അച്ഛന്റെ അവസാനത്തെ ആ​ഗ്രഹം നിറവേറ്റണം, പ്രിയപ്പെട്ട മദ്യം സിറിഞ്ചിലാക്കി നൽകി മകൾ

അച്ഛന്റെ അവസാനത്തെ ആ​ഗ്രഹം നിറവേറ്റണം, പ്രിയപ്പെട്ട മദ്യം സിറിഞ്ചിലാക്കി നൽകി മകൾ
Jul 4, 2022 02:56 PM | By Susmitha Surendran

ഓരോ മനുഷ്യന്റെയും അവസാനത്തെ ആ​ഗ്രഹം വളരെ പ്രധാനമാണ്. അവരുടെ ഹൃദയം എന്താണോ ആ​ഗ്രഹിക്കുന്നത് അത് കിട്ടാനുള്ള ഏറ്റവും ഒടുവിലത്തെ അവസരമായിരിക്കും അത്. ഈ മനുഷ്യന്റെ ഹൃദയം അങ്ങനെ ആ​ഗ്രഹിച്ചത് തന്റെ ഏറ്റവും പ്രിയപ്പെട്ട ഡ്രിങ്ക്സ് കഴിക്കാനാണ്.

അദ്ദേഹത്തിന്റെ മകളാവട്ടെ എങ്ങനെയും അത് നടത്തിക്കൊടുക്കാനും ഒരുക്കമായിരുന്നു. ഓസ്ട്രേലിയക്കാരിയായ പെന്നലോപ് ആൻ ആണ് പിതാവിന്റെ അവസാനത്തെ ആ​ഗ്രഹം നിറവേറ്റിക്കൊടുത്തത്. അത് അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ട ബുണ്ടബെർഗ് റമ്മും കൊക്കക്കോളയും ആയിരുന്നു.

​ഗുരുതരമായ അസുഖം ബാധിച്ചിരിക്കുന്ന അച്ഛന് സിറിഞ്ചിലാണ് അവൾ റം നൽകിയത്. ടിക്ടോക്കിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ‌ അവൾ റം ഒരു സിറിഞ്ചിലാക്കി അച്ഛന് നൽകുന്നതാണ് കാണുന്നത്. അവസാനത്തെ വിടപറയലിന് വേണ്ടി താൻ മനസ് കൊണ്ട് ഒരുങ്ങിയിരുന്നു എന്നും ആൻ പറയുന്നു.

ഒരൽപമെങ്കിലും രുചി അദ്ദേഹത്തിന് അവസാനമായി നൽകാനാണ് താൻ ശ്രമിച്ചത് എന്നും ആൻ പറയുന്നുണ്ട്. 'ഞങ്ങൾ‌ നിങ്ങൾക്ക് റം കൊണ്ടുവന്നിട്ടുണ്ട് അച്ഛാ. അത് സിറിഞ്ചിലാക്കി വായിൽ വെച്ച് തരാൻ പോവുകയാണ്' എന്നാണ് റം നൽകുന്നതിന് മുമ്പ് ആൻ തന്റെ പിതാവിനോട് പറയുന്നത്. 'കൊള്ളാമോ' എന്ന് അവൾ ചോദിക്കുമ്പോൾ അച്ഛൻ തലയാട്ടുന്നുണ്ട്. 'അച്ഛന്റെ ആത്മാവ് തിരികെ പോവുന്നതിന് മുമ്പ് അച്ഛനൊപ്പം അവസാനമായി ഒരു ഡ്രിങ്ക്.

ഞാൻ നിങ്ങളെ സ്നേഹിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ടിക് ടോക്കിൽ പങ്കുവെച്ചത്. തന്റെ പിതാവിന് COPD (Chronic obstructive pulmonary disease) ആയിരുന്നു എന്നും ആൻ വെളിപ്പെടുത്തി. ഒരുപാട് കാലമായി അദ്ദേഹം ആശുപത്രിയിലായിരുന്നു. വൈറൽ വീഡിയോ ഏകദേശം രണ്ട് മില്ല്യണിലധികം ആളുകളാണ് കണ്ടത്. നിരവധിപ്പേർ കുടുംബത്തിന് അനുശോചനവും സ്നേഹവും അറിയിച്ചു.

To fulfill her father's last wish, the daughter gave her favorite liquor in a syringe

Next TV

Related Stories
#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

Apr 25, 2024 01:27 PM

#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

ഏകദേശം ഒന്നര വർഷം മുമ്പാണ് എൻ്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ച ആ ഏറ്റവും മികച്ച വ്യക്തിയെ താൻ കണ്ടുമുട്ടിയത്' എന്നാണ് അദ്ദേഹം...

Read More >>
#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

Apr 24, 2024 04:06 PM

#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ ഇതിന് തെളിവ് നല്‍കുന്നു....

Read More >>
#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

Apr 21, 2024 02:06 PM

#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ...

Read More >>
#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

Apr 19, 2024 02:57 PM

#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

സന്യാസിമാരും അവരുടെ അനുയായികളും ഉൾപ്പെടെയുള്ള ജൈന സമുദായത്തിലെ അംഗങ്ങളുമായി കാലങ്ങളായി ഇടപഴകുന്നവരാണ് ഭണ്ഡാരിയുടെ...

Read More >>
#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

Apr 18, 2024 02:50 PM

#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

ബിക്കിനി ധരിച്ച യുവതി ബസില്‍ കയറിയതിന് പിന്നാലെ അടുത്തുനില്‍ക്കുകയായിരുന്നു സ്ത്രീ മാറി നില്‍ക്കുന്നത് വീഡിയോയില്‍...

Read More >>
#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

Apr 18, 2024 10:02 AM

#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, അന്വേഷണത്തിൽ വികാസ് ഗൗഡ എയർപോർട്ടിനുള്ളിൽ ആറ് മണിക്കൂറോളം...

Read More >>
Top Stories










News Roundup