---
title: "ആരാധകര്‍ക്ക് സംസാരിക്കാം, കൂടിക്കാഴ്ച്ചയ്ക്ക് ഒന്നരലക്ഷം; പുതിയ സംരംഭവുമായി മോഹന്‍ലാലിന്റെ നായിക"
english_title: "Fans can talk; Mohanlal's heroine with a new venture"
publisher: "moviemax.in"
canonical_url: "https://moviemax.in/news/53868/fans-can-talk-mohanlals-heroine-with-a-new-venture"
published_at: "2022-07-09T11:20:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c917974cb6a_kiran_rathor.jpg"
keywords: []
---

# ആരാധകര്‍ക്ക് സംസാരിക്കാം, കൂടിക്കാഴ്ച്ചയ്ക്ക് ഒന്നരലക്ഷം; പുതിയ സംരംഭവുമായി മോഹന്‍ലാലിന്റെ നായിക

> **Lead Summary:** മോഹന്‍ലാല്‍ ചിത്രമായ താണ്ഡവം വഴി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് കിരണ്‍ റാത്തോര്‍. തെന്നിന്ത്യന്‍ സിനിമകളില്‍ എല്ലാം സജീവമായ താരം ഇടയ്ക്ക് സിനിമയില്‍ നിന്ന് പൊടുന്നനെ അപ്രത്യക്ഷയായി .

## Article Content

മോഹന്‍ലാല്‍ ചിത്രമായ താണ്ഡവം വഴി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് കിരണ്‍ റാത്തോര്‍. തെന്നിന്ത്യന്‍ സിനിമകളില്‍ എല്ലാം സജീവമായ താരം ഇടയ്ക്ക് സിനിമയില്‍ നിന്ന് പൊടുന്നനെ അപ്രത്യക്ഷയായി .

ഇവര്‍ എന്ത് ജോലി ചെയ്താണ് ജീവിക്കുന്നത് എന്ന സംശയം ആയിരുന്നു ആരാധകരില്‍ പലര്‍ക്കും. ഇപ്പോഴിതാ സിനിമ ഇല്ലാതെ തന്നെ വരുമാനത്തിനായി ഒരു പുതിയ ബിസിനസ് തുടങ്ങിയിരിക്കുകയാണ്. തന്നോട് ആരാധകര്‍ക്ക് സംസാരിക്കാന്‍ വേണ്ടി ഒരു വെബ്സൈറ്റ് ആണ് താരം ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്.

വലിയ പ്രതിഫലം ആണ് ആരാധകരുമായി സംസാരിക്കുന്നതിനു താരം ഈടാക്കുന്നതും.ആരാധകരുമായി വീഡിയോ കാള്‍ ചെയ്യാനും സംസാരിക്കാനും ഒക്കെ ഉള്ള സൗകര്യവും താരം ഒരുക്കിയിട്ടാണ് ഇങ്ങനെ ഒരു ബിസിനസ് ആരംഭിച്ചിരിക്കുന്നത്.

താനുമായി ഫോണ്‍ വിളിച്ച് മാത്രം ആരാധകര്‍ക്ക് സംസാരിച്ചാല്‍ മതിയെങ്കില്‍ അഞ്ച് മിനിട്ടിനു പതിനാലായിരം രൂപ ആണ് താരം വിളിക്കുന്നവരില്‍ നിന്നും ഈടാക്കുന്നത്. അത് അല്ല വീഡിയോ കാള്‍ ആണ് ചെയ്യേണ്ടത് എങ്കില്‍ ഒരു മിനിട്ടിനു ആയിരം രൂപ എന്ന കണക്കില്‍ ഇരുപത്തി അഞ്ച് മിനിട്ടിന് ഇരുപത്തി അയ്യായിരം രൂപ ആണ് താരം ഈടാക്കുന്നത്.

നടിയുടെ ചിത്രങ്ങള്‍ മാത്രം കണ്ടാല്‍ മതി എങ്കില്‍ അതിനു വേണ്ടി നല്‍കേണ്ടത് നാലായിരം രൂപയും ആണ്. കിരണ്‍ റാത്തോറുമായി വ്യക്തിപരമായി കൂടിക്കാഴ്ച നടത്താനും സംസാരിക്കാനും ഒന്നര ലക്ഷം രൂപ നല്‍കണം. ഇങ്ങനെ ആണ് വെബ്സൈറ്റ് സന്ദര്‍ശിക്കാനുള്ള വിവരങ്ങള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/53868/fans-can-talk-mohanlals-heroine-with-a-new-venture)