നിതംബം ഇൻഷ്വർ ചെയ്‍ത് മോഡൽ...തുക കേട്ടാൽ ഞെട്ടും!

നിതംബം ഇൻഷ്വർ ചെയ്‍ത് മോഡൽ...തുക കേട്ടാൽ ഞെട്ടും!
2022-07-04T19:54:00 | By Kavya N

നമ്മൾ ചിലപ്പോൾ വീട്, വാഹനം തുടങ്ങി നമുക്ക് പ്രധാനപ്പെട്ട പല വസ്‌തുക്കളും ഇൻഷ്വർ ചെയ്യാറുണ്ട്. എന്നാൽ, അടുത്തിടെ ഒരു യുവതി ഇൻഷ്വർ ചെയ്തത് തികച്ചും വ്യത്യസ്തമായ ഒരു സ്വത്താണ്, അത് മറ്റൊന്നുമല്ല തന്റെ നിതംബമായിരുന്നു. അതും ഏകദേശം 74 ലക്ഷം രൂപയ്ക്കാണ് ഒരു മോഡൽ കൂടിയായ അവൾ അത് ഇൻഷ്വർ ചെയ്തിരിക്കുന്നത്.

പിന്നാലെ, സാമൂഹ്യമാധ്യമങ്ങളിൽ ഇത് വലിയ ചർച്ചയാവുകയും ചെയ്തു. ഗായിക, ഗാനരചയിതാവ്, ഫ്ലൈറ്റ് അറ്റൻഡന്റ് എന്നീ നിലകളിൽ പ്രശസ്തയായ ലാറിസ മാക്‌സിമാനോയാണ് തന്റെ പിൻഭാഗം ഇൻഷ്വർ ചെയ്തിരിക്കുന്നത്. എന്നാൽ, ഇങ്ങനെ ചെയ്യാൻ ആ പോർച്ചുഗീസുകാരിക്കൊരു കാരണമുണ്ട്. അവൾ മിസ് ബംബം 2022 -ലെ മത്സരാർത്ഥിയാണ്.

ഈ വർഷാവസാനം നടക്കുന്ന മത്സരത്തിന് മുന്നോടിയായിട്ടാണ് അവൾ തന്റെ വിലപ്പെട്ട സ്വത്ത് ഇൻഷ്വർ ചെയ്തിരിക്കുന്നത്. 105 സെന്റീമീറ്റർ വലിപ്പമുള്ള ലാറിസയുടെ പിൻഭാഗം ഇൻഷ്വർ ചെയ്യാനായി അവൾ 78,000 പൗണ്ട് ചെലവഴിച്ചു എന്നാണ് പറയുന്നത്. അവളുടെ അഭിപ്രായത്തിൽ അതാണ് തന്റെ ഏറ്റവും വലിയ സ്വത്ത്. അതിനായി താൻ ഇതിനകം തന്നെ ധാരാളം പണം ചെലവഴിച്ചു കഴിഞ്ഞുവെന്നും മോഡൽ പറഞ്ഞു.

എല്ലാ ദിവസവും അവൾക്ക് അതിന്റെ സംരക്ഷണത്തിനായി കുറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അതിൽ പുരട്ടാൻ വിലകൂടിയ ക്രീമുകളും ലോഷനുകളും ഉണ്ട്. മിസ് ബംബം 2022 മത്സരത്തിൽ വിജയിക്കുകയാണെങ്കിൽ തന്റെ ഹിപ് ഇൻഷുറൻസിന്റെ വില ഇനിയും വർദ്ധിപ്പിക്കുമെന്നും അവൾ കൂട്ടിച്ചേർത്തു. പിൻവശത്തിന്റെ വലുപ്പം കൂട്ടാനായി ഹിപ് ട്രെയിനിങും ഉണ്ട് അവൾക്ക്.

ഇതിനായി അവൾ ആഴ്ചയിൽ രണ്ടുതവണ ഒന്നര മണിക്കൂർ വീതം ചെലവഴിക്കുന്നു. എല്ലാ വർഷവും ബ്രസീലിലെ സാൻ പോളോയിലാണ് മിസ് ബംബം മത്സരം നടക്കുന്നത്. ലോകമെമ്പാടുമുള്ള ആളുകളെ ഇത് ആകർഷിക്കുന്നു. അതേസമയം പിൻവശം ഇൻഷ്വർ ചെയ്ത ഏക വ്യക്തിയല്ല ലാറിസ. കഴിഞ്ഞ വർഷം, പ്രസവിച്ച് നാല് മാസത്തിന് ശേഷം മിസ് ബംബം 2021 കിരീടം നേടിയ ബ്രസീലിയൻ മോഡൽ നതി കിഹാരയും ഏകദേശം 13 കോടി രൂപയ്ക്ക് തന്റെ നിതംബം ഇൻഷ്വർ ചെയ്തിരുന്നു. 126 സെന്റീമീറ്ററായിരുന്നു അതിന്റെ വലുപ്പം. എന്നാൽ, ഈ വലുപ്പത്തിൽ ഇപ്പോഴും താൻ തൃപ്തയല്ലെന്നും കൂടുതൽ വ്യായാമങ്ങൾ ചെയ്ത് അത് വർദ്ധിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അവൾ അന്ന് പറഞ്ഞിരുന്നു.

Content Highlight: Model insured by the buttocks... Shocked to hear the amount!

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup