---
title: "ഗോൾഫ് കളിക്കുന്നതിനിടെ പിന്നിലൊരു മുതല, ശ്രദ്ധിക്കാതെ കളി തുടർന്ന് യുവാവ്, വീഡിയോ"
english_title: "A crocodile behind while playing golf, The video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/52607/a-crocodile-behind-while-playing-golf-the-video-goes-viral"
published_at: "2022-07-03T10:26:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c121bcb9685_viral.jpg"
keywords: []
---

# ഗോൾഫ് കളിക്കുന്നതിനിടെ പിന്നിലൊരു മുതല, ശ്രദ്ധിക്കാതെ കളി തുടർന്ന് യുവാവ്, വീഡിയോ

> **Lead Summary:** ക്രിക്കറ്റായിക്കോട്ടെ ടെന്നീസായിക്കോട്ടെ ​ഗോൾഫായിക്കോട്ടേ, മിക്കവാറും ആളുകൾ നൂറുശതമാനം ആത്മാർത്ഥമായിട്ടാണ് ഇതിലൊക്കെ മുഴുകാറ്. എന്നാൽ, അങ്ങനെ മുഴുകിയ ഒരാൾ ഒരു വലിയ അപകടം തനിക്ക് പിന്നിൽ നിന്നിട്ടും ഒന്ന് ശ്രദ്ധിച്ചതു പോലുമില്ല.

## Article Content

ക്രിക്കറ്റായിക്കോട്ടെ ടെന്നീസായിക്കോട്ടെ ​ഗോൾഫായിക്കോട്ടേ, മിക്കവാറും ആളുകൾ നൂറുശതമാനം ആത്മാർത്ഥമായിട്ടാണ് ഇതിലൊക്കെ മുഴുകാറ്. എന്നാൽ, അങ്ങനെ മുഴുകിയ ഒരാൾ ഒരു വലിയ അപകടം തനിക്ക് പിന്നിൽ നിന്നിട്ടും ഒന്ന് ശ്രദ്ധിച്ചതു പോലുമില്ല.

യുഎസ്‍എ -യിലെ ഫ്ലോറിഡ മുതലകൾക്ക് പേരുകേട്ടതാണ്. 'മുതലകളുടെ വീട്' എന്ന് വിളിക്കാനും മാത്രം മുതലകൾ ആ പ്രദേശങ്ങളിലുണ്ട് എന്നാണ് പറയുന്നത്. മിക്കവാറും പ്രദേശവാസികളെല്ലാം എവിടെയെങ്കിലും ഒന്നിനെ കാണാറുമുണ്ട്. എന്നാൽ, ​ഗോൾഫ് കളിക്കുന്ന തിരക്കിൽ തന്റെ പിന്നിലെത്തിയ മുതലയെ തീരെ ​ഗൗനിക്കാതിരുന്ന ഒരാളുടെ വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്.

ഫ്ലോറിഡയിലെ നേപ്പിൾസിലെ ഹെറിറ്റേജ് ലാൻഡിംഗ് ഗോൾഫ് ആൻഡ് കൺട്രി ക്ലബ്ബിലാണ് സംഭവം. വീഡിയോയിൽ ഒരാൾ ​ഗോൾഫിൽ വ്യാപൃതനായിരിക്കുകയാണ്. മുതല തൊട്ടടുത്തെത്തുമ്പോഴും അയാൾ ഭയക്കുന്നില്ല. പകരം അയാൾ കളിയിൽ തന്നെ ശ്രദ്ധിക്കുകയാണ്.

'അലി​ഗേറ്റേഴ്സ് ഓഫ് ഫ്ലോറിഡ' എന്ന പേജിൽ മെലീസ വാൽഷ് എന്ന സ്ത്രീയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വ‍ീഡിയോയിൽ ഇയാൾ ​ഗോൾഫ് കളിക്കുന്നതിനിടയിൽ പിന്നാലെ മുതല വരുന്നത് കാണാം. എന്നാൽ, അയാൾ അതൊന്നും ശ്രദ്ധിക്കാതെ കളി പൂർത്തിയാക്കുകയാണ്.

അപ്പോഴേക്കും മുതല പതിനഞ്ചടിയെങ്കിലും അടുത്തെത്തിയിട്ടുണ്ടാവണം. വീഡിയോ കാണുമ്പോൾ മുതല ആകാംക്ഷയോടെ ​ഗോൾഫ് കളിക്കുന്നത് കാണുകയാണ് എന്ന് തോന്നിയേക്കാം. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.

എല്ലാ മുതലകളും ഉപദ്രവകാരികളല്ല എന്നും ഇതുപോലെ ശാന്തരുണ്ടാവാം എന്നും എഴുതിയവരുണ്ട്. മുതല എങ്ങനെയാണ് അവിടെ തന്നെ നിന്നുകളഞ്ഞത് എന്നത് തനിക്കിഷ്ടമായി എന്ന് എഴുതിയവരുണ്ട്. എന്നാൽ, അങ്ങനെ ഒരു സാഹചര്യത്തിൽ ഇത്രയും കൂളായിരിക്കാൻ പറ്റുമെന്ന് തനിക്ക് തോന്നുന്നില്ല എന്ന് എഴുതിയവരും ഉണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/52607/a-crocodile-behind-while-playing-golf-the-video-goes-viral)