ദിവസം 40 ലക്ഷം രൂപ വരെ ചെലവഴിക്കുന്ന യുവതി!

ദിവസം 40 ലക്ഷം രൂപ വരെ ചെലവഴിക്കുന്ന യുവതി!
2022-07-04T16:23:00 | By Susmitha Surendran

ഒരു ദിവസം നിങ്ങൾക്ക് എത്ര പണം ചെലവഴിക്കാനാകും? ഒരുപക്ഷേ, രാവിലെ മുതൽ രാത്രി വരെ നോക്കിയാൽ പരമാവധി അഞ്ച് ലക്ഷം? അല്ലെങ്കിൽ പത്ത് ലക്ഷം? എന്നാൽ, അമേരിക്കയിലെ ഒരു പെൺകുട്ടി പ്രതിദിനം 40 ലക്ഷം രൂപ വരെ ചിലവഴിക്കുന്നുവെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ? ന്യൂയോർക്കിൽ നിന്നുള്ള ടിക് ടോക്കറായ റോമ അബ്ദുസ്സലാമാണത്.

ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ റോമയുടെ പേര് ഏറെ ചർച്ച ചെയ്യപ്പെടുന്നു. അവളുടെ ആഡംബരപൂർണമായ ജീവിതശൈലി കൊണ്ടാണ് അവൾ പ്രശസ്തയായത്. തന്റെ ഒരു ദിവസത്തെ ചിലവ് ഏകദേശം 40 ലക്ഷം രൂപ വരെയാണ് എന്നവൾ അവകാശപ്പെടുന്നു. അവളുടെ പ്രധാന തൊഴിലും ഈ പണം ചിലവാക്കൽ തന്നെ.

എന്നാൽ, എവിടെനിന്നാണ് ഈ പണം എന്ന് ചിന്തിക്കുണ്ടാവും? അത് അവളുടെ പണമല്ല. മറിച്ച് മാതാപിതാക്കളുടെ പണമാണ് അവൾ ഇങ്ങനെ ചിലവഴിച്ച് തീർക്കുന്നത്. ഒരു പ്രൊഫഷണൽ 'സ്റ്റേ-ഇൻ-ഹോം മകൾ' എന്നാണ് അവൾ സ്വയം വിശേഷിപ്പിക്കുന്നത്. തന്റെ ജീവിതശൈലിയുമായി ബന്ധപ്പെട്ട വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ അവൾ പോസ്റ്റ് ചെയ്യുന്നു.

അടുത്തിടെ പങ്കിട്ട ഒരു വീഡിയോയിലാണ് ഒരു ദിവസം 40 ലക്ഷം രൂപ വരെ ചെലവഴിച്ച കാര്യം അവൾ പറഞ്ഞത്. പ്രശസ്ത കമ്പനികളുടെ ബ്രാൻഡഡ് വസ്ത്രങ്ങളും, സാധനങ്ങളും മാത്രമാണ് അവൾ ഉപയോഗിക്കുന്നത്. അത്തരം സാധനങ്ങൾ വാങ്ങിയതിന്റെ ഭീമമായ ബില്ലുകളും അവൾ ഓൺലൈനിൽ പങ്കിടുന്നു. അതേസമയം അവൾ മാതാപിതാക്കളെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല.

അവർ ആരാണെന്നോ, അവരുടെ ജോലിയെന്താണെന്നോ ഒന്നും അവൾ വെളിപ്പെടുത്തിയിട്ടില്ല. ആഡംബര വസ്ത്രങ്ങൾക്കും ഡിസൈനർ സാധനങ്ങൾക്കും പുറമേ, റോമ തന്റെ മാതാപിതാക്കളുടെ സമ്പത്ത് വ്യായാമ ക്ലാസുകൾക്കായും ചെലവഴിക്കുന്നു. വിരുന്നുകൾ, സൗന്ദര്യ പരിചരണം, വിനോദയാത്രകൾ എന്നിവയ്ക്കും അവൾ മടികൂടാതെ ചിലവഴിക്കുന്നു.

തന്റെ ഒരു ദിവസത്തെ ജീവിതചര്യയെ കുറിച്ച് അവൾ ഓൺലൈനിൽ പറയുകയുണ്ടായി. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് സുഭിക്ഷമായി പ്രാതൽ കഴിക്കും, ശേഷം വർക്ക്ഔട്ട് ക്ലാസിൽ പങ്കെടുക്കും. അതെല്ലാം കഴിഞ്ഞ്, സുഹൃത്തുക്കളോടൊപ്പം ഷോപ്പിംഗ് ചെയ്യും.

ഏകദേശം 50,000 രൂപക്കടുത്താണ് റോമ തന്റെ വടിവൊത്ത പുരികങ്ങൾക്ക് മാത്രമായി ചെലവിടുന്നത്. സുഹൃത്തുക്കളുമൊത്തുള്ള ഒരു ചെറിയ പാർട്ടിക്ക് തന്നെ പൊട്ടിക്കുന്നത് ഏകദേശം 1.5 ലക്ഷം രൂപയാണ്. ഒന്നോ രണ്ടോ തവണ മാത്രമേ ഒരു വസ്ത്രം അവൾ ധരിക്കാറുള്ളൂ, ശേഷം അത് ആർക്കെങ്കിലും ദാനം ചെയ്യും.

ടിക് ടോക്കിൽ ഫാഷൻ ബ്രാൻഡുകൾക്കുമായി പരസ്യങ്ങളും സ്‌പോൺസർ ചെയ്‌ത ബ്രാൻഡ് ഡീലുകളും പോസ്‌റ്റ് ചെയ്‌ത് അവൾ അത് വഴി കുറച്ച് പണം സ്വന്തമായും സമ്പാദിക്കുന്നുണ്ട്. ടിക്‌ടോകിൽ അവൾക്ക് ആറുലക്ഷത്തിനലധികം ഫോളോവേഴ്‌സുണ്ട്.

Content Highlight: A young woman who spends up to 40 lakh rupees a day!

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup