---
title: "രാജകുമാരിയുടെ ലൈവ് ലൊക്കേഷന്‍ അയക്കാൻ  കാർത്തിയുടെ കമന്റ് - തൃഷ നല്‍കിയ മറുപടി വൈറല്‍"
english_title: "Karti's comment to send Rajkumari's live location - Trisha's reply went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/53810/kartis-comment-to-send-rajkumaris-live-location-trishas-reply-went-viral"
published_at: "2022-07-08T23:29:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c870803b856_karthi.jpg"
keywords: []
---

# രാജകുമാരിയുടെ ലൈവ് ലൊക്കേഷന്‍ അയക്കാൻ  കാർത്തിയുടെ കമന്റ് - തൃഷ നല്‍കിയ മറുപടി വൈറല്‍

> **Lead Summary:** **ചെന്നൈ :** മണിരത്നത്തിന്റെ സ്വപ്ന സിനിമയായ പൊന്നിയിന്‍ സെല്‍വനില്‍ തന്റെ കാരക്ടര്‍ പോസ്റ്റര്‍ തൃഷ പങ്കുവച്ചിരുന്നു. രാജകുമാരിയായ കുണ്ഡവയ് എന്ന കഥാപാത്രമായാണ് തൃഷ ഈ ചിത്രത്തില്‍ എത്തുന്നത്.

## Article Content

**ചെന്നൈ :** മണിരത്നത്തിന്റെ സ്വപ്ന സിനിമയായ പൊന്നിയിന്‍ സെല്‍വനില്‍ തന്റെ കാരക്ടര്‍ പോസ്റ്റര്‍ തൃഷ പങ്കുവച്ചിരുന്നു. രാജകുമാരിയായ കുണ്ഡവയ് എന്ന കഥാപാത്രമായാണ് തൃഷ ഈ ചിത്രത്തില്‍ എത്തുന്നത്.

ട്വിറ്ററില്‍ തൃഷ പങ്കുവച്ച പോസ്റ്ററിന് കീഴെ ചിത്രത്തിലെ സഹതാരമായ കാര്‍ത്തി ഇട്ട കമന്റും അതിന് തൃഷ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. തൃഷയുടെ ട്വീറ്റിന് താഴെ ലൈവ് ലൊക്കേഷന്‍ വെളിപ്പെടുത്താനായിരുന്നു കാര്‍ത്തി ആവശ്യപ്പെട്ടത്.

*

'രാജകുമാരി, ദയവായി താങ്കളുടെ ലൈവ് ലൊക്കേഷന്‍ എനിക്ക് അയയ്‌ക്കുക. നിങ്ങളുടെ സഹോദരന് ഒരു താളിയോല കൈമാറാനുണ്ട്'* എന്നായിരുന്നു കാര്‍ത്തിയുടെ ട്വീറ്റ്.

എന്നാല്‍ ഇതിന് മറുപടിയായി *'ക്ഷമിക്കണം, അരമനയില്‍ സ്‌മാര്‍ട്ട്‌ഫോണുകള്‍ക്കും സ്‌മാര്‍ട്ട് ആയ ആളുകള്‍ക്കും പ്രവേശനമില്ല' *എന്നായിരുന്നു തൃഷയുടെ ട്വീറ്റ്. ചിത്രത്തില്‍ വന്തിയത്തേവന്‍ എന്ന രാജകുമാരന്‍ ആയിട്ടാണ് കാര്‍ത്തി അഭിനയിക്കുന്നത്. ഐശ്വര്യ റായ്, വിക്രം, ജയം രവി എന്നിവരാണ് മറ്ര് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/53810/kartis-comment-to-send-rajkumaris-live-location-trishas-reply-went-viral)