---
title: "അതിസാഹസികമായെത്തി, നടന്‍ വിദ്യുത് ജംവാലിന്റെ വീഡിയോ വൈറല്‍"
english_title: "Actor Vidyut Jamwal's video has gone viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/52575/actor-vidyut-jamwals-video-has-gone-viral"
published_at: "2022-07-02T22:47:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c07de3e8cf7_vidhyuth.jpg"
keywords: []
---

# അതിസാഹസികമായെത്തി, നടന്‍ വിദ്യുത് ജംവാലിന്റെ വീഡിയോ വൈറല്‍

> **Lead Summary:** നിരവധി ആരാധകരുള്ള നടനാണ് വിദ്യുത് ജംവാല്‍. ഇപ്പോഴിതാ ഇദ്ദേഹത്തിന്റെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. അദ്ദേഹത്തിന്റെ ആരാധകന് നല്‍കിയ സര്‍പ്രൈസാണ് വീഡിയോയില്‍.

## Article Content

നിരവധി ആരാധകരുള്ള നടനാണ് വിദ്യുത് ജംവാല്‍. ഇപ്പോഴിതാ ഇദ്ദേഹത്തിന്റെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. അദ്ദേഹത്തിന്റെ ആരാധകന് നല്‍കിയ സര്‍പ്രൈസാണ് വീഡിയോയില്‍.

കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ തന്റെ ആരാധകനെ കാണാന്‍ വളരെ സാഹസികമായാണ് അദ്ദേഹം എത്തിയത്. താല്‍ക്കാലികമായി സജ്ജീകരിച്ച തട്ടില്‍ നിന്ന് ജോലി ചെയ്തുകൊണ്ടിരിക്കുന്ന ആരാധകനോട് സംസാരിക്കുന്നതാണ് വീഡിയോയുടെ തുടക്കം.

തന്റെ സിനിമകളേക്കുറിച്ചൊക്കെ ചോദിക്കുന്ന വിദ്യുത്, സംസാരത്തിനിടയില്‍ കയ്യില്‍ ഫോണുണ്ടോയെന്നും ഒരുമിച്ചൊരു ഫോട്ടോയെടുത്താലോ എന്നും ചോദിക്കുന്നു.

താഴേയ്ക്ക് ചാടരുതെന്ന് പറഞ്ഞുകൊണ്ട് ആരാധകന്‍ ഫോണ്‍ കയ്യിലെടുക്കുമ്പോഴേയ്ക്കും ബാല്‍ക്കണി വഴി അതിസാഹസികമായി വിദ്യുത് താഴെയെത്തിയിരുന്നു. യുവാവിന്റെ കയ്യില്‍ ചുംബിക്കുകയും ചെയ്യുന്നുണ്ട് താരം.

‘ഖുദാ ഹാഫിസ് ചാപ്റ്റര്‍ 2 അഗ്നിപരീക്ഷ’യാണ് വിദ്യുത് ജംവാളിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഈ മാസം എട്ടിനാണ് അഗ്നിപരീക്ഷ തിയേറ്ററുകളിലെത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/52575/actor-vidyut-jamwals-video-has-gone-viral)