താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾക്ക് നിരവധി ആരാധകർ ആണുള്ളത്. വളരെ പെട്ടെന്ന് ആണ് ഇത്തരം ഉള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുള്ളത്. താരങ്ങളുടെ വിശേഷങ്ങൾ അറിയാനും അവരുടെ മറ്റ് കാര്യങ്ങൾ അറിയുവാനും പ്രേക്ഷകർക്ക് ഏറെ താല്പര്യമാണ് എപ്പോഴും. മിക്കതാരങ്ങളും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്.
തങ്ങളുടെ വിശേഷങ്ങൾ ഒക്കെ അവർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഒരു കൊച്ചു സുന്ദരിയുടെ ചിത്രമാണ്. ഈ ചിത്രത്തിൽ കാണുന്ന വ്യക്തി ആരെന്ന് ഒറ്റനോട്ടത്തിൽ നിങ്ങൾക്ക് കണ്ടുപിടിക്കാമോ?

മലയാളത്തിൽ അരങ്ങേറിയെങ്കിലും ഇപ്പോൾ തെന്നിന്ത്യൻ ഭാഷകളിൽ സജീവമാണ് താരം. ഇനിയും പിടികിട്ടിയില്ലെങ്കിൽ ആളെ നേരിട്ട് പറഞ്ഞു തരാം. മലയാളികളുടെ പ്രിയപ്പെട്ട മഞ്ജിമ മോഹൻ ആണ് ചിത്രത്തിൽ ഉള്ളത്.

കളിയൂഞ്ഞാൽ എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി താരം അരങ്ങേറുന്നത്. ഇതിനുശേഷം പല ചിത്രങ്ങളിലും ബാലതാരമായി തന്നെ താരം അഭിനയിച്ചിരുന്നു. ഇതിനിടയിൽ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായിട്ടാണ് സിനിമയിൽ പിന്നീട് അരങ്ങേറുന്നത്.

അതിനുശേഷം തമിഴിലും താരം അരങ്ങേറി. ചിമ്പുവിന്റെ നായികയായിട്ടാണ് തമിഴിൽ താരം അരങ്ങേറിയത്. അതിനുശേഷം പല തമിഴ് ചിത്രങ്ങളിലും താരം വേഷമിട്ടിരുന്നു. എൻടിആർ ജീവചരിത്രം പറയുന്ന തെലുങ്ക് ചിത്രത്തിലും താരം വേഷമിട്ടു.
Content Highlight: Do you know who the beautiful girl in the picture is? The picture goes viral


































