---
title: "സംഗീതജ്ഞൻ ഇളയരാജ രാജ്യസഭയിലേക്ക്"
english_title: "Musician Ilayaraja to Rajya Sabha"
publisher: "moviemax.in"
canonical_url: "https://moviemax.in/news/53387/musician-ilayaraja-to-rajya-sabha"
published_at: "2022-07-06T21:25:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c5b0d99b161_ilayaraja.jpg"
keywords: []
---

# സംഗീതജ്ഞൻ ഇളയരാജ രാജ്യസഭയിലേക്ക്

> **Lead Summary:** **സം**ഗീതജ്ഞൻ ഇളയരാജ രാജ്യസഭയിലേക്ക്. കായികതാരം പി ടി ഉഷ, സംഗീതജ്ഞൻ ഇളയരാജയും രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്തു. പിന്നാലെ പി ടി ഉഷയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

## Article Content

**സം**ഗീതജ്ഞൻ ഇളയരാജ രാജ്യസഭയിലേക്ക്. കായികതാരം പി ടി ഉഷ, സംഗീതജ്ഞൻ ഇളയരാജയും രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്തു. പിന്നാലെ പി ടി ഉഷയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

* ‘ഓരോ ഭാരതീയനും പ്രചോദനമാണ് പി ടി ഉഷ. കായിക രംഗത്തെ അവരുടെ നേട്ടങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി വളർന്നുവരുന്ന അത്‌ലറ്റുകളെ വാർത്തെടുക്കുന്നതില്‍ അവരുടെ പ്രവർത്തനം അതുപോലെ തന്നെ പ്രശംസനീയമാണ്. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടതിന് അഭിനന്ദനങ്ങൾ, ”*മോദി ട്വിറ്ററിൽ കുറിച്ചു.

തലമുറകളെ തന്‍റെ വിസ്മയ സംഗീതം കൊണ്ട് അത്ഭുതപ്പെടുത്തിയ പ്രതിഭയാണ് ഇളയരാജയെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാധാരണ പശ്ചാത്തലത്തില്‍ തിന്ന് സംഗീതത്തിന്‍റെ കൊടുമുടികള്‍ താണ്ടിയ ഇളയരാജയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/53387/musician-ilayaraja-to-rajya-sabha)