---
title: "പുതിയ വിശേഷ വാർത്തയുമായി നയൻതാര,  ആശംസകൾ അറിയിച്ച് ആരാധകർ  "
english_title: "Now Nayanthara is coming with a very special news."
publisher: "moviemax.in"
canonical_url: "https://moviemax.in/news/53886/now-nayanthara-is-coming-with-a-very-special-news"
published_at: "2022-07-09T12:04:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c921975f28b_nayanthara.jpg"
keywords: []
---

# പുതിയ വിശേഷ വാർത്തയുമായി നയൻതാര,  ആശംസകൾ അറിയിച്ച് ആരാധകർ  

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്.

തുടർന്ന് മലയാളത്തിലെ എല്ലാ സൂപ്പർതാരങ്ങളുടെ സിനിമയിലും താരം അഭിനയിച്ചു. നിരവധി ആരാധകർ ആണ് താരത്തിനുള്ളത് . താരാത്തിന്റെ ഓരോ ചെറുതും വലുതുമായ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് വളരെയേറെ താല്പര്യം ആണ് .

ആദ്യമൊക്കെ താരത്തിന് ഗ്ലാമർ വേഷങ്ങൾ മാത്രമായിരുന്നു ലഭിച്ചത്. എന്നാൽ പിന്നീട് താരത്തിന് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ലഭിക്കുകയായിരുന്നു. ഇന്ന് തെന്നിന്ത്യയിലെ ലേഡീ സൂപ്പർസ്റ്റാർ എന്നാണ് താരം അറിയപ്പെടുന്നത്. അടുത്തിടെ ആണ് താരം വിവാഹിതയായത്.

വിഘ്‌നേഷ് ശിവൻ എന്ന സംവിധായകനെ ആണ് താരം വിവാഹം ചെയ്തത്. ഇവർ ഏറെ വർഷങ്ങളായി പ്രണയത്തിലാണ്.  വർഷങ്ങൾ ഒരുമിച്ചു താമസിച്ച ശേഷമാണ് ഇരുവരും വിവാഹിതരായത്. 

അതേസമയം ചെന്നൈയിൽ വെച്ചായിരുന്നു വിവാഹം നടന്നത്. വിവാഹത്തിൽ നയൻതാരയുടെ അമ്മ പങ്കെടുത്തിരുന്നില്ല. ശേഷം ഇരുവരും കൊച്ചിയിൽ എത്തി അമ്മയെ സന്ദർശിച്ചു പിന്നീട് നേരെ ഇരുവരും ഹണിമൂണിന് വേണ്ടി പോവുകയായിരുന്നു. ഇവരുടെ ഹണിമൂൺ ചിത്രങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു. അതേസമയം ഇപ്പോൾ വളരെ വിശേഷപ്പെട്ട ഒരു വാർത്ത അറിയിച്ചുകൊണ്ട് എത്തുകയാണ് നയൻതാര.

വീണ്ടും ക്യാമറയുടെ മുന്നിലേക്ക് എത്തുകയാണ് നയൻതാര. ഷാറൂഖ് ഖാൻ സംവിധാനം ചെയ്യുന്ന ജവാൻ എന്ന സിനിമയിലാണ് നയൻതാര നായികയായി അഭിനയിക്കുന്നത്. സിനിമയുടെ രണ്ടാംഘട്ട ചിത്രീകരണം ഹൈദരാബാദിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഒരു പോലീസ് ഓഫീസർ വേഷത്തിലാണ് താരം ചിത്രത്തിൽ എത്തുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.

അതേസമയം അടുത്ത കുറച്ചു ദിവസത്തിനുള്ളിൽ താരം കൊച്ചിയിൽ എത്തും എന്നാണ് അറിയാൻ സാധിക്കുന്നത്. മലയാളത്തിൽ ഗോൾഡ് എന്ന സിനിമയിലാണ് താരം ഇനി അഭിനയിക്കാൻ ഉള്ളത്. അൽഫോൻസ് പുത്രനാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഓണത്തിന് ആയിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/53886/now-nayanthara-is-coming-with-a-very-special-news)