---
title: "'പ്രണയ രാഷ്ട്രീയ'വുമായി'നച്ചത്തിരം നഗർഗിരത്ത്' ഫസ്റ്റ് ലുക്ക് പുറത്ത് "
english_title: "The first look of 'Nachathiram Nagargirath' with 'Love Politics' is out "
publisher: "moviemax.in"
canonical_url: "https://moviemax.in/news/53400/the-first-look-of-nachathiram-nagargirath-with-love-politics-is-out"
published_at: "2022-07-06T22:05:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c5ba8f1f10f_NACHITTHRAM.jpg"
keywords: []
---

# 'പ്രണയ രാഷ്ട്രീയ'വുമായി'നച്ചത്തിരം നഗർഗിരത്ത്' ഫസ്റ്റ് ലുക്ക് പുറത്ത് 

> **Lead Summary:** സംവിധായകൻ പാ രഞ്ജിത്തിന്റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. 'നച്ചത്തിരം നഗർഗിരത്ത്' എന്നാണ് ചിത്രത്തിന്റെ പേര്. 'പ്രണയം രാഷ്ട്രീയമാണ്' എന്ന കുറിപ്പോടെയാണ് പാ രഞ്ജിത്ത് പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.

## Article Content

സംവിധായകൻ പാ രഞ്ജിത്തിന്റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. 'നച്ചത്തിരം നഗർഗിരത്ത്' എന്നാണ് ചിത്രത്തിന്റെ പേര്. 'പ്രണയം രാഷ്ട്രീയമാണ്' എന്ന കുറിപ്പോടെയാണ് പാ രഞ്ജിത്ത് പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിൽ നടൻ കാളിദാസ് ജയറാമും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദുഷാര വിജയൻ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദുഷാരയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയായിരിക്കും സിനിമ മുന്നോട്ടു പോകുന്നതെന്നാണ് സൂചനകൾ.

തെൻമയാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് വളരെ മുമ്പേ പൂർത്തിയാക്കിയിരുന്നു. പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ചിത്രം ഉടൻ പ്രേക്ഷകർക്ക് മുന്നിലെത്തും.

### Related Links & Sources
- [Original Story Source](https://moviemax.in/news/53400/the-first-look-of-nachathiram-nagargirath-with-love-politics-is-out)