സ്കൈ ഫിലിംസിന്റെ ബാനറിൽ പുറത്തു വരുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് ഗിരീഷ് മനോവാണ്. നീ കോ ഞ ചാ, ലവ കുശ തുടങ്ങിയ എന്റര്ടെയിനറുകൾ നമുക്ക് നൽകിയ സംവിധായകൻ ശ്രീനാഥ് ഭാസിയെ നായകനാക്കി ഒരു പ്രണയ കഥയാണ് ഇത്തവണ പറയുന്നത്.
തമിഴ് സിനിമ ലോകത്തെ പ്രമുഖരായാ ഒരുപാട് സിനിമ സംവിധായകർക്കൊപ്പം പ്രവർത്തിച്ച ഡാനി റെയ്മണ്ടാണ് ഡാനി റെയ്മണ്ടാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
ഗൗതം വാസുദേവ് മേനോന്റെ ‘അച്ചം യെൺപത് മടമേയടാ’, തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകൻ ആയിരുന്നു ഡാനി റെയ്മണ്ട്.സംഗീതത്തിന് വളരെ പ്രാധാന്യമുള്ള ചിത്രമായ മുത്തം നൂറുവിധത്തിന്റെ സംഗീത സംവിധാനം നവാഗതനായ മുന്ന പി എസ് ആണ്.
കൗതുകകരമായ ടൈറ്റിൽ ടീസർ സംവിധാനം ചെയ്തിരിക്കുന്നത് ലക്ഷ്മി മരക്കാർ ആണ്. ടൈറ്റിൽ ടീസറിന്റെ എഡിറ്റിംഗ് സംഗീത് പ്രതാപും, ഛായാഗ്രഹണം നീരജ് രവിയുമാണ്.
ഉടനെ തന്നെ ചിത്രീകരണം ആരംഭിക്കാൻ ഇരിക്കുന്ന ചിത്രം ഇപ്പോൾ പ്രീ പ്രൊഡക്ഷനിലാണ്. എറണാകുളം, വർക്കല, ആസ്സാം, ലെ ലഡാക് എന്നിവടിങ്ങളിൽ ആയിരിക്കും ചിത്രീകരണം നടക്കുക.
Srinath Bhasi is the beloved hero of the Malayalee youth. Srinath Bhasi starrer Mutham 100s title teaser out