---
title: "കാത്തിരിപ്പുകൾക്ക് വിരാമം; മണി രത്‌നം ചിത്രം പൊന്നിയൻ സെൽവൻ ടീസർ പുറത്ത്"
english_title: "Mani Ratnam Movie Ponniyan Selvan Teaser Out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/53802/mani-ratnam-movie-ponniyan-selvan-teaser-out"
published_at: "2022-07-08T22:23:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c8615121c47_ponniyanselvan.jpg"
keywords: []
---

# കാത്തിരിപ്പുകൾക്ക് വിരാമം; മണി രത്‌നം ചിത്രം പൊന്നിയൻ സെൽവൻ ടീസർ പുറത്ത്

> **Lead Summary:** **മ**ണി രത്‌നം ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയൻ സെൽവന്റെ ടീസർ പുറത്ത്. ചോള രാജാക്കന്മാരുടെ കാലത്തെ കഥ പറയുന്ന ചിത്രത്തിൽ വൻ താര നിരയാണ് അണിനിരക്കുന്നത്.

## Article Content

**മ**ണി രത്‌നം ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയൻ സെൽവന്റെ ടീസർ പുറത്ത്. ചോള രാജാക്കന്മാരുടെ കാലത്തെ കഥ പറയുന്ന ചിത്രത്തിൽ വൻ താര നിരയാണ് അണിനിരക്കുന്നത്.

ഐശ്വര്യ റായ്, ചിയാൻ വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ ലക്ഷ്മി, തൃഷ, ജയറാം എന്നിങ്ങനെ നിരവധി പേരാണ് ചിത്രത്തിലുള്ളത്.

സെപ്റ്റംബർ 30ന് പുറത്തിറങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങും. ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചനാണ് ടീസർ പുറത്തുവിട്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/53802/mani-ratnam-movie-ponniyan-selvan-teaser-out)