---
title: "മലയാളികളുടെ ഈ പ്രിയപ്പെട്ട താരം  ആരെന്നു പറയാമോ? ചിത്രം വൈറൽ "
english_title: "Now what is attracting the attention of the audience is a picture that is going viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/52743/now-what-is-attracting-the-attention-of-the-audience-is-a-picture-that-is-going-viral-on-social-media"
published_at: "2022-07-03T21:50:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c1c2ca0d2b6_sreenad_basi.jpg"
keywords: []
---

# മലയാളികളുടെ ഈ പ്രിയപ്പെട്ട താരം  ആരെന്നു പറയാമോ? ചിത്രം വൈറൽ 

> **Lead Summary:** താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ വളരെ പെട്ടെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായി മാറാറുള്ളത്. മലയാളി പ്രേക്ഷകർക്ക് തങ്ങളുടെ ഇഷ്ട താരങ്ങളുടെ വിശേഷം അറിയാൻ ഏറെ താൽപര്യമാണ്. 

## Article Content

താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ വളരെ പെട്ടെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായി മാറാറുള്ളത്. മലയാളി പ്രേക്ഷകർക്ക് തങ്ങളുടെ ഇഷ്ട താരങ്ങളുടെ വിശേഷം അറിയാൻ ഏറെ താൽപര്യമാണ്. 

ഇപ്പോഴിതാ പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്ന ഒരു ചിത്രമാണ്. ഈ ചിത്രത്തിൽ കാണുന്ന വ്യക്തി ആരാണെന്ന് നിങ്ങൾക്ക് തിരിച്ചറിയാൻ പറ്റുമോ? ഒറ്റനോട്ടത്തിൽ ആളെ തിരിച്ചറിഞ്ഞു എങ്കിൽ നിങ്ങൾ ഒരു കിടിലൻ സിനിമ പ്രേമിയാണ്.

ഇനി ഒറ്റനോട്ടത്തിൽ മനസ്സിലായില്ല എങ്കിൽ ആ ക്ലൂ മനസ്സിൽ വെച്ച് ആലോചിച്ചുനോക്കൂ. ആർജെ ആയിട്ടാണ് ഇദ്ദേഹം തുടങ്ങുന്നത്.

ഇനിയും മനസ്സിലായിട്ടില്ല എങ്കിൽ ആളുടെ പേര് പറയാം. മലയാളികൾ ഇഷ്ടപ്പെടുന്ന ശ്രീനാഥ് ഭാസിയുടെ കുട്ടിക്കാല ചിത്രമാണ് ഇത്. റെഡ് എഫ് എം 93.5 ഒരു ആർജെ ആയിട്ടാണ് താരം തുടങ്ങുന്നത്. ഇതിനുശേഷം സൂര്യ ടിവി ചാനലിൽ വി ജേ ആയി പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ഇദ്ദേഹം സിനിമയിൽ എത്തുകയായിരുന്നു.

വളരെ പെട്ടെന്ന് തന്നെ താരം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റി. ഇപ്പോൾ സിനിമയിൽ സജീവമാണ് ശ്രീനാഥ് ഭാസി. ഒരു ഗായകനും കൂടിയാണ് ഇദ്ദേഹം. ഭീഷ്മ പറവും എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ ശ്രീനാഥ് ഭാസി അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രം. ഒരു സൂപ്പർ ഹിറ്റ് ആയിരുന്നു ഈ ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/52743/now-what-is-attracting-the-attention-of-the-audience-is-a-picture-that-is-going-viral-on-social-media)