7ന് കേരളത്തിലെ തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ ഓപ്പണിങ് കളക്ഷന്‍ മികച്ചതായിരുന്നു.

ആദ്യദിനത്തില്‍ നാല് കോടിയാണ് ചിത്രം നേടിയത്. പ്രീ റിലീസ് കളക്ഷന്‍ മാത്രം 86 ലക്ഷം രൂപയായിരുന്നു. കേരളത്തിന് പുറമെയുള്ള മറ്റ് സംസ്ഥാനങ്ങളിലും മറ്റ് രാജ്യങ്ങളിലും ഇന്നലെയായിരുന്നു(ജൂണ്‍ 8) ചിത്രത്തിന്റെ റിലീസ്. സിനിമയ്ക്ക് മികച്ച പ്രതികരണം പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നുണ്ട്.

20 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന് ലോകമെമ്പാടും അഞ്ഞൂറില്‍ പരം തിയേറ്ററുകളില്‍ സ്‌ക്രീനിങ് ഉണ്ട്. ഷാജി കൈലാസ് എന്ന സംവിധായകന്റെ മാസ് തിരിച്ചുവരവ് എന്നാണ് പ്രേക്ഷകര്‍ ചിത്രത്തെക്കുറിച്ച് അഭിപ്രായപ്പെടുന്നത്.

ചിത്രത്തില്‍ അലന്‍സിയര്‍, കലാഭവന്‍ ഷാജോണ്‍, സീമ എന്നിവര്‍ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. വില്ലന്‍ വേഷത്തില്‍ വിവേക് ഒബ്റോയുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/53957/the-kaduva-leaps-2nd-day-also-good-collection-new-report)