---
title: "തീപ്പൊരി പ്രകടനത്തിന് പൃഥ്വിരാജിന് നന്ദി, പൃഥ്വിരാജിനെ പ്രശംസിച്ച് ഉണ്ണി മുകുന്ദന്‍"
english_title: "Unni Mukundan talks about Prithviraj's performance in 'Tiger Movie'."
publisher: "moviemax.in"
canonical_url: "https://moviemax.in/news/53856/unni-mukundan-talks-about-prithvirajs-performance-in-tiger-movie"
published_at: "2022-07-09T10:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c910443d291_unnimukunthan_and_prithviraj.jpg"
keywords: []
---

# തീപ്പൊരി പ്രകടനത്തിന് പൃഥ്വിരാജിന് നന്ദി, പൃഥ്വിരാജിനെ പ്രശംസിച്ച് ഉണ്ണി മുകുന്ദന്‍

> **Lead Summary:** പൃഥ്വിരാജ് ചിത്രം കടുവയുടെ റിപ്പോർട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് . മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത് . ഇപ്പോഴിതാ ഉണ്ണി മുകുന്ദന്റെ പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത് .

## Article Content

പൃഥ്വിരാജ് ചിത്രം കടുവയുടെ റിപ്പോർട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് . മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത് . ഇപ്പോഴിതാ ഉണ്ണി മുകുന്ദന്റെ പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത് .

പൃഥ്വിരാജ്- ഷാജി കൈലാസ് സിനിമ ‘കടുവ’യ്ക്ക് പ്രശംസയുമായി നടന്‍ ഉണ്ണി മുകുന്ദന്‍ രംഗത്ത്  വന്നിരിക്കുകയാണ് . സിനിമ ഇഷ്ടപ്പെട്ടതായും ഇത്തരം മാസ് എന്റടെയ്ന്‍മെന്റ് സിനിമകള്‍ ആവശ്യമാണെന്നും ഉണ്ണി മുകുന്ദന്‍ അഭിപ്രായപ്പെട്ടു.

ചിത്രത്തില്‍ കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന കഥാപാത്രമായെത്തിയ പൃഥ്വിരാജിന്റെ പ്രകടനത്തെക്കുറിച്ചും ഉണ്ണി മുകുന്ദന്‍ പറയുന്നു. സ്‌ക്രീനിലെ തീപ്പൊരി പ്രകടനത്തിന് പൃഥ്വിരാജിന് നന്ദി പറയുന്നതായും ഉണ്ണി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു

‘കടുവ കണ്ടു, ഇഷ്ടപ്പെട്ടു. മലയാളം സിനിമകളില്‍ എന്റര്‍ടെയ്ന്‍മന്റ് സിനിമകള്‍ വന്നുകൊണ്ടിരിക്കുന്ന സമയമാണിത്. ഊര്‍ജവും ഉജ്ജ്വലതയും നിറഞ്ഞ പൃഥ്വിരാജിനെ സ്‌ക്രീനില്‍ കാണാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. വളരെകുറച്ച് അഭിനേതാക്കള്‍ക്ക് മാത്രമാണിതിന് സാധിക്കുന്നത്. ഇങ്ങനെയൊരു കഥാപാത്രത്തിന് അദ്ദേഹം ചേര്‍ന്നതാണ്.

ഷാജി കൈലാസിന്റെ പേര് വീണ്ടും സ്‌ക്രീനില്‍ കാണുമ്പോള്‍ രോമാഞ്ചമുണ്ടായി. പ്രിയ സുഹൃത്ത് രാഹുലും ഈ ആഘോഷത്തില്‍ ഗംഭീരമായി സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഗംഭീര പ്രമോഷനുകളും. ‘കടുവ’യുടെ അണിയറപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍. തീപ്പൊരി പ്രകടനത്തിന് പൃഥ്വിരാജിന് നന്ദി’ ഉണ്ണി മുകുന്ദന്‍ കുറിച്ചു.

തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് മികച്ച ഓപ്പണിങ്ങ് ആണ് കേരളത്തില് നിന്നും ലഭിച്ചത്. സിനിമ ആദ്യദിനത്തില്‍ നാല് കോടിയോളം രൂപയാണ് കളക്റ്റ് ചെയ്തത്. പ്രീ റിലീസ് കളക്ഷന്‍ മാത്രം 86 ലക്ഷം രൂപയാണ്. കേരളത്തിന് പുറമെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ ഇന്നലെയാണ് ചിത്രം റിലീസ് ചെയ്തിരുന്നത്. എട്ടില്‍ അധികം രാജ്യങ്ങളിലും സിനിമ റിലീസിനെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/53856/unni-mukundan-talks-about-prithvirajs-performance-in-tiger-movie)