---
title: "ഞാന്‍ ഫുള്‍ ഓണായിരുന്നു, ആദ്യരാത്രി ക്ഷീണിച്ചില്ല; തുറന്ന്  പറഞ്ഞ് താരം "
english_title: "Now Ranveer has opened up about their wedding and first night."
publisher: "moviemax.in"
canonical_url: "https://moviemax.in/news/53685/now-ranveer-has-opened-up-about-their-wedding-and-first-night"
published_at: "2022-07-08T13:37:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c7e6c5a7e9a_ranveer.jpg"
keywords: []
---

# ഞാന്‍ ഫുള്‍ ഓണായിരുന്നു, ആദ്യരാത്രി ക്ഷീണിച്ചില്ല; തുറന്ന്  പറഞ്ഞ് താരം 

> **Lead Summary:** ബോളിവുഡിലെ സൂപ്പര്‍ താര ജോഡിയാണ് രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും. വെള്ളിത്തിരയില്‍ മിന്നും പ്രകടനങ്ങളിലൂടെ കയ്യടി നേടുന്ന രണ്‍വീറും ദീപികയും സോഷ്യല്‍ മീഡിയയിലും താരങ്ങളാണ്.

## Article Content

ബോളിവുഡിലെ സൂപ്പര്‍ താര ജോഡിയാണ് രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും. വെള്ളിത്തിരയില്‍ മിന്നും പ്രകടനങ്ങളിലൂടെ കയ്യടി നേടുന്ന രണ്‍വീറും ദീപികയും സോഷ്യല്‍ മീഡിയയിലും താരങ്ങളാണ്.

സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടേയും കമന്റുകളിലൂടേയും എന്നും ആരാധകരെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നവരാണ് രണ്‍വീറും ദീപികയും. ഇവര്‍ക്കിടയിലെ പ്രണയം ചിലപ്പോഴൊക്കെ സോഷ്യല്‍ മീഡിയയെ അസൂയപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ഇപ്പോഴിതാ തങ്ങളുടെ വിവാഹത്തേക്കുറിച്ചും ആദ്യരാത്രിയേക്കുറിച്ചുമൊക്കെ രണ്‍വീര്‍ മനസ് തുറന്നിരിക്കുകയാണ്. കോഫി വിത്ത് കരണ്‍ സീസണ്‍ 7 ന്റെ ആദ്യത്തെ എപ്പിസോഡില്‍ അതിഥിയായി എത്തിയതായിരുന്നു രണ്‍വീര്‍.

ആലിയ ഭട്ടിനൊപ്പമായിരുന്നു രണ്‍വീര്‍ കോഫി വിത്ത് കരണിലെത്തിയത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് കോഫി വിത്ത് കരണ്‍ മടങ്ങിയെത്തുന്നത്.

പരിപാടിക്കിടെ കല്യാണവുമായി ബന്ധപ്പെട്ടൊരു മിത്ത് തകര്‍ക്കാന്‍ കരണ്‍ ജോഹര്‍ ആവശ്യപ്പെടുകയായിരുന്നു. ആദ്യരാത്രി എന്നായിരുന്നു ആലിയ നല്‍കിയ മറുപടി. ആദ്യരാത്രി എന്നൊന്നില്ലെന്നും ക്ഷീണിതരായിരിക്കുമെന്നുമായിരുന്നു ആലിയ പറഞ്ഞത്. എന്നാല്‍ ആലിയയുടെ അഭിപ്രായമായിരുന്നില്ല ഇക്കാര്യത്തില്‍ രണ്‍വീറിനുണ്ടായിരുന്നത്. തങ്ങള്‍ ആദ്യ രാത്രിയില്‍ തന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും താന്‍ ക്ഷീണിതനായിരുന്നില്ലെന്നും രണ്‍വീര്‍ പറഞ്ഞു.

''ഞാന്‍ ഫുള്‍ ഓണായിരുന്നു. വാനിറ്റി വാനില്‍ വെച്ചും ബന്ധപ്പെട്ടു. ഇതിലൊരു റിസ്‌കുണ്ടായിരുന്നു. അതാണ് കൂടുതല്‍ ആവേശകരമാക്കുന്നത്. എനിക്ക് വ്യത്യസ്തമായ തരത്തിലുള്ള ലൈംഗിക ബന്ധത്തിനായി വ്യത്യസ്തമായ പ്ലേ ലിസ്റ്റുമുണ്ട്. പാഷനേറ്റ്, ലവിംഗ്, പിന്നെ ഡേര്‍ട്ടി സെക്‌സ് അങ്ങനെ ഓരോന്നിനും വ്യത്യസ്തമായ പ്ലേ ലിസ്റ്റുണ്ട്'' എന്നാണ് രണ്‍വീര്‍ പറയുന്നത്.

വിവാഹ ദിവസത്തെ ചടങ്ങുകള്‍ക്ക് ശേഷം തങ്ങള്‍ ക്ഷീണിതരായിരുന്നില്ലെന്നും രണ്‍വീര്‍ പറയുന്നുണ്ട്. നേരത്തെ നല്‍കിയൊരു അഭിമുഖത്തില്‍ ദീപിക ജീവതത്തില്‍ എത്രത്തോളം ശാന്തയും സൗമ്യയുമാണെന്നും തനിക്ക് ദീപികയെ പോലെയാകണമെന്നും രണ്‍വീര്‍ പറഞ്ഞിരുന്നു. ദീപിക പദുക്കോണിന്റെ ഭര്‍ത്താവാണ് താന്‍ എന്ന് പറയാനാണ് ഇഷ്ടമെന്നും രണ്‍വീര്‍ പറഞ്ഞിരുന്നു. 

''അവള്‍ എന്റെ അടിപൊളി ഭാര്യയാണ്. എനിക്ക് അറിയുന്നതില്‍ ഏറ്റവും ഗംഭീര കക്ഷി. വളരെയധികം സ്റ്റേബിള്‍ ആയ, സോര്‍ട്ടഡ് ആയ വ്യക്തി. ഒരുപാട് കാരണങ്ങളാല്‍ ഞാന്‍ ആരാധിക്കുന്ന വ്യക്തി. എനിക്ക് അവളെ പോലെയാകണമെന്നുണ്ട്. നല്ല ശീലങ്ങളുണ്ട്. തന്റെ വികാരങ്ങളെ നിയന്ത്രിച്ച് നിര്‍ത്താന്‍ അറിയാം. എന്നെ അത്ഭുതപ്പെടുത്തുന്നത് അവസാനിപ്പിക്കുന്നില്ല. അവളെ കൂടുതല്‍ അറിയുന്തോറും കൂടുതല്‍ പ്രണയത്തിലാവുകയാണ് ഞാന്‍'' എന്നായിരുന്നു താരം പറഞ്ഞത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/53685/now-ranveer-has-opened-up-about-their-wedding-and-first-night)