ഇന്നലെയാണ് ലാലേട്ടൻ ശരിക്കും ജീവിതത്തിലെ നായകനായ ലാലേട്ടനായി മാറിയത്…ഒരു സമ്മർദ്ധങ്ങൾക്കും വഴങ്ങാതെ കൃത്യമായ തീരുമാനമെടുത്ത ദിവസം…താൻ ഒരു നല്ല നടൻ മാത്രമല്ല നല്ല സംഘാടകൻ കൂടിയാണെന്ന് മലയാളികളെ ബോധ്യപ്പെടുത്തിയ ദിവസം…
അമ്മയിലെ അംഗങ്ങൾക്കെതിരെയുള്ള കേസുകൾക്ക് എല്ലാത്തിനും ഒരേ സ്വഭാവമല്ലെന്നുള്ള തീരുമാനം…വലിപ്പ ചെറുപ്പമില്ലാതെ മലയാളത്തിന്റെ എല്ലാ നടി നടൻമാരെയും കൂടെ നിർത്തുക എന്നുള്ളത് സത്യൻ മാഷും,നസീർ സാറും,മധു സാറും മലയാള സിനിമാ പ്രേക്ഷകരും അങ്ങിനെ ഒരു പാട് മനുഷ്യർ എന്നെ ഏൽപ്പിച്ച ഉത്തവാദിത്വമാണ് എന്ന തികഞ്ഞ ബോധ്യത്തോടെ എടുത്ത തീരുമാനം…
എന്നെ പോലെ ഇടക്കൊക്കെ അഭിപ്രായ വിത്യാസങ്ങൾ പറയുന്നവർക്കുപോലും ഇടം നൽകുന്ന തീരുമാനം…മൗനം വാചാലമാകുന്ന തീരുമാനം…ഇനിയും അഭിപ്രായ വിത്യാസങ്ങൾക്ക് ഇടമുണ്ടാവുമെന്ന പ്രതീക്ഷയോടെ…നിറഞ്ഞ സ്നേഹം
After the Amma General Body meeting held last day, the star organization had taken some decisions. Actor Harish Perady is now open about his opinion on this