---
title: "കൊച്ചിയില്‍ ആഡംബര ഫ്‌ളാറ്റ് വാങ്ങി മോഹന്‍ലാല്‍"
english_title: "Mohanlal bought a luxury flat in Kochi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/53663/mohanlal-bought-a-luxury-flat-in-kochi"
published_at: "2022-07-08T12:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c7d01b8b3f9_mohanlal.jpg"
keywords: []
---

# കൊച്ചിയില്‍ ആഡംബര ഫ്‌ളാറ്റ് വാങ്ങി മോഹന്‍ലാല്‍

> **Lead Summary:** മലയാള സിനിമയിൽ മാറ്റി നിർത്താൻ പറ്റാത്ത നടനാണ് മോഹൻലാൽ . താരത്തിന്റെ ഓരോ വിശേഷങ്ങളും അറിയാൻ ആരാധകർക്ക് വളരെയേറെ താല്പര്യം ആണ് . ഇപ്പോഴിതാ മോഹൻലാലിന്റെ ഏറ്റവും പുതിയ വിശേഷണമാണ് ശ്രദ്ധനേടുന്നത്.

## Article Content

മലയാള സിനിമയിൽ മാറ്റി നിർത്താൻ പറ്റാത്ത നടനാണ് മോഹൻലാൽ . താരത്തിന്റെ ഓരോ വിശേഷങ്ങളും അറിയാൻ ആരാധകർക്ക് വളരെയേറെ താല്പര്യം ആണ് . ഇപ്പോഴിതാ മോഹൻലാലിന്റെ ഏറ്റവും പുതിയ വിശേഷണമാണ് ശ്രദ്ധനേടുന്നത്.

 വീണ്ടും ആഡംബര ഫ്‌ളാറ്റ് വാങ്ങി മോഹന്‍ലാല്‍. കൊച്ചി കുണ്ടന്നൂരിലെ ഐഡന്റിറ്റി സമുച്ഛയത്തിലാണ് താരത്തിന്റെ പുതിയ ഫ്‌ളാറ്റ്. 5, 16 നിലകള്‍ ചേര്‍ത്ത് ഏകദേശം 9000 ചതുരശ്ര അടിയുള്ള ഫ്‌ളാറ്റ് അധ്യാധുനിക സൗകര്യങ്ങളോടുകൂടിയതാണ്.

ബുധനാഴ്ചയായിരുന്നു ഫ്‌ളാറ്റിലെ പാലുകാച്ചല്‍. ക്ഷണിക്കപ്പെട്ട അന്‍പതോളം ആളുകള്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.രാജാവിന്റെ മകന്‍ സിനിമയിലെ ഡയലോഗ് അനുസ്മരിപ്പിക്കുന്ന 2255 നമ്പറുള്ള സ്‌കൂട്ടറര്‍ ഫ്‌ലാറ്റിന്റെ എന്‍ട്രന്‍സില്‍ തന്നെ സ്ഥാപിച്ചിട്ടുണ്ട്.

ഇട്ടിമാണി സിനിമയില്‍ താരം ഉപയോഗിച്ച സ്‌കൂട്ടര്‍ കൂടിയാണിത്. പാചകത്തില്‍ പരീക്ഷണങ്ങള്‍ നടത്താറുള്ള താരം അത്യാധുനിക സൗകര്യങ്ങളോടെ വിപുലമായാണ് ഫ്‌ളാറ്റിലെ കിച്ചണ്‍ ഒരുക്കിയിട്ടുള്ളത്. ഇതുകൂടാതെ മേക്കപ്പ് റൂം, സ്റ്റാഫ് റൂമും തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്.

അടുത്തിടെ മോഹന്‍ലാലിനെ തേടി കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം എത്തിയിരുന്നു. ജിഎസ്ടി നികുതികള്‍ കൃത്യമായി ഫയല്‍ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിനായിരുന്നു താരത്തിന് കേന്ദ്രത്തിന്റെ അംഗീകാരം.

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് ആണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/53663/mohanlal-bought-a-luxury-flat-in-kochi)