---
title: "പുറത്തായതിനു ശേഷം റിയാസ് നടത്തിയ പ്രസംഗത്തിൽ പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുന്നു "
english_title: "The words spoken by Riaz in his speech after getting out are getting attention"
publisher: "moviemax.in"
canonical_url: "https://moviemax.in/news/52782/the-words-spoken-by-riaz-in-his-speech-after-getting-out-are-getting-attention"
published_at: "2022-07-04T07:31:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c24a33732bf_riyas.jpg"
keywords: []
---

# പുറത്തായതിനു ശേഷം റിയാസ് നടത്തിയ പ്രസംഗത്തിൽ പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുന്നു 

> **Lead Summary:** ബിഗ് ബോസ് സീസൺ 4 വിജയകരമായി പൂർത്തിയായിരിക്കുകയാണ്. ദിൽഷാ പ്രസന്നൻ ആണ് ഈ സീസണിലെ വിജയി. നിരവധി ആളുകൾ ആണ് ഇപ്പോൾ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

## Article Content

ബിഗ് ബോസ് സീസൺ 4 വിജയകരമായി പൂർത്തിയായിരിക്കുകയാണ്. ദിൽഷാ പ്രസന്നൻ ആണ് ഈ സീസണിലെ വിജയി. നിരവധി ആളുകൾ ആണ് ഇപ്പോൾ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

താരം വളരെ ജനുവിൻ ആയിട്ടാണ് കളിച്ചത് എന്നതുകൊണ്ടും അതുകൊണ്ട് ആണ് ഈ വർഷത്തെ വിജയിയായി പ്രഖ്യാപിക്കപ്പെട്ടത് എന്നുമാണ് ആരാധകർ പറയുന്നത്. അതേസമയം നിരവധി വിമർശനങ്ങൾ ആണ് ഇപ്പോൾ ഏഷ്യാനെറ്റിനെതിരെ വന്നുകൊണ്ടിരിക്കുന്നത്.

വിജയി ആയി മാറാൻ ഏറ്റവും കൂടുതൽ യോഗ്യത ഉണ്ടായിരുന്നത് റിയാസ് സലീം എന്ന മത്സരാർത്ഥിക്ക് ആണ് എന്നാണ് മലയാളികൾ പറയുന്നത്. പക്ഷേ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആയിരുന്നു അവസാനത്തെ റൗണ്ടിൽ റിയാസ് പുറത്തു പോയത്. ഏറ്റവും കൂടുതൽ റിയലായി കളിച്ച വ്യക്തി ആണ് റിയാസ്. റിയാസ് വിടവാങ്ങൽ പ്രസംഗത്തിൽ എന്തൊക്കെയാണ് പറഞ്ഞത് എന്ന് അറിയുമോ?

> മോഹൻലാൽ ചോദിച്ച ചോദ്യത്തിന് ആയിരുന്നു റിയാസ് ഉത്തരം നൽകിയത്. നിങ്ങൾ ഒരു ഗെയിം ചേഞ്ചർ ആണ് എന്ന് പറഞ്ഞാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം എന്നാണ് മോഹൻലാൽ ചോദിച്ചത്. “ഇത് ഒരു ഗെയിം ഷോ ആയിട്ട് ഞാൻ കണ്ടിട്ടില്ല. ഇത് ഒരു റിയാലിറ്റി ഷോ ആണ്.

ഞാനിവിടെ വളരെ റിയൽ ആയിരുന്നു. പലരെയും പോലെ മാസ്ക് ധരിച്ചു പ്രേക്ഷകരുടെ പിന്തുണ നേടുവാൻ ശ്രമിച്ചിട്ടില്ല. എല്ലാ കാര്യങ്ങളും പറയുമ്പോഴും അത് ആൾക്കാർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ട് ആകുമെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ അത് എല്ലാം എനിക്ക് പറയണമായിരുന്നു” – ഇതായിരുന്നു റിയാസ് നൽകിയ മറുപടി.

20 മത്സരാർത്ഥികൾ ആയിരുന്നു ഈ സീസണിൽ ഉണ്ടായിരുന്നത്. മാർച്ച് 27ന് ആയിരുന്നു നാലാമത്തെ സീസൺ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. 17 മത്സരാർത്ഥികൾ മാത്രമായിരുന്നു ആദ്യം ഉണ്ടായിരുന്നത്.

പിന്നീട് മൂന്ന് പേരാണ് വൈൽഡ് കാർഡ് എൻട്രി വഴി വന്നത്. ഇതിൽ ഒരു വ്യക്തിയായിരുന്നു റിയാസ്. പിന്നീട് ബിഗ് ബോസ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരാർത്ഥികളിൽ ഒരാളായി റിയാസ് മാറുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/52782/the-words-spoken-by-riaz-in-his-speech-after-getting-out-are-getting-attention)