---
title: "നീ ജീവിതത്തിന്റെ വെളിച്ചം; മകളുടെ പിറന്നാൾ ആഘോഷമാക്കി സണ്ണി ലിയോൺ"
english_title: "Sunny Leone celebrates daughter's birthday"
publisher: "moviemax.in"
canonical_url: "https://moviemax.in/news/5307/sunny-leone-celebrates-daughters-birthday"
published_at: "2021-10-15T13:24:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616934a22cf9f_sunny.jpg"
keywords: []
---

# നീ ജീവിതത്തിന്റെ വെളിച്ചം; മകളുടെ പിറന്നാൾ ആഘോഷമാക്കി സണ്ണി ലിയോൺ

> **Lead Summary:** മകളുടെ ആറാം പിറന്നാൾ കെങ്കേമമായി ആഘോഷിച്ച് സണ്ണി ലിയോണും കുടുംബവും. ഡാനിയേലിനും മക്കൾക്കുമൊപ്പം നിൽക്കുന്ന മനോഹരമായ ചിത്രങ്ങൾ സണ്ണി പങ്കുവച്ചു. ‘എന്റെ പ്രിയപ്പെട്ട നിഷ വെബറിന് ജന്മദിനാശംസകൾ! നിനക്ക് ഇന്ന് 6 വയസ്സ് തികഞ്ഞു, എനിക്ക് അത് വിശ്വസിക്കാൻ കഴിയുന്നില്ല! എത്ര വലിയ പെൺകുട്ടിയായി! അച്ഛനും ഞാനും നിന്നെ വളരെയധികം സ്നേഹിക്കുന്നു, നീ ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമാണ്’ എന്ന കുറിപ്പിനൊപ്പമാണ് സണ്ണി മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നത്.

## Article Content

മകളുടെ ആറാം പിറന്നാൾ കെങ്കേമമായി ആഘോഷിച്ച് സണ്ണി ലിയോണും കുടുംബവും. ഡാനിയേലിനും മക്കൾക്കുമൊപ്പം നിൽക്കുന്ന മനോഹരമായ ചിത്രങ്ങൾ സണ്ണി പങ്കുവച്ചു. ‘എന്റെ പ്രിയപ്പെട്ട നിഷ വെബറിന് ജന്മദിനാശംസകൾ! നിനക്ക് ഇന്ന് 6 വയസ്സ് തികഞ്ഞു, എനിക്ക് അത് വിശ്വസിക്കാൻ കഴിയുന്നില്ല! എത്ര വലിയ പെൺകുട്ടിയായി! അച്ഛനും ഞാനും നിന്നെ വളരെയധികം സ്നേഹിക്കുന്നു, നീ ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമാണ്’ എന്ന കുറിപ്പിനൊപ്പമാണ് സണ്ണി മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നത്.

നിഷയ്ക്ക് പിറന്നാൾ ആശംസകളുമായി നിരവധിപ്പേരാണ് എത്തിയിരിക്കുന്നത്. പിറന്നാൾ ആഘോഷങ്ങളുടെ ചിത്രവും ഇവർ പങ്കുവച്ചിട്ടുണ്ട്. ഡാനിയേൽ വെബറും മകൾക്ക് പിറന്നാൾ ആശംസകളുമായെത്തി. നിഷയെക്കൂടാതെ അഷർ സിങ് വെബ്ബർ, നോഹ സിങ് വെബ്ബർ എന്ന രണ്ട് ഇരട്ടക്കുട്ടികൾ കൂടെ സണ്ണി, ഡാനിയൽ ദമ്പതികൾക്കുണ്ട്. നിഷ ഇവർക്കൊപ്പമെത്തിയതിന് ശേഷമുള്ള നാലാമത്തെ പിറന്നാളാണിത്. നിഷയുടെ മൂന്നാം പിറന്നാൾ ഇവർ ആഘോഷിച്ചത് മെക്സിക്കോയിലായിരുന്നു. നിഷ തങ്ങളുടെ ജീവിതത്തിന്റെ പ്രകാശമാണെന്നും ദൈവം തന്ന മാലാഖയാണെന്നും സണ്ണി പല തവണ പറഞ്ഞിട്ടുണ്ട്.

2017 ൽ ഒരു അനാഥാലയത്തിൽ സന്ദര്‍ശനം നടത്തിയപ്പോഴാണ് നിഷയെ ദത്തെടുക്കാൻ ഇവർ തീരുമാനിച്ചത്. അന്ന് നിഷയ്ക്ക് വെറും 21 മാസം പ്രായമേ ഉണ്ടായിരുന്നുള്ളൂ. നിരവധി തടസങ്ങൾ അതിജീവിച്ചാണ് ഇവർ ഈ കുഞ്ഞിനെ സ്വന്തമാക്കിയത്. സണ്ണിയുടെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. വലിയൊരു കുടുംബമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഈ ദമ്പതികൾ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/5307/sunny-leone-celebrates-daughters-birthday)