---
title: "ക്യാരവനിൽ വെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്; രൺവീർ"
english_title: "Ranveer opens up about his first night and sex."
publisher: "moviemax.in"
canonical_url: "https://moviemax.in/news/53784/ranveer-opens-up-about-his-first-night-and-sex"
published_at: "2022-07-08T20:43:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c849d108aa6_ranveer.jpg"
keywords: []
---

# ക്യാരവനിൽ വെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്; രൺവീർ

> **Lead Summary:** ബോളിവുഡിലെ സൂപ്പർ താര ദമ്പതികൾ ആണ് രൺവീർ സിംഗും ദീപിക പതുക്കോണും. നിരവധി ആരാധകരാണ് ഇന്ത്യ എമ്പാടും ഇവർക്ക് ഉള്ളത്. പ്രണയവിവാഹിതരായിരുന്നു ഇരുവരും. ബോളിവുഡിൽ തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച ശേഷം ആയിരുന്നു ഇരുവരും വിവാഹം കഴിച്ചത്. ഇപ്പോഴിതാ കോഫി വിത്ത് കരൺ എന്ന സൂപ്പർഹിറ്റ് ഷോയിൽ രൺവീർ സംസാരിച്ച കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്.

## Article Content

ബോളിവുഡിലെ സൂപ്പർ താര ദമ്പതികൾ ആണ് രൺവീർ സിംഗും ദീപിക പതുക്കോണും. നിരവധി ആരാധകരാണ് ഇന്ത്യ എമ്പാടും ഇവർക്ക് ഉള്ളത്. പ്രണയവിവാഹിതരായിരുന്നു ഇരുവരും. ബോളിവുഡിൽ തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച ശേഷം ആയിരുന്നു ഇരുവരും വിവാഹം കഴിച്ചത്. ഇപ്പോഴിതാ കോഫി വിത്ത് കരൺ എന്ന സൂപ്പർഹിറ്റ് ഷോയിൽ രൺവീർ സംസാരിച്ച കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്.

തന്റെ ആദ്യരാത്രിയെ കുറിച്ചും ലൈംഗികതയെക്കുറിച്ചും മനസ്സ് തുറക്കുകയാണ് രൺവീർ. ഷോയുടെ ട്രെയിലർ പുറത്തുവന്നതോടെ ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ഷോയിൽ കോഫി ബിംഗോ എന്ന ഒരു സെക്ഷൻ ഉണ്ട്.

ഈ സെഷനിൽ ആണ് താരം ഇക്കാര്യങ്ങളെ കുറിച്ച് മനസ്സ് തുറന്നത്. വിവാഹശേഷം ആദ്യരാത്രിയിൽ തനിക്ക് ക്ഷീണം ഉണ്ടായിരുന്നില്ല എന്നാണ് രൺവീർ പറയുന്നത്. താൻ വളരെ ആക്റ്റീവ് ആയിരുന്നു എന്നും താരം പറയുന്നു.

ക്യാരവനിൽ വെച്ച് പോലും താൻ ബന്ധപ്പെട്ടിട്ടുണ്ട്. അതിൽ അപകട സാധ്യതയുണ്ട്. എന്നാൽ അത് അതിനെ കൂടുതൽ ആവേശകരമാക്കുന്നു. രൺവീർ വ്യക്തമാക്കി. തനിക്ക് വ്യത്യസ്ത രീതികളിലുള്ള സെക്സ് പ്ലേ ലിസ്റ്റുകൾ ഉണ്ട് എന്നും താരം പറയുന്നു. 

വികാരഭരിതവും സ്നേഹനിർഭരവും ആയതാണ് ഒന്ന്. ഡേർട്ടി സെക്സിന് മറ്റൊന്നും ഉണ്ട് എന്നും താരം വ്യക്തമാക്കി. എന്തായാലും താരം പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വൈറൽ ആവുകയാണ്. ആരാധകർ താരം പറഞ്ഞ കാര്യങ്ങൾ കേട്ട് അമ്പരക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/53784/ranveer-opens-up-about-his-first-night-and-sex)