---
title: "അദ്ദേഹത്തെ അങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നില്ല; തുറന്നുപറഞ്ഞ് ജയസൂര്യ"
english_title: "Jayasuriya opens up about actor Jagathysreekumar's influence on his life."
publisher: "moviemax.in"
canonical_url: "https://moviemax.in/news/52808/jayasuriya-opens-up-about-actor-jagathysreekumars-influence-on-his-life-new"
published_at: "2022-07-04T10:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c2765b88dbc_jagathi_and_jayasurya.jpg"
keywords: []
---

# അദ്ദേഹത്തെ അങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നില്ല; തുറന്നുപറഞ്ഞ് ജയസൂര്യ

> **Lead Summary:** മലയാളത്തിലെ പ്രിയ നടന്മാരിൽ ഒരാളാണ് ജയസൂര്യ . നിരവധി സിനിമകളാണ് താരം സമ്മാനിച്ചത് . ഇപ്പോഴിതാ താരത്തിന്റെ അഭിമുഖമാണ് ശ്രദ്ധനേടുന്നത് . നടന്‍ ജഗതിശ്രീകുമാര്‍ തന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് തുറന്നുപറഞ്ഞ് ജയസൂര്യ. ഒരു മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ജഗതി ശ്രീകുമാര്‍ ലോകത്തിലെ മികച്ച നടനാണെന്നു താരം പറയുന്നു.

## Article Content

മലയാളത്തിലെ പ്രിയ നടന്മാരിൽ ഒരാളാണ് ജയസൂര്യ . നിരവധി സിനിമകളാണ് താരം സമ്മാനിച്ചത് . ഇപ്പോഴിതാ താരത്തിന്റെ അഭിമുഖമാണ് ശ്രദ്ധനേടുന്നത് . നടന്‍ ജഗതിശ്രീകുമാര്‍ തന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് തുറന്നുപറഞ്ഞ് ജയസൂര്യ. ഒരു മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ജഗതി ശ്രീകുമാര്‍ ലോകത്തിലെ മികച്ച നടനാണെന്നു താരം പറയുന്നു.

** ജയസൂര്യയുടെ വാക്കുകള്‍**

അപകടത്തിന് മുമ്പ് വരെ മൂന്ന് നാല് സിനികളില്‍ അദ്ദേഹം അഭിനയിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിനോടൊപ്പം മൂന്ന് നാല് സിനിമകളില്‍ ഒന്നിച്ച് അഭിനയിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇന്ന് ഞാന്‍ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കില്‍ അതിന് കാരണം ഇവരുടെയൊക്കെ കൂടെ യാത്ര ചെയ്തത് കൊണ്ടാണ്’.

അദ്ദേഹം ഒരു 100 പൊലീസ് കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതും നൂറും വ്യത്യസ്തമാണ് ഇതൊക്കെ എങ്ങനെയാണ് ഒരു മനുഷ്യന് പറ്റുന്നത് സ്പോട്ടിലാണ് സംഭാഷണം പോലും കൊടുക്കുന്നത്. ഒരു പ്രോംപിറ്റിങ്ങുമില്ലാതെയാണ് അവതരിപ്പിക്കുന്നത്. 

ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ സിബിഐ അഞ്ചാം പതിപ്പില്‍ അമ്പിളി ചേട്ടനെ കണ്ടപ്പോള്‍ ഏറെ വിഷമം തോന്നി. അദ്ദേഹത്തെ അങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നില്ല.

ജീവിതത്തില്‍ സംസാരിച്ചതിനെക്കാളധികം അദ്ദേഹം സിനിമയില്‍ സംസാരിച്ച ആളാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കണക്ക് പരിശോധിച്ചാല്‍ എത്ര സിനിമകള്‍. .സിനിമാ സംഭാഷണങ്ങളായിരിക്കും അദ്ദേഹം ജീവിതത്തില്‍ ഏറ്റവുമധികം പറഞ്ഞിട്ടുണ്ടാവുക,’

### Related Links & Sources
- [Original Story Source](https://moviemax.in/news/52808/jayasuriya-opens-up-about-actor-jagathysreekumars-influence-on-his-life-new)