---
title: "നി​ഗൂഢത ഉണർത്തി 'കുടുക്ക് 2025' ടീസർ"
english_title: "'Kudukku 2025' teaser raises mystery"
publisher: "moviemax.in"
canonical_url: "https://moviemax.in/news/53572/kudukku-2025-teaser-raises-mystery"
published_at: "2022-07-07T20:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c6f728f205f_KUDUKK.jpg"
keywords: []
---

# നി​ഗൂഢത ഉണർത്തി 'കുടുക്ക് 2025' ടീസർ

> **Lead Summary:** കൃ​ഷ്ണ​ ​ശ​ങ്ക​ർ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'കുടുക്ക് 2025'ന്റെ ടീസർ പുറത്തിറങ്ങി. ഏറെ നി​ഗൂഢതകൾ ഉണർത്തുന്ന രീതിയിലാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. 'അ​ള്ള് ​രാ​മേ​ന്ദ്ര​ന്' ​ശേ​ഷം​ ​സംവി​ധായകൻ ബി​ല​ഹ​രി​ ഒരുക്കുന്ന ചിത്രം 2025ലെ ​കഥയാണ് പറയുന്നത്.

## Article Content

കൃ​ഷ്ണ​ ​ശ​ങ്ക​ർ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'കുടുക്ക് 2025'ന്റെ ടീസർ പുറത്തിറങ്ങി. ഏറെ നി​ഗൂഢതകൾ ഉണർത്തുന്ന രീതിയിലാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. 'അ​ള്ള് ​രാ​മേ​ന്ദ്ര​ന്' ​ശേ​ഷം​ ​സംവി​ധായകൻ ബി​ല​ഹ​രി​ ഒരുക്കുന്ന ചിത്രം 2025ലെ ​കഥയാണ് പറയുന്നത്.

മനുഷ്യന്റെ സ്വകാര്യതയാണ് പ്രമേയം. ഷൈൻ ടോം ചാക്കോ, ദുർ​ഗ കൃഷ്ണ, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. കൊവിഡ് നിയന്ത്രണങ്ങളോടെ തിരഞ്ഞെടുത്ത സ്വകാര്യ ഇടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. നവംബറിൽ ആണ് ഷൂട്ടിങ് ആരംഭിച്ചത്. ചിത്രം ഉടന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

### Related Links & Sources
- [Original Story Source](https://moviemax.in/news/53572/kudukku-2025-teaser-raises-mystery)