ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ താരത്തിന്റെ വിവാഹം അടുക്കുകയാണോ എന്നും ആരാധകര്‍ സംശയിച്ചിരുന്നു, ഇപ്പോഴിതാ വിവാഹത്തെ ക്കുറിച്ച് ഭാവി വരന് എങ്ങനെയുള്ള ആളായിരിക്കണമെന്നും മഡോണ പങ്കുവയ്ക്കുകയാണ്.
സമൂഹ മാധ്യമങ്ങളിലൂടെ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ നടി കൂടിയാണ് മഡോണ സെബാസ്റ്റിയന്. പഴയൊരു അഭിമുഖത്തില്‍ ആണ് ഒന്നര വയസുള്ളപ്പോള്‍ മുതല്‍ താന്‍ നീന്താന്‍ തുടങ്ങിയെന്ന് താരം പങ്കുവച്ചിരുന്നത്.
എന്നാല്‍ താരത്തിന്റെ അഭിമുഖത്തില്‍ പറഞ്ഞ പല കാര്യങ്ങളും ട്രോളുകള്‍ക്ക് കാരണമായി. ട്രോളുകള്‍ക്കെല്ലാം ശക്തമായ പ്രതികരണത്തിലൂടെ മഡോണ വിമര്‍ശകരുടെ വായടപ്പിക്കുകയും ചെയ്തിരുന്നു.
വിവാഹത്തെ ക്കുറിച്ച് തന്റെ വീട്ടുകാര്‍ സംസാരിക്കുന്നുണ്ട് എന്നും പക്ഷെ അതിന് മുന്‍പ് എന്റേതായ ചില കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. അത് കഴിഞ്ഞ് മാത്രമെ വിവാഹമുണ്ടാകുകയുള്ളു എന്നും മഡോണ പങ്കുവച്ചിരുന്നു.
പക്ഷെ നാളെ കല്യാണം കഴിക്കണമെന്ന് തോന്നിയാല്‍ അങ്ങനെയും ചെയ്യുമെന്നും പാര്‍ട്ണര്‍ക്കും തന്റെ അതേ സ്വഭാവമാണെങ്കില്‍ വളരെ നന്നായിരിക്കുമെന്നും ഒരു കാര്യത്തിനും സമ്മതത്തിന്റെ ആവശ്യം വേണ്ടാത്ത ആളായിരുന്നാല്‍ മറ്റൊന്നും ആലോചിക്കില്ലെന്നും നിയന്ത്രണങ്ങളൊന്നും വയ്ക്കാത്ത ഒരാളായിരിക്കണം പാര്‍ട്ടനര്‍ എന്നും താരം പറയുന്നു.
Madonna Sebastian, Tennyson's favorite heroine, opened her mind about marriage. The actress recently shared a wedding series photoshoot on social media