---
title: "ബിഗ് ബോസ് താരം ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്റെ കാര്‍ അപകടത്തില്‍പ്പെട്ടു"
english_title: "Bigg Boss star Doctor Robin Radhakrishnan's car met with an accident."
publisher: "moviemax.in"
canonical_url: "https://moviemax.in/news/53915/bigg-boss-star-doctor-robin-radhakrishnans-car-met-with-an-accident"
published_at: "2022-07-09T13:36:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c937380e096_robin_radhakrishnan.jpg"
keywords: []
---

# ബിഗ് ബോസ് താരം ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

> **Lead Summary:** ബിഗ് ബോസ് താരം ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. ആക്‌സിഡന്റില്‍ റോബിന് കാര്യമായ പരിക്കൊന്നും പറ്റിയിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. തൊടുപുഴയില്‍ ഒരു ഉദ്ഘാടനത്തിന് പോകുമ്പോഴായിരുന്നു അപകടം.

## Article Content

ബിഗ് ബോസ് താരം ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. ആക്‌സിഡന്റില്‍ റോബിന് കാര്യമായ പരിക്കൊന്നും പറ്റിയിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. തൊടുപുഴയില്‍ ഒരു ഉദ്ഘാടനത്തിന് പോകുമ്പോഴായിരുന്നു അപകടം.

സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. റോബിന്‍ സേഫ് ആണെന്നാണ് അറിയാന്‍ കഴിഞ്ഞത്. കാര്‍ അപകടത്തില്‍പ്പെട്ട് കിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തിവന്നിട്ടുണ്ട്. അതേസമയം വാര്‍ത്ത അറിഞ്ഞു നിരവധി ആരാധകരാണ് രംഗത്തെത്തിയത്.

മലയാളം ബിഗ് ബോസ് ഫോറിലൂടെ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥിയാണ് റോബി രാധാകൃഷ്ണന്‍. ആദ്യ ദിനം തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാന്‍ റോബിന് സാധിച്ചു. എന്നാല്‍ അപ്രതീക്ഷിതമായി ഒരു ദിവസം ഷോയില്‍ നിന്ന് പുറത്തു പോകേണ്ടി വന്നു റോബിന്.

സഹ മത്സരാര്‍ത്ഥിയെ തല്ലി എന്ന ആരോപണത്തെ തുടര്‍ന്നാണ് റോബിനെ ഷോയില്‍ നിന്ന് പുറത്താക്കിയത്. പുറത്തെത്തിയ റോബിന് വലിയ പ്രേക്ഷക സപ്പോട്ട് തന്നെയാണ് ലഭിച്ചത്. റോബിനെ കാണാന്‍ നിരവധി പേരാണ് എയര്‍പോര്‍ട്ടില്‍ എത്തിയത്.

ഇതിന് പിന്നാലെ കേരളത്തിലെ ഒട്ടുമിക്ക ജില്ലയിലും തന്റെ ആരാധകരെ കാണാന്‍ ഇദ്ദേഹം എത്തിയിരുന്നു. പിന്നാലെ സിനിമയിലേക്ക് റോബിന് അവസരം ലഭിച്ചു. അങ്ങനെ ജീവിതത്തില്‍ വലിയ നേട്ടങ്ങളാണ് റോബിന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

എന്നാല്‍ ഈ സന്തോഷകരമായ നിമിഷത്തിനിടെയാണ് റോബിന്റെ വാഹനം അപകടത്തില്‍പെട്ടു എന്ന വാര്‍ത്തയും പുറത്തുവരുന്നത്. ഇതോടെ ആരാധകരും ആകെ വിഷമിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/53915/bigg-boss-star-doctor-robin-radhakrishnans-car-met-with-an-accident)