---
title: "അയാള്‍ എന്റെ കാലില്‍ ഇക്കിളിയിടാന്‍ തുടങ്ങി; അനുഭവം പറഞ്ഞ് നടി"
english_title: "He started tickling my leg; The actress shares her experience"
publisher: "moviemax.in"
canonical_url: "https://moviemax.in/news/52819/he-started-tickling-my-leg-the-actress-shares-her-experience"
published_at: "2022-07-04T11:16:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c27ee80d438_radhika.jpg"
keywords: []
---

# അയാള്‍ എന്റെ കാലില്‍ ഇക്കിളിയിടാന്‍ തുടങ്ങി; അനുഭവം പറഞ്ഞ് നടി

> **Lead Summary:** ചുരുങ്ങിയ സമയം കൊണ്ട് സിനിമ ലോകത്ത് വലിയ സ്ഥാനം നേടിയെടുത്ത നടിയാണ് രാധിക ആപ്‌തെ. ഇന്ത്യന്‍ സിനിമ ലോകത്ത് ഒരു പേരുണ്ടാക്കിയെടുക്കാന്‍ ഏറെ കഷ്ടപ്പെട്ടിരുന്നു രാധിക. നിരവധി ഭാഷ ചിത്രങ്ങളില്‍ ഈ നടി അഭിനയിച്ചിട്ടുണ്ട്.

## Article Content

ചുരുങ്ങിയ സമയം കൊണ്ട് സിനിമ ലോകത്ത് വലിയ സ്ഥാനം നേടിയെടുത്ത നടിയാണ് രാധിക ആപ്‌തെ. ഇന്ത്യന്‍ സിനിമ ലോകത്ത് ഒരു പേരുണ്ടാക്കിയെടുക്കാന്‍ ഏറെ കഷ്ടപ്പെട്ടിരുന്നു രാധിക. നിരവധി ഭാഷ ചിത്രങ്ങളില്‍ ഈ നടി അഭിനയിച്ചിട്ടുണ്ട്.

പല വിമര്‍ശനങ്ങളും ഈ നടിക്ക് നേരെ ഉയര്‍ന്നിരുന്നുവെങ്കിലും ഒന്നിനു മുന്നിലും പതറാതെ മുന്നോട്ടു പോയിക്കൊണ്ടിരുന്നു ഈ താരം. ഇപ്പോള്‍ രാധിക സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ ഒരു സംഭവത്തെക്കുറിച്ച് ആണ് പറയുന്നത്.

”ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിന്റെ ആദ്യത്തെ ദിവസമായിരുന്നു. സുഖമില്ലാതെ ഞാന്‍ കിടക്കുന്ന രംഗമാണ്. ഒരുപാട് പേരുണ്ടായിരുന്നു ചുറ്റും. എല്ലാം സെറ്റാണ്. നടന്‍ കടന്നു വന്നു. ഞങ്ങള്‍ അപ്പോള്‍ റിഹേഴ്സല്‍ ചെയ്യുകയായിരുന്നു. എനിക്ക് അയാളെ അറിയുകപോലുമില്ലായിരുന്നു.

അയാള്‍ എന്റെ കാലില്‍ ഇക്കിളിയിടാന്‍ തുടങ്ങി. അയാള്‍ വലിയ താരമാണ്. അയാള്‍ ഭയങ്കര പവര്‍ഫുള്‍ ആണെന്നായിരുന്നു പറഞ്ഞത്”രാധിക പറയുന്നു. ”പക്ഷെ ഞാന്‍ ചാടിയെഴുന്നേറ്റു.

അയാളോട് ചൂടായി. എല്ലാവരും കാണുന്നുണ്ടായിരുന്നു. ക്രൂ മുഴുവനുമുണ്ടായിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും. മേലാല്‍ എന്നോട് ഇങ്ങനെ ചെയ്യരുതെന്ന് ഞാന്‍ അയാളോട് പറഞ്ഞു. എനിക്ക് വല്ലാതെ ദേഷ്യം വന്നു. ഒരിക്കലും  ചെയ്യരുതെന്ന് ഞാന്‍ പറഞ്ഞു. അയാള്‍ ഞെട്ടിപ്പോയി. എന്നില്‍ നിന്നുമത് പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ ഒരിക്കലും എന്നെ തൊട്ടിട്ടില്ല” രാധിക പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/52819/he-started-tickling-my-leg-the-actress-shares-her-experience)