---
title: "തനിക്ക് തെറ്റുപറ്റി പോയി; ഒടുവിൽ മാപ്പുമായി റോബിൻ"
english_title: "Now Robin has come up with an explanation for the video he shared."
publisher: "moviemax.in"
canonical_url: "https://moviemax.in/news/52957/now-robin-has-come-up-with-an-explanation-for-the-video-he-shared"
published_at: "2022-07-04T20:09:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c2fbea3fa9d_robin.jpg"
keywords: []
---

# തനിക്ക് തെറ്റുപറ്റി പോയി; ഒടുവിൽ മാപ്പുമായി റോബിൻ

> **Lead Summary:** ബിഗ് ബോസ് സീസൺ 4 മലയാളത്തിന് തിരശ്ശീല വീണിരിക്കുകയാണ്. ദിൽഷ ആണ് സീസൺ വിജയ് ആയി എത്തിയത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും വിജയിയെ പ്രഖ്യാപിച്ചപ്പോൾ ഉണ്ടായത്. തീർത്തും യോഗ്യയായ വ്യക്തിക്ക് തന്നെയാണ് അവാർഡ് നൽകിയിരിക്കുന്നത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ദിൽഷ ഫാൻസ് ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

## Article Content

ബിഗ് ബോസ് സീസൺ 4 മലയാളത്തിന് തിരശ്ശീല വീണിരിക്കുകയാണ്. ദിൽഷ ആണ് സീസൺ വിജയ് ആയി എത്തിയത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും വിജയിയെ പ്രഖ്യാപിച്ചപ്പോൾ ഉണ്ടായത്. തീർത്തും യോഗ്യയായ വ്യക്തിക്ക് തന്നെയാണ് അവാർഡ് നൽകിയിരിക്കുന്നത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ദിൽഷ ഫാൻസ് ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

സീസൺ 4 തിരശ്ശീല വീണങ്കിലും ഇതിനെക്കുറിച്ചുള്ള ചർച്ചകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോഴും സജീവം ആണ്. ഷോയിലെ മുൻ മത്സരാർത്ഥി ആയിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ.

ഈ കഴിഞ്ഞ ദിവസം ഇദ്ദേഹം പങ്കുവെച്ച ഒരു വീഡിയോ വിവാദമായിരുന്നു. വീഡിയോയിൽ മറ്റൊരു മത്സരാർത്ഥിക്കെതിരെയാണ് റോബിൻ രംഗത്ത് എത്തിയത്. ഇപ്പോഴിതാ ഇതിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഇദ്ദേഹം.

തനിക്ക് തെറ്റുപറ്റി പോയി എന്നാണ് റോബിൻ വീഡിയോയെ കുറിച്ച് പറയുന്നത്. താൻ ഇറങ്ങിയശേഷം ബ്ലെസ്ലി ബിഗ് ബോസ് വീട്ടിൽ ചെറ്റത്തരം കാണിച്ചു എന്നാണ് റോബിൻ പറഞ്ഞത്. ദിൽഷയ്ക്ക് അത് ഒട്ടും കംഫർട്ട് അല്ലായിരുന്നു.

പുറത്ത് ആയിരുന്നെങ്കിൽ അവൻറെ മൂക്ക് അടിച്ചുപൊളിക്കും എന്നാണ് റോബിൻ പറഞ്ഞത്. എന്നാൽ ഇങ്ങനെ പറഞ്ഞത് തെറ്റിപ്പോയി എന്ന് ഇദ്ദേഹം പിന്നീട് പറയുന്നു. ആ തെറ്റിനെ താൻ ഇനി ന്യായീകരിക്കുന്നില്ല. പെട്ടെന്ന് ദേഷ്യപ്പെടുന്ന ഒരു വ്യക്തിയാണ് താൻ.

ഈ ഒരൊറ്റ കാരണം കൊണ്ടാണ് പാതിവഴിയിൽ വെച്ച് ഷോയിൽ നിന്നും പുറത്തായി പോയത്. താൻ ഇത്ര ദേഷ്യപ്പെട്ട് ആദ്യമായിട്ടല്ല പ്രതികരിക്കുന്നത്. പ്രശസ്തനാവുന്നതിനു മുൻപും ഇതേ രീതിയിൽ പ്രതികരിച്ചിട്ടുണ്ട്. ഇപ്പോൾ താൻ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയെക്കുറിച്ച് പുറത്ത് വലിയതോതിൽ ഡിഗ്രേഡിംഗ് നടക്കുന്നുണ്ട് എന്നും ഇദ്ദേഹം പറയുന്നു. ഇത് കണ്ടിട്ട് സഹിക്കുക വയ്യാതെയാണ് താൻ അങ്ങനെ പറഞ്ഞത് എന്നും താരം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/52957/now-robin-has-come-up-with-an-explanation-for-the-video-he-shared)