---
title: "അങ്ങനെ വർഷങ്ങളുടെ കാത്തിരിപ്പിന് വിട, സന്തോഷം വാർത്ത അറിയിച്ച് താരം "
english_title: "So, goodbye to years of waiting, the star announced the happy news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/52568/so-goodbye-to-years-of-waiting-the-star-announced-the-happy-news"
published_at: "2022-07-02T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c0707e1c638_pashanam_shaji.jpg"
keywords: []
---

# അങ്ങനെ വർഷങ്ങളുടെ കാത്തിരിപ്പിന് വിട, സന്തോഷം വാർത്ത അറിയിച്ച് താരം 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാജു നവോദയ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്നു മനസ്സിലാകണമെന്നില്ല. എങ്കിലും പാഷാണം ഷാജി എന്ന് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവും. കാരണം അത്രത്തോളം മലയാളികൾക്ക് പ്രിയപ്പെട്ട നടനായി ഇദ്ദേഹം മാറിക്കഴിഞ്ഞു. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാജു നവോദയ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്നു മനസ്സിലാകണമെന്നില്ല. എങ്കിലും പാഷാണം ഷാജി എന്ന് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവും. കാരണം അത്രത്തോളം മലയാളികൾക്ക് പ്രിയപ്പെട്ട നടനായി ഇദ്ദേഹം മാറിക്കഴിഞ്ഞു. 

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ഇദ്ദേഹം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇദ്ദേഹം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇദ്ദേഹത്തിൻറെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകുകയും നീട്ടിയാണ് ഏറ്റെടുക്കുന്നത്.

ഇപ്പോൾ ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ വിശേഷം ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഇത്തരം ഒരു വാർത്ത വരുന്നത് എന്നതുകൊണ്ടുതന്നെ നിരവധി പ്രേക്ഷകർ ആണ് ആശംസകള്‍ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

> സാജു നവോദയ, രഞ്ജിനി ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹൈ ഹോപ്‌സ് ഫിലിം ഫാക്ടറി നിർമ്മിക്കുന്ന പുതിയ സിനിമയാണ് “ആരോട് പറയാൻ ആര് കേൾക്കാൻ”. പുതുമുഖ സംവിധായകൻ സൈനു ചാവക്കാടൻ ആണ് ഈ സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത്.

സിനിമ ഈ വരുന്ന ഇൻഡിപെൻഡൻസ് ഡേ റിലീസ് ആയിട്ടായിരിക്കും റിലീസ് ചെയ്യുക. എങ്കിലും തിയേറ്റർ റിലീസ് ഉണ്ടാവില്ല ചിത്രത്തിന് എന്നാണ് അറിയാൻ സാധിക്കുന്നത്. ഓൺലൈൻ റിലീസ് മാത്രമായിരിക്കും സിനിമയ്ക്ക് ഉണ്ടാവുക.

ബിന്ദു എൻ കെ പയ്യന്നൂർ ആണ് സിനിമയുടെ കഥ എഴുതിയിരിക്കുന്നത്. അതേസമയം തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നത് സലേഷ് ശങ്കർ എങ്ങണ്ടിയൂർ ആണ്. സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് ജിജോ ഭാവ ചിത്ര ആണ്.

അതേ സമയം നിരവധി ആളുകൾ ആണ് ഇപ്പോൾ ആകാശയോടെ ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. എന്തായാലും വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം സാജു നവോദയ നായകനായി എത്തുന്ന ഒരു സിനിമ വരുന്ന ത്രില്ലിൽ ആണ് ആരാധകർ എല്ലാം തന്നെ.

### Related Links & Sources
- [Original Story Source](https://moviemax.in/news/52568/so-goodbye-to-years-of-waiting-the-star-announced-the-happy-news)