---
title: "ഇതാണ് ആ  സാക്ഷാല്‍  ബിഗ് ബോസ്;  ഇദ്ദേഹം ആരെന്ന് ശരിക്കും  അറിയുമോ ?"
english_title: "This is the real Big Boss; Do you really know who he is?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/53878/this-is-the-real-big-boss-do-you-really-know-who-he-is"
published_at: "2022-07-09T11:41:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c91c5737d3f_mohanlal.jpg"
keywords: []
---

# ഇതാണ് ആ  സാക്ഷാല്‍  ബിഗ് ബോസ്;  ഇദ്ദേഹം ആരെന്ന് ശരിക്കും  അറിയുമോ ?

> **Lead Summary:** ആരാണ് ബിഗ് ബോസ് ! നാലുവര്‍ഷത്തോളമായി ആ ശബ്ദം നമുക്കൊപ്പം തന്നെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ആളുടെ രൂപം ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ല. പലരും ബിഗ് ബോസിനെ കുറിച്ച് ചര്‍ച്ച നടത്തിയെങ്കില്‍ പോലും അദ്ദേഹത്തിന്റെ ഒരു ഫോട്ടോ പോലും എങ്ങും പ്രത്യക്ഷപ്പെട്ടില്ല. മലയാളത്തില്‍ ആര്‍ജെ രഘുരാജ് എന്ന കലാകാരനാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

## Article Content

ആരാണ് ബിഗ് ബോസ് ! നാലുവര്‍ഷത്തോളമായി ആ ശബ്ദം നമുക്കൊപ്പം തന്നെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ആളുടെ രൂപം ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ല. പലരും ബിഗ് ബോസിനെ കുറിച്ച് ചര്‍ച്ച നടത്തിയെങ്കില്‍ പോലും അദ്ദേഹത്തിന്റെ ഒരു ഫോട്ടോ പോലും എങ്ങും പ്രത്യക്ഷപ്പെട്ടില്ല. മലയാളത്തില്‍ ആര്‍ജെ രഘുരാജ് എന്ന കലാകാരനാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

ഇപ്പോള്‍ ഷോയെ കുറിച്ച് രഘു പറഞ്ഞ വാക്കുകളും വൈറല്‍ ആവുകയാണ്. ബിഗ് ബോസ് എന്നത് ഒരു സാങ്കല്പിക മാത്രമാണ്. ആ അദൃശ്യ രൂപത്തിന് ശബ്ദം നല്‍കുക എന്നത് മാത്രമാണ് എന്റെ ജോലി. ഞാന്‍ അത് ആസ്വദിക്കുന്നു , എന്റെ ഭാഗ്യമായിട്ടാണ് അത് കാണുന്നത്. ഒരു ആര്‍ജെ ആയ എന്റെ ശബ്ദം റേഡിയോയിലൂടെ കേട്ടിട്ടാണ് ഇതിലേക്ക് ക്ഷണം ലഭിക്കുന്നത്.

ചില മത്സരാര്‍ത്ഥികളോട് അടുപ്പം കാണിക്കുന്നു, മറ്റു ചിലരോട് എതിര്‍പ്പ് കാണിക്കും എന്നൊക്കെയുള്ള സോഷ്യല്‍ മീഡിയ ആക്രമണം നേരിട്ടിട്ടുണ്ട്. എന്നാല്‍ അത് എന്തിന് ചെയ്തു എന്ന ചോദ്യത്തിന് ഉത്തരം പറയുന്നതിന് എനിക്ക് ലിമിറ്റേഷന്‍സ് ഉണ്ട്. എന്നാല്‍ ആ 20 പേരും എനിക്ക് ഒരുപോലെ തന്നെയാണ്. ഒരു മത്സരാര്‍ത്ഥിയോടും പ്രത്യേകം താല്‍പര്യം കാണിക്കുന്നില്ല. ഞങ്ങളെ സംബന്ധിച്ച് 20 പേരും മക്കളെ പോലെയാണ്.

ഈ ഷോയ്ക്ക് ഒരുപാട് നിയമാവലികള്‍ ഉണ്ട്. റോബിനെ പുറത്താക്കിയതും അതിന്റെ ഭാഗമാണ്. എന്നാല്‍ അതിനു ശേഷം ലാലേട്ടനെയും എന്നെയും നിരവധി പേര്‍ തേറിവിളിച്ചു. റോബിനുമായി തനിക്ക് ഇപ്പോഴും സൗഹൃദം ഉണ്ട് എന്ന് രഘു പറഞ്ഞു. ആ മത്സരാര്‍ത്ഥികളെ പോലെ ഞാനും ഫുള്‍ ടൈം ഒരു മുറിയില്‍ അടച്ചിട്ടിരിക്കുകയല്ല. ആവശ്യത്തിന് ബ്രേക്ക് ഒക്കെ എടുക്കാറുണ്ട്.

പക്ഷേ ടാസ്‌കുകളും ഗെയിമുകളും എല്ലാം വരുമ്പോള്‍ മുഴുവനും കാണണം. തമാശ ഇഷ്ടപ്പെടുന്ന ഞാന്‍ ഷോയിലെ ചില മത്സരാര്‍ത്ഥികളുടെ സംസാരം കേട്ട് ചിരി അടക്കിപ്പിടിച്ചിരുന്ന നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. താന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചത് ഈ കഴിഞ്ഞ ബിഗ് ബോസ് തന്നെയായിരുന്നു എന്നും രഘു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/53878/this-is-the-real-big-boss-do-you-really-know-who-he-is)