---
title: "മോഹന്‍ലാലിന് പിന്നാലെ മഞ്ജുവിനും കേന്ദ്രത്തിന്റെ അംഗീകാരം"
english_title: "After Mohanlal, Manju Warrier Gets Centre's Nod"
publisher: "moviemax.in"
canonical_url: "https://moviemax.in/news/52960/after-mohanlal-manju-warrier-gets-centres-nod"
published_at: "2022-07-04T20:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c3030faec40_manju.jpg"
keywords: []
---

# മോഹന്‍ലാലിന് പിന്നാലെ മഞ്ജുവിനും കേന്ദ്രത്തിന്റെ അംഗീകാരം

> **Lead Summary:** മഞ്ജു വാര്യരെ തേടി കേന്ദ്ര സർക്കാറിന്റെ അംഗീകാരം. കൃത്യമായി നികുതി അടക്കുന്നവർക്ക് കേന്ദ്ര സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റാണ് മഞ്ജുവിന് ലഭിച്ചത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആണ് സർട്ടിഫിക്കറ്റ് നൽകിയത്.

## Article Content

മഞ്ജു വാര്യരെ തേടി കേന്ദ്ര സർക്കാറിന്റെ അംഗീകാരം. കൃത്യമായി നികുതി അടക്കുന്നവർക്ക് കേന്ദ്ര സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റാണ് മഞ്ജുവിന് ലഭിച്ചത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആണ് സർട്ടിഫിക്കറ്റ് നൽകിയത്.

നേരത്തെ മോഹൻലാലിനും ആന്റണി പെരുമ്പാവൂരിന്റെ നിർമ്മാണ കമ്പനിയായ ആശിർവാദ് സിനിമാസിനും കേന്ദ്ര സർക്കാർ സമാനമായി സർട്ടിഫിക്കറ്റ് നൽകിയിരുന്നു. പിന്നാലെ രാഷ്ട്രനിർമാണത്തിൽ ഭാഗമാകാൻ അനുവദിച്ചതിന് നന്ദി പറയുന്നവെന്നും അഭിമാന നിമിഷമാണിതെന്നും മോഹൻലാൽ വ്യക്തമാക്കിയിരുന്നു.

അജിത് പ്രധാകഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രത്തിലാണ് മഞ്ജു വാര്യർ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതുകൂടാതെ ഒട്ടേറെ ചിത്രങ്ങൾ മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരിപ്പട്ടണമാണ് ഏറ്റവും പുതിയ റിലീസ്. സൗബിനാണ് ചിത്രത്തിൽ മഞ്ജുവിനൊപ്പം മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/52960/after-mohanlal-manju-warrier-gets-centres-nod)