ബ്ലെസ്ലിയെ കെട്ടണമെന്ന് പറഞ്ഞ് ഒരുപാട് പെണ്‍കുട്ടികള്‍ വന്നു; അവന്‍ ആരെയും നിരാശപ്പെടുത്തില്ലെന്ന് ഉമ്മ

ബ്ലെസ്ലിയെ കെട്ടണമെന്ന് പറഞ്ഞ് ഒരുപാട് പെണ്‍കുട്ടികള്‍ വന്നു; അവന്‍ ആരെയും നിരാശപ്പെടുത്തില്ലെന്ന് ഉമ്മ
Jul 6, 2022 12:10 AM | By Anjana Shaji

ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ റണ്ണറപ്പായിരിക്കുകയാണ് ബ്ലെസ്ലി. മുഹമ്മദ് ദിലിജിയന്‍ ബ്ലെസ്ലി എന്ന പേരിലൂടെ തന്നെ വ്യത്യസ്തനായ താരം നല്ലൊരു ഗായകനാണ്. യുവതലമുറയില്‍ നിന്നും മാതൃകാപരമായ നിമിഷങ്ങള്‍ നല്‍കി കൊണ്ടാണ് താരം ഹൗസിനകത്ത് നിന്നത്. ഇടയ്ക്ക് ചില വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും അതെല്ലാം പെട്ടെന്ന് തന്നെ മാറുന്ന കാഴ്ചയാണ് കണ്ടത്.

മകന് രണ്ടാം സ്ഥാനമാണ് ലഭിച്ചതെങ്കിലും അതില്‍ സന്തുഷ്ടരാണെന്ന് പറയുകയാണ് ബ്ലെസ്ലിയുടെ ഉമ്മ. പണത്തിനെക്കാളും വലുതായി ഒത്തിരി സ്‌നേഹം ലഭിച്ചതാണ് പ്രധാനമെന്നും ഉമ്മ പറയുന്നു. ബ്ലെസ്ലിയെ സ്വീകരിക്കാനായി എയര്‍പോര്‍ട്ടില്‍ എത്തിയ താരമാതാവ്  നല്‍കിയ പ്രതികരണത്തിലൂടെയാണ് മനസ് തുറന്നത്. നിരവധി പെണ്‍കുട്ടികളില്‍ നിന്നും വിവാഹാഭ്യര്‍ഥന വന്നതിനെ പറ്റിയും ഉമ്മ സൂചിപ്പിച്ചു. 

ബ്ലെസ്ലി ബിഗ് ബോസില്‍ നൂറ് ദിവസം തികച്ച് പുറത്തേക്ക് വന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്നാണ് ഉമ്മ പറയുന്നത്. ഇത്രയും പിന്തുണ ഞാന്‍ പ്രതീക്ഷിച്ചിട്ടില്ല. അവസാന നിമിഷം ബ്ലെസ്ലി വിജയിക്കാത്തതില്‍ സങ്കടമൊന്നുമില്ല. ബിഗ് ബോസ് അല്ലേ, ഇവിടുത്തെ കാര്യം തീരുമാനിക്കുന്നത് പ്രേക്ഷകരാണ്.


ഇത്രയൊക്കെ കണ്ടതിന് ശേഷം ഞാനെന്തിനാണ് വിഷമിക്കുന്നത്. അവന് പൈസ കിട്ടിയില്ലെന്നല്ലേ ഉള്ളു. എന്തോരം സ്‌നേഹമാണ് ലഭിച്ചത്-ഉമ്മ പറയുന്നു. പ്രേക്ഷകരുടെ വിധി പോലെയാണ് ബിഗ് ബോസില്‍ കാര്യങ്ങള്‍ നടക്കുക. എയര്‍പോര്‍ട്ടില്‍ വരുമ്പോള്‍ ഇത്രയും സ്വീകരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ലോക മലയാളികള്‍ക്ക് ഞാന്‍ നന്ദി പറയുകയാണെന്നും ബ്ലെസ്ലിയുടെ ഉമ്മ പറഞ്ഞു.

ബ്ലെസ്ലിയുടെ വനിതാ ആരാധികമാരോട് ഉമ്മയ്ക്ക് പറയാനുള്ളത്.. ബ്ലെസ്ലി ആരെയും നിരാശപ്പെടുത്തില്ലെന്നാണ് തോന്നുന്നത്. ബ്ലെസ്ലിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഒത്തിരി പേരുടെ മെസേജ് ഉമ്മയുടെ ഫോണിലേക്ക് വന്നിരുന്നു.

വീട്ടിലും ബ്ലെസ്ലി ഇങ്ങനൊക്കെ തന്നെയാണ്. ആരോടും പൊട്ടിത്തെറിക്കാറില്ല. ഇടയ്ക്ക് തഗ്ഗ് ഒക്കെ പറയും. രണ്ട് വര്‍ഷം മുന്‍പുള്ള ബ്ലെസ്ലി അങ്ങനെയായിരുന്നു. പിന്നെ അവന്‍ ഡൗണ്‍ ആയി പോയി. ഇപ്പോള്‍ ആ ബ്ലെസ്ലി തിരിച്ച് വന്നിരിക്കുകയാണെന്നും ഉമ്മ സൂചിപ്പിച്ചു. 


അതേ സമയം ബ്ലെസ്ലിയ്ക്ക് സ്വീകരണം ഒരുക്കാനെത്തിയ ആരാധകരെ കണ്ട സന്തോഷത്തിലാണ് സഹോദരി. ആരും ഉണ്ടാവില്ലെന്നാണ് കരുതിയത്. പക്ഷേ ഒത്തിരി പേര്‍ വന്നു. ആള്‍ക്കാരുടെ ഇടയില്‍ നിന്നും സഹോദരനെ കാണാന്‍ പോലും സാധിച്ചില്ല.

കാറില്‍ കയറിയതിന് ശേഷമാണ് കണ്ടത്. ടെലിവിഷനില്‍ ബ്ലെസ്ലിയാണ് വിന്നര്‍ എന്ന് പറയുന്നതിന് മുന്‍പേ അക്കാര്യം അറിഞ്ഞിരുന്നു. ഡെയ്‌സി മെസേജ് അയച്ച് പറഞ്ഞതാണ്. പിന്നെ ഇതുവരെ എത്തിയല്ലോ, അത് തന്നെ വലിയ കാര്യമാണ്.

A lot of girls came asking to tie up Blasley; Ummm he won't let anyone down

Next TV

Related Stories
സീരിയലിലെ ചുംബന രംഗം ഒറ്റ ടേക്കില്‍ തീര്‍ന്നു; ദീപൻ മുരളി പറയുന്നു

Aug 18, 2022 07:46 PM

സീരിയലിലെ ചുംബന രംഗം ഒറ്റ ടേക്കില്‍ തീര്‍ന്നു; ദീപൻ മുരളി പറയുന്നു

സീരിയലിലെ ബെഡ് റൂം സീനിനെ പറ്റിയുള്ള അവതാരകന്റെ ചോദ്യത്തിന് രസകരമായ മറുപടിയുമായി താരജോഡികൾ...

Read More >>
മയക്കുമരുന്നുമായി ട്രാന്‍സ്ജെന്‍ഡര്‍ മോഡലിങ് ആര്‍ട്ടിസ്റ്റ് പിടിയില്‍

Aug 18, 2022 11:59 AM

മയക്കുമരുന്നുമായി ട്രാന്‍സ്ജെന്‍ഡര്‍ മോഡലിങ് ആര്‍ട്ടിസ്റ്റ് പിടിയില്‍

മയക്കുമരുന്നുമായി ട്രാന്‍സ്ജെന്‍ഡര്‍ മോഡലിങ് ആര്‍ട്ടിസ്റ്റ് പിടിയില്‍....

Read More >>
സന്തോഷം പങ്കുവെച്ച് അമൃത നായര്‍, ആശംസകളുമായി ആരാധകർ

Aug 18, 2022 11:10 AM

സന്തോഷം പങ്കുവെച്ച് അമൃത നായര്‍, ആശംസകളുമായി ആരാധകർ

അങ്ങനെ അവസാനം എന്റെ സ്വപ്‌ന സാക്ഷാത്ക്കാരത്തിന്റെ നിമിഷം...

Read More >>
നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു

Aug 16, 2022 01:30 PM

നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു

നടന്‍ നെടുമ്പ്രം ഗോപി...

Read More >>
വിവാഹത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങി; ശ്രീവിദ്യ മുല്ലശ്ശേരിയുടെ വീഡിയോ വൈറൽ

Aug 14, 2022 08:59 PM

വിവാഹത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങി; ശ്രീവിദ്യ മുല്ലശ്ശേരിയുടെ വീഡിയോ വൈറൽ

എന്റെ കല്യാണ ഒരുക്കങ്ങള്‍ ഇവിടെ ആരംഭിക്കുന്നു, വീഡിയോ ഇന്ന് പുറത്തുവരും എന്നാണ് ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍....

Read More >>
മകന്റെ ഫോട്ടോ പങ്കുവെച്ച് നടി അനുശ്രീ

Aug 11, 2022 02:42 PM

മകന്റെ ഫോട്ടോ പങ്കുവെച്ച് നടി അനുശ്രീ

ഇപ്പോള്‍ മകനൊപ്പം ഉള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്...

Read More >>
Top Stories