---
title: "ജീവിതച്ചെലവ് താങ്ങാനാകുന്നില്ല; ഭര്‍ത്താവിനെ വാടകയ്ക്ക് നല്‍കി യുവതി "
english_title: "I can't afford the cost of living; Woman rents out her husband "
publisher: "moviemax.in"
canonical_url: "https://moviemax.in/news/52736/i-cant-afford-the-cost-of-living-woman-rents-out-her-husband"
published_at: "2022-07-03T21:20:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c1bb37e3768_UK_LADY.jpg"
keywords: []
---

# ജീവിതച്ചെലവ് താങ്ങാനാകുന്നില്ല; ഭര്‍ത്താവിനെ വാടകയ്ക്ക് നല്‍കി യുവതി 

> **Lead Summary:** ജീവിതച്ചെലവ് താങ്ങാതെ വരുമ്പോൾ അധികവരുമാനത്തിനായി നമ്മൾ പല ജോലികളും ചെയ്യാറുണ്ട്. എന്നാൽ യുകെയിലെ ഒരു യുവതി ചെലവ് താങ്ങാനാകാതെ വന്നപ്പോൾ അതു പരിഹരിക്കാൻ കണ്ടെത്തിയത് വിചിത്രമായ ഒരു വഴിയാണ്. സ്വന്തം ഭർത്താവിനെ ആവശ്യക്കാർക്ക് വാടകയ്ക്ക് നൽകുക. ഇതിനായി 'ഹയർ മൈ ഹാൻഡി ഹസ്ബന്റ്' എന്ന പേരിൽ ഒരു വെബ്സൈറ്റും തുടങ്ങി.

## Article Content

ജീവിതച്ചെലവ് താങ്ങാതെ വരുമ്പോൾ അധികവരുമാനത്തിനായി നമ്മൾ പല ജോലികളും ചെയ്യാറുണ്ട്. എന്നാൽ യുകെയിലെ ഒരു യുവതി ചെലവ് താങ്ങാനാകാതെ വന്നപ്പോൾ അതു പരിഹരിക്കാൻ കണ്ടെത്തിയത് വിചിത്രമായ ഒരു വഴിയാണ്. സ്വന്തം ഭർത്താവിനെ ആവശ്യക്കാർക്ക് വാടകയ്ക്ക് നൽകുക. ഇതിനായി 'ഹയർ മൈ ഹാൻഡി ഹസ്ബന്റ്' എന്ന പേരിൽ ഒരു വെബ്സൈറ്റും തുടങ്ങി.

മൂന്നു കുട്ടികളുടെ അമ്മയായ ലോറ യങ്ങാണ് ഈ വിചിത്രമായ ആശയത്തിന് പിന്നിൽ. തന്റെ ഭർത്താവ് ജെയിംസ് എന്തു ചെറിയ ജോലിയും ചെയ്യുമെന്ന് ലോറ വെബ്സൈറ്റിൽ പറയുന്നു. മറ്റു വീടുകളിൽചെന്ന് ഫർണിച്ചർ ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ച് പണമുണ്ടാക്കുന്ന ഒരു വ്യക്തിയെ കുറിച്ച് ലോറ ഒരു പോഡ്കാസ്റ്റ് കേട്ടിരുന്നു.

ഇതോടെയാണ് പുതിയ രീതി പരീക്ഷിക്കാനുള്ള ആശയം ലോറയ്ക്ക് ലഭിച്ചത്. ബക്കിങ്ഹാംഷയറിലുള്ള ഇവരുടെ വീട്ടിലെ കട്ടിലുകൾ നിർമിച്ചതും അടുക്കള ഷെൽഫുകൾ ഘടിപ്പിക്കുകയും ചെയ്തത് ജെയിംസാണ്. കൂടാതെ ഉപയോഗശൂന്യമായ വസ്തുക്കളിൽ നിന്ന് ജെയിംസ് ഒരു ഡൈനിങ് ടേബിളുമുണ്ടാക്കി. ഇതോടൊപ്പം കുറച്ച് പെയ്ന്റിങ്ങും അലങ്കാരപ്പണികളും ജെയിംസിന് അറിയാമെന്നും വീട്ടിലേയും പറമ്പിലേയും എല്ലാ ജോലികളും നന്നായി ചെയ്യുമെന്നും ലോറ വെബ്സൈറ്റിൽ വ്യക്തമാക്കുന്നു.

ഈ കഴിവ് മറ്റുള്ളവർക്ക് പ്രയോജനപ്പെടുത്തി പണം കണ്ടെത്തുകയാണ് ലോറയുടെ ലക്ഷ്യം. ഇത്തരം ജോലിയിൽ വൈദഗ്ധ്യം ലഭിച്ച തൊഴിലാളികൾ എപ്പോഴും തിരക്കിലായിരിക്കുമെന്നും അതുകൊണ്ട് ജെയിംസിന് കൂടുതൽ അവസരം ലഭിക്കുമെന്നും ലോറ ബ്രിട്ടീഷ് മാധ്യമമായ ദ മിററിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/52736/i-cant-afford-the-cost-of-living-woman-rents-out-her-husband)