---
title: "അനിഖ സുരേന്ദ്രന്റെ ഫോട്ടോഷൂട്ട് വീഡിയോ, ഏറ്റെടുത്ത് ആരാധകര്‍"
english_title: "Photoshoot video by Anikha Surendran"
publisher: "moviemax.in"
canonical_url: "https://moviemax.in/news/5292/photoshoot-video-by-anikha-surendran"
published_at: "2021-10-15T12:06:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61692323c70dd_anigha.jpg"
keywords: []
---

# അനിഖ സുരേന്ദ്രന്റെ ഫോട്ടോഷൂട്ട് വീഡിയോ, ഏറ്റെടുത്ത് ആരാധകര്‍

> **Lead Summary:** മലയാളത്തിന്റെ പ്രിയപ്പെട്ട ബാലതാരങ്ങളില്‍ ഒരാളാണ് അനിഖ സുരേന്ദ്രൻ. തെന്നിന്ത്യൻ ഭാഷകളില്‍ മികച്ച ചിത്രങ്ങളില്‍ ഭാഗമായ നടി. അനിഖ സുരേന്ദ്രന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ബാലതാരമായി വന്ന്‍ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് . ഇപ്പോഴിതാ അനിഖ സുരേന്ദ്രന്റെ ഫോട്ടോഷൂട്ട് ആണ് ചര്‍ച്ചയാകുന്നത്.

## Article Content

മലയാളത്തിന്റെ പ്രിയപ്പെട്ട ബാലതാരങ്ങളില്‍ ഒരാളാണ് അനിഖ സുരേന്ദ്രൻ. തെന്നിന്ത്യൻ ഭാഷകളില്‍ മികച്ച ചിത്രങ്ങളില്‍ ഭാഗമായ നടി. അനിഖ സുരേന്ദ്രന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ബാലതാരമായി വന്ന്‍ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് . ഇപ്പോഴിതാ അനിഖ സുരേന്ദ്രന്റെ ഫോട്ടോഷൂട്ട് ആണ് ചര്‍ച്ചയാകുന്നത്.

യാമിയാണ് അനിഖ സുരേന്ദ്രന്റെ ഫോട്ടോകള്‍ എടുത്തിരിക്കുന്നത്. സാസണ്‍ ലേ ആണ് ഫോട്ടോഷൂട്ടിന് അനിഖ സുരേന്ദ്രന് മേയ്‍ക്കപ്പ് ചെയ്‍തിരിക്കുന്നത്. ഇൻസ്റ്റാഗ്രാം പേജിലുടെയാണ് അനിഖ ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലുള്ള കഥ തുടരുന്നുവിലൂടെയാണ് അനിഖ സുരേന്ദ്രൻ വെള്ളിത്തിരയിലെത്തിയത്.

ഛോട്ടാ മുംബൈ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷത്തില്‍ കഥ തുടരുന്നുവെന്നതില്‍ അനിഖ അഭിനയിച്ചിരുന്നു. റേസ്, ബാവൂട്ടിയുടെ നാമത്തില്‍, നയന, ഒന്നും മിണ്ടാതെ, ഭാസ്‍കര്‍ ദ റാസ്‍കര്‍, ജോണി ജോണി യെസ് പപ്പ തുടങ്ങിയവയാണ് അനിഖ സുരേന്ദ്രൻ അഭിനയിച്ചതില്‍ മറ്റ് പ്രധാനപ്പെട്ടവ.

[A post shared by Anikha surendran (@anikhasurendran)](https://www.instagram.com/reel/CVAuW9lDW9T/?utm_source=ig_embed&utm_campaign=loading)

അനിഖ സുരേന്ദ്രൻ തമിഴ് ചിത്രങ്ങളിലൂടെയും പ്രേക്ഷകരുടെ പ്രിയ നടിയായി. ഗൗതം വാസുദേവ് മേനോന്റെ യെന്നൈ അറിന്താല്‍ എന്ന ചിത്രത്തില്‍ അനിഖ സുരേന്ദ്രൻ അജിത്തിന്റെ മകളായി അഭിനയിച്ചു. സിരുത്തൈ ശിവ സംവിധാനം ചെയ്‍ത വിശ്വാസത്തില്‍ അജിത്തിന്റെ മകളായിട്ടായിരുന്നു അനിഖ സുരേന്ദ്രൻ അഭിനയിച്ചത്.

നിരവധി ആരാധകാരുള്ള ഒരു ബാലതാരം കൂടിയാണ്  അനിഖ സുരേന്ദ്രന്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/5292/photoshoot-video-by-anikha-surendran)