---
title: "പുതിയ വിശേഷ വാര്‍ത്ത പങ്കുവെച്ച്   മീനാക്ഷി"
english_title: "Grade B plus A in revaluation. Meenakshi with A plus in the remaining nine subjects"
publisher: "moviemax.in"
canonical_url: "https://moviemax.in/news/53030/grade-b-plus-a-in-revaluation-meenakshi-with-a-plus-in-the-remaining-nine-subjects"
published_at: "2022-07-05T09:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c3bacfb7e7d_meenakshi.jpg"
keywords: []
---

# പുതിയ വിശേഷ വാര്‍ത്ത പങ്കുവെച്ച്   മീനാക്ഷി

> **Lead Summary:** ബാലതാരമായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ കലാകാരിയാണ് മീനാക്ഷി അനൂപ്. അരുണ്‍ കുമാര്‍ അരവിന്ദ് ചിത്രമായ 'വണ്‍ ബൈ ടുവി'ലൂടെയാണ് മീനാക്ഷി വെള്ളിത്തിരയിലെത്തുന്നത്. അഭിനയത്തില്‍ മാത്രമല്ല പഠനത്തിലും മുന്നില്‍തന്നെയാണ് എന്ന് എസ്എല്‍എസി പരീക്ഷയില്‍ മീനാക്ഷി തെളിയിച്ചിരുന്നു .

## Article Content

ബാലതാരമായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ കലാകാരിയാണ് മീനാക്ഷി അനൂപ്. അരുണ്‍ കുമാര്‍ അരവിന്ദ് ചിത്രമായ 'വണ്‍ ബൈ ടുവി'ലൂടെയാണ് മീനാക്ഷി വെള്ളിത്തിരയിലെത്തുന്നത്. അഭിനയത്തില്‍ മാത്രമല്ല പഠനത്തിലും മുന്നില്‍തന്നെയാണ് എന്ന് എസ്എല്‍എസി പരീക്ഷയില്‍ മീനാക്ഷി തെളിയിച്ചിരുന്നു .

എസ്എസ്എല്‍സി പരീക്ഷയില്‍ പത്തില്‍ ഒൻപത് വിഷയങ്ങള്‍ക്കും മീനാക്ഷിക്ക് എ പ്ലസ് തന്നെയാണ്. മീനാക്ഷിക്ക് ഫിസിക്സില്‍ മാത്രം ബി പ്ലസ് ആയിരുന്ന ലഭിച്ചിരുന്നത്. എന്നാല്‍ റിവാല്യൂവേഷനില്‍ ഇപ്പോള്‍ ബി പ്ലസ് എ ഗ്രേഡായിരിക്കുകയാണ്.

ഞാൻ 'ബി' പോസിറ്റീവായിരുന്നതുകൊണ്ട് എന്നെയങ്ങ് എ ഗ്രേഡാക്കീട്ടാ എന്നാണ് പുതിയ വിവരം പങ്കുവെച്ച് മീനാക്ഷി എഴുതിയിരിക്കുന്നത്. മോഹൻലാല്‍ നായകനായി പ്രിയദര്‍ശന്റെ സംവിധാനത്തില്‍ എത്തിയ ചിത്രമായ 'ഒപ്പ'ത്തില്‍ മികച്ച വേഷമായിരുന്നു മീനാക്ഷിക്ക്.

'ഒപ്പം' എന്ന പ്രിയദര്‍ശൻ ചിത്രത്തില്‍ മോഹൻലാലും മീനാക്ഷിയും ഒന്നിച്ചുള്ള രംഗങ്ങള്‍ എല്ലാവരുടെയും ഹൃദയം തൊട്ടിരുന്നു. 'മോഹൻലാല്‍', 'ക്വീൻ', 'അലമാര', 'മറുപടി', 'ഒരു മുത്തശ്ശി ഗഥ', 'ജമ്‍ന പ്യാരി' തുടങ്ങിയവയിലും വേഷമിട്ട മീനാക്ഷി വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/53030/grade-b-plus-a-in-revaluation-meenakshi-with-a-plus-in-the-remaining-nine-subjects)