കോൺഗ്രസ് പരിപാടിയിൽ പങ്കെടുത്തു, ബേസിൽ ജോസഫിനെതിരെ സൈബർ ആക്രമണം

കോൺഗ്രസ് പരിപാടിയിൽ പങ്കെടുത്തു,  ബേസിൽ ജോസഫിനെതിരെ സൈബർ ആക്രമണം
2022-07-03T12:01:00 | By Susmitha Surendran

മലയാളത്തിലെ യുവ സംവിധായകരിൽ ഒരാളാണ് ബേസിൽ ജോസഫ്. നിരവധി ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തതാണ് ഇദ്ദേഹം സിനിമ മേഖലയിൽ എത്തുന്നത്. കുഞ്ഞിരാമായണം എന്ന സിനിമ ആണ് ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്.

ചിത്രം വലിയ ഒരു സൂപ്പർ ഹിറ്റ് ആയിരുന്നു. അതിനുശേഷം ഗോദ എന്ന സിനിമയും ഇദ്ദേഹം സംവിധാനം ചെയ്തു. ശേഷം ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമായ മിന്നൽ മുരളി എന്ന ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തു.



കഴിഞ്ഞദിവസം നടന്ന കോൺഗ്രസ് ചിന്തൻ ശിബിരിൽ ബേസിൽ ജോസഫ് പങ്കെടുത്തിരുന്നു. മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ ആയിരുന്നു ഈ വാർത്ത നൽകിയത്. കലാകാരന്മാർ എല്ലാം ഇടതുപക്ഷ പ്രവർത്തകർ ആകണമെന്ന അപ്രഖ്യാപിത നിയമം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം.

അത് അറിയാമായിരുന്നിട്ടു കൂടി കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കാൻ ബേസിൽ ജോസഫ് കാണിച്ച ചങ്കൂറ്റത്തെ നിരവധി ആളുകൾ ആണ് അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തിയത്. ജീവനും കരിയറിനും ഭീഷണിയാകും എന്ന് അറിഞ്ഞിട്ടു കൂടി ബേസിൽ ജോസഫ് കാണിച്ചത് വലിയ ചങ്കൂറ്റം തന്നെയാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ എല്ലാം തന്നെ പറയുന്നത്.



സ്വാഭാവികമായും ഇദ്ദേഹത്തിനെതിരെ ഒരു സൈബർ ആക്രമണം എല്ലാവരും പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ കനത്ത രീതിയിലുള്ള സൈബർ ആക്രമണമാണ് ഇടതുപക്ഷ പ്രവർത്തകർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം നിരവധി ഡിവൈഎഫ്ഐ പ്രവർത്തകർ ആണ് ഇപ്പോൾ കണക്ക് പറഞ്ഞുകൊണ്ട് രംഗത്തെത്തുന്നത്.

മിന്നൽ മുരളി സെറ്റ് തകർത്തപ്പോൾ ഞങ്ങൾ മാത്രമാണ് പ്രതിഷേധിച്ചത് എന്നും അതുകൊണ്ട് നിങ്ങൾ കോൺഗ്രസ് പരിപാടിയിൽ പങ്കെടുത്തത് ശരിയായില്ല എന്നുമാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പറയുന്നത്. അതേസമയം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമകൾ ഒന്നും ഇനി കാണില്ല എന്നും ഇടതുപക്ഷ പ്രവർത്തകർ പ്രതിജ്ഞയെടുത്തു.



വരും ദിവസങ്ങളിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണം ആണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ ഈ വിഷയത്തിൽ ഇതുവരെ ബേസിൽ ജോസഫ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിരവധി കോൺഗ്രസ് പ്രവർത്തകർ ആണ് ബേസിൽ ജോസഫിനെ അഭിനന്ദിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്.

ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന കാലയളവിൽ അവാർഡുകളും സ്ഥാനമാനങ്ങളും ഒന്നും കിട്ടില്ല എന്ന് അറിഞ്ഞിട്ടും ബേസിൽ ജോസഫ് ഇപ്പോൾ കാണിച്ചത് വലിയ ചങ്കൂറ്റമാണ് എന്ന് തന്നെയാണ് പ്രേക്ഷകർ പറയുന്നത്. അതേസമയം ഇദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടാകാൻ സാധ്യതയുണ്ട് എന്നും പോലീസ് ഇദ്ദേഹത്തിന് സംരക്ഷണം നൽകണം എന്നുമാണ് കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെടുന്നത്.


Content Highlight: Participated in the congress event, cyber attack against Basil Joseph

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup