ബോളിവുഡ് പ്രേക്ഷകരുടെ പ്രിയ താരം ഇമ്രാൻ ഖാൻ അഭിനയം വിടുന്നു. ഭാര്യ പിതാവ് രഞ്ജേവ് മാലികാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഭിനയം വിട്ടതിന് ശേഷം സംവിധാനത്തിലേയ്ക്ക് കടക്കനാണ് നടന്റെ തീരുമാനമെന്നും രാജേഷ് രഞ്ജേവ് മാലിക് പറയുന്നു.
ഇമ്രാൻ ഖാൻ അഭിനയം നിർത്തിയെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ നടൻ അക്ഷയ് ഒബ്രോയ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അഭിനയത്തേക്കാൾ സംവിധാനത്തിലാണ് ഇമ്രാൻ ഖാന് താത്പര്യമെന്നും ആദ്യ ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് അക്ഷയ് പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് വാർത്ത സ്ഥിരീകരിച്ച് ഭാര്യ പതാവ് രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, കഴിഞ്ഞ വർഷം അവന്തികയുടെ അമ്മ വന്ദന വിവാഹമോചന വാർത്ത തള്ളി രംഗത്തെത്തിയിരുന്നു.. ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു വെന്നും ഇപ്പോൾ എല്ലാം പരിഹരിച്ചു എന്നാണ് വന്ദന പറഞ്ഞിരുന്നത്.
2011 ലാണ് ഇമ്രാൻ ഖാനും അവന്തികയും വിവാഹിതരായത്. ഇവർക്ക് ഒരു മകളുമുണ്ട്. മുംബൈയിലെ കിഷോർ ആക്ടിങ് സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ് ഇമ്രാൻ ഖാൻ. 2008 ൽ പുറത്തിറങ്ങിയ ജാനേ തൂ യാ ജാനേ നാ എന്ന ചിത്രത്തിലൂടെയാണ് ഇമ്രാൻ ഖാൻ ബോളിവുഡിൽ എത്തിയത്.
ആദ്യ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും ബോളിവുഡിൽ ചുവട് ഉറപ്പിക്കാൻ നടന് കഴിഞ്ഞിരുന്നില്ല. 2015 പുറത്തിറങ്ങിയ കട്ടി ബട്ടിയാണ് ഇമ്രാന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ബോളിവുഡ് താരം ആമിർ ഖാന്റെ അനന്തിരവനാണ് ഇമ്രാൻ ഖാൻ
Bollywood audience favorite Imran Khan is leaving acting. His father-in-law Ranjiv Malik revealed this. Rajesh Ranjeev Malik says that the actor has decided to go into directing after quitting acting