---
title: "ഗേ ആയ നിന്നെ അംഗീകരിക്കാന്‍ കഴിയില്ല; സുഹൃത്തിന്റെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചെന്ന് അശ്വിന്‍"
english_title: "Gay you cannot be accepted; Ashwin says that his friend's words hurt him"
publisher: "moviemax.in"
canonical_url: "https://moviemax.in/news/53925/gay-you-cannot-be-accepted-ashwin-says-that-his-friends-words-hurt-him"
published_at: "2022-07-09T13:58:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c93c657489a_aswin.jpg"
keywords: []
---

# ഗേ ആയ നിന്നെ അംഗീകരിക്കാന്‍ കഴിയില്ല; സുഹൃത്തിന്റെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചെന്ന് അശ്വിന്‍

> **Lead Summary:** മലയാളം ബിഗ് ബോസ് ഫോറിലെ എല്ലാ മത്സരാര്‍ത്ഥികളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവര്‍ തന്നെയാണ്. ഈ ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ഒരു വ്യക്തിയാണ് അശ്വിന്‍. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്തിട്ടുണ്ട് അശ്വിന്‍. 

## Article Content

മലയാളം ബിഗ് ബോസ് ഫോറിലെ എല്ലാ മത്സരാര്‍ത്ഥികളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവര്‍ തന്നെയാണ്. ഈ ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ഒരു വ്യക്തിയാണ് അശ്വിന്‍. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്തിട്ടുണ്ട് അശ്വിന്‍. 

ആദ്യമായി ഷോയില്‍ നിന്ന് എല്ലാവരും കരഞ്ഞത് അശ്വിന്റെ കഥ കേട്ടാണ്. ചെറുപ്രായത്തില്‍ തന്നെ അച്ഛനെ അമ്മയെയും നഷ്ടപ്പെട്ടു അശ്വിന്. പിന്നീട് മുത്തശ്ശിക്കൊപ്പമാണ് അശ്വിന്‍ വളര്‍ന്നത്. അവരും കൂടി പോയതോടെ ആകെ ഒറ്റപ്പെട്ട അവസ്ഥ തന്നെ.

22 വയസ്സിലാണ് പിന്നീട് അമ്മയെ തേടി അശ്വിന്‍ പോവുന്നത്. എന്നാല്‍ മകനെ തിരിച്ചറിയാന്‍ ഈ അമ്മയ്ക്ക് സാധിച്ചിരുന്നില്ല അപ്പോള്‍. ഈ അടുത്ത് തന്റെ അമ്മ തന്നെ തിരിച്ചറിഞ്ഞ സന്തോഷവും അശ്വിന്‍ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ താനൊരു സ്വവര്‍ഗ്ഗാനുരാഗിയാണെന്ന്‌വെളിപ്പെടുത്തിയതോടെ തനിക്ക് ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു എന്ന് അശ്വിന്‍ പറയുന്നു.

ഒരു സുഹൃത്ത് പറഞ്ഞത്, ‘നീ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന് പറഞ്ഞ് വന്നിരുന്നെങ്കില്‍ നിന്നെ ഞാന്‍ സ്വീകരിച്ചേനെ, പക്ഷെ ഗേ ആയ നിന്നെ അംഗീകരിക്കാന്‍ കഴിയില്ല എന്നാണ്’.

പിന്നീട് അതെല്ലാം മാറി, സ്വവര്‍ഗ്ഗാനുരാഗത്തെ കുറിച്ച് ആളുകള്‍ക്ക് ശരിയായ ധാരണ വന്നു എന്നും അശ്വിന്‍ പറയുന്നു. അതിന് കാരണം റിയാസ് സലീം ആണ്. റിയാസ് ഷോയില്‍ പറഞ്ഞ കാര്യങ്ങളാണ് പലരുടെയും കാഴ്ചപ്പാടുകളെ മാറ്റിയത് അശ്വിന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/53925/gay-you-cannot-be-accepted-ashwin-says-that-his-friends-words-hurt-him)