കാമുകിയുമായുള്ള ലൈംഗികബന്ധത്തിനിടെ യുവാവിന് സംഭവിച്ചത്‌

കാമുകിയുമായുള്ള ലൈംഗികബന്ധത്തിനിടെ യുവാവിന് സംഭവിച്ചത്‌
Jul 6, 2022 08:34 AM | By Anjana Shaji

കാമുകിയുമായുള്ള ലൈംഗികബന്ധത്തിനിടെ യുവാവ് ലോഡ്ജ് മുറിയില്‍ കുഴഞ്ഞുവീണു മരിച്ചു. നാഗ്പൂരിലെ സവോനറില്‍ ഒരു ലോഡ്ജ് മുറിയിലാണ് 28 -കാരനായ അജയ് എന്ന യുവാവ് മരിച്ചത്.

യുവാവ് ഏതെങ്കിലും മയക്കുമരുന്ന് ഉപയോഗിച്ചതിന് തെളിവില്ലെന്ന് പൊലീസ് പറഞ്ഞു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രഥമദൃഷ്ട്യാ കരുതുന്നതെന്നും പൊലീസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

മരിച്ച അജയ് ഒരു ഡ്രൈവറാണ്. വെല്‍ഡിംഗ് ടെക്‌നീഷ്യനായും ഇടയ്ക്ക് ജോലി ചെയ്യുന്നുണ്ടായിരുന്നു. മധ്യപ്രദേശില്‍ നിന്നുള്ള 23 -കാരിയാണ് അജയ്‌യുടെ കാമുകി. ഇരുവരും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. വീട്ടുകാര്‍ക്കും ഇതേ കുറിച്ച് അറിയാമായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയോട് അജയ് വിവാഹക്കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഭാവിയില്‍ ഇരുവരും വിവാഹിതരാവാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.

നാലുമണിക്കാണ് ഇരുവരും ലോഡ്ജിലെത്തിയത്. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ യുവാവിന്റെ ബോധം മറയുകയായിരുന്നു. യുവതി ഉടനെ തന്നെ ലോഡ്ജിന്റെ ആളുകളെ വിവരമറിയിച്ചു. തുടര്‍ന്ന്, യുവാവിനെ ആശുപത്രിയിലെത്തിച്ചു.

അവിടെ വച്ചാണ് ഇയാള്‍ മരിച്ചതായി സ്ഥിരീകരിച്ചത്. ലൈംഗികബന്ധത്തിനിടയിലാണ് യുവാവ് ബോധരഹിതനായി വീണതെന്ന് കാമുകി പൊലീസിനോട് പറഞ്ഞു. യുവാവിന്റെ അടുത്തുനിന്നോ മുറിയില്‍ നിന്നോ എന്തെങ്കിലും മരുന്നോ മയക്കുമരുന്നോ കിട്ടിയിട്ടില്ല എന്ന് പൊലീസ് പറഞ്ഞു.

യുവാവ് മരുന്നുകളൊന്നും ഉപയോഗിക്കുന്നതായി കണ്ടില്ല എന്ന് യുവതിയും പൊലീസിനോട് പറഞ്ഞു. അതിനിടെ, കുറച്ച് ദിവസങ്ങളായി ഇയാള്‍ക്ക് പനിയുണ്ടായിരുന്നു എന്ന് യുവാവിന്റെ കുടുംബം പറഞ്ഞു. ഹൃദയാഘാതമായിരിക്കാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും. സെക്സിനിടെ ഹൃദയസ്തംഭനം മൂലം മരിക്കുന്നത് വളരെ വളരെ അപൂര്‍വമാണെന്നും എന്നാല്‍ അങ്ങനെ സംഭവിക്കാനുള്ള സാധ്യത ഉണ്ട് എന്നും പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. ആനന്ദ് സഞ്ചേതി പറഞ്ഞു.

What happened to the young man while having sex with his girlfriend

Next TV

Related Stories
അപകടകാരിയായ സ്രാവുമായി മനുഷ്യന്റെ മൽപ്പിടിത്തം, വീഡിയോ

Aug 18, 2022 08:44 PM

അപകടകാരിയായ സ്രാവുമായി മനുഷ്യന്റെ മൽപ്പിടിത്തം, വീഡിയോ

അപകടകാരിയായ സ്രാവുമായി മനുഷ്യന്റെ മൽപ്പിടിത്തം,...

Read More >>
പിടികൂടുന്നതിനിടെ ആളെ ആക്രമിക്കാൻ പാഞ്ഞ് രാജവെമ്പാല, വീഡിയോ

Aug 18, 2022 06:48 PM

പിടികൂടുന്നതിനിടെ ആളെ ആക്രമിക്കാൻ പാഞ്ഞ് രാജവെമ്പാല, വീഡിയോ

വാലില്‍ പിടിച്ച് ശ്രദ്ധയോടെ ഒതുക്കിയെടുക്കാൻ ശ്രമിക്കുന്നതിനിടെ പാമ്പ് വെട്ടിച്ച് തിരിച്ച് ഇദ്ദേഹത്തിന് നേരെ ആക്രമിക്കാനായി തിരിയുകയാണ്....

Read More >>
ജയിലിൽ തടവുകാരന് ചുംബനത്തിലൂടെ മയക്കുമരുന്ന് കൈമാറി, സംഭവം വൈറൽ

Aug 18, 2022 04:55 PM

ജയിലിൽ തടവുകാരന് ചുംബനത്തിലൂടെ മയക്കുമരുന്ന് കൈമാറി, സംഭവം വൈറൽ

ജയിലിൽ തടവുകാരന് ചുംബനത്തിലൂടെ മയക്കുമരുന്ന് കൈമാറി, യുവാവ് മരിച്ചു, യുവതി...

Read More >>
കണ്ടാൽ അച്ഛനെയും മകളെയും പോലുണ്ട്, 35 വയസ് പ്രായവ്യത്യാസമുള്ള പ്രണയികൾക്ക് പരിഹാസം

Aug 18, 2022 03:09 PM

കണ്ടാൽ അച്ഛനെയും മകളെയും പോലുണ്ട്, 35 വയസ് പ്രായവ്യത്യാസമുള്ള പ്രണയികൾക്ക് പരിഹാസം

കണ്ടാൽ അച്ഛനെയും മകളെയും പോലുണ്ട്, 35 വയസ് പ്രായവ്യത്യാസമുള്ള പ്രണയികൾക്ക്...

Read More >>
അറ്റം പിളർന്ന നാവ്, കൂർത്ത പല്ലുകൾ, നെറ്റിയിലും നെഞ്ചിലും കൈകളിലും നിറയെ ടാറ്റൂ, ഇത് വാംപയർ വുമൺ

Aug 18, 2022 12:42 PM

അറ്റം പിളർന്ന നാവ്, കൂർത്ത പല്ലുകൾ, നെറ്റിയിലും നെഞ്ചിലും കൈകളിലും നിറയെ ടാറ്റൂ, ഇത് വാംപയർ വുമൺ

പാമ്പിനെ ഓർമിപ്പിക്കുന്ന അറ്റം പിളർന്ന നാവ്, രാകി മിനുക്കിയ കൂർത്ത പല്ലുകൾ, നെറ്റിയിലും നെഞ്ചിലും കൈകളിലും നിറയെ...

Read More >>
അമ്യൂസ്മെന്റ് പാർക്കിൽ റൈഡിനിടെ സെക്സ്, പിന്നീട് സംഭവിച്ചത് ...

Aug 18, 2022 12:26 PM

അമ്യൂസ്മെന്റ് പാർക്കിൽ റൈഡിനിടെ സെക്സ്, പിന്നീട് സംഭവിച്ചത് ...

യുഎസ്സിലെ പ്രശസ്തമായ ഒരു തീം പാർക്കിൽ വെച്ച് സെക്സിൽ ഏർപ്പെട്ട ദമ്പതികളെ പൊലീസ് അറസ്റ്റ്...

Read More >>
Top Stories