---
title: "ദില്‍ഷ സൂക്ഷിക്കണം, ഒറ്റയ്ക്ക് ബാത്റൂമില്‍ പോകരുത്; റോബിനെതിരെ ആരാധകര്‍"
english_title: "Dilsha should be kept; Robin's words go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/52497/dilsha-should-be-kept-robins-words-go-viral"
published_at: "2022-07-02T15:13:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c013636d2a7_robin_ad_dilsha.jpg"
keywords: []
---

# ദില്‍ഷ സൂക്ഷിക്കണം, ഒറ്റയ്ക്ക് ബാത്റൂമില്‍ പോകരുത്; റോബിനെതിരെ ആരാധകര്‍

> **Lead Summary:** ഇനി ഒരു ദിവസം കൂടി മാത്രമേ ഉള്ളു ബിഗ് ബോസ് വിന്നറെ അറിയാന്‍. ആരായിരിക്കും ഇത്തവണ വിജയിക്കുക എന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍.

## Article Content

ഇനി ഒരു ദിവസം കൂടി മാത്രമേ ഉള്ളു ബിഗ് ബോസ് വിന്നറെ അറിയാന്‍. ആരായിരിക്കും ഇത്തവണ വിജയിക്കുക എന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍.

അതേസമയം ഷോയില്‍ നിന്ന് പുറത്തായ എല്ലാവരും ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരിക്കുകയാണ്. ഇപ്പോള്‍ ബ്ലെസ്ലിയെ കുറിച്ച് റോബിന്‍ ഉന്നയിച്ച ചില വിമര്‍ശനങ്ങളും വലിയ വിവാദമായിരിക്കുകയാണ്.

ബ്ലെസ്സി ഒരു മോശം വ്യക്തിയാണെന്നും ദില്‍ഷയോടെ അപമര്യാദയായി പെരുമാറി എന്നുമാണ് റോബിന്‍ പുറത്തുവിട്ട വീഡിയോയില്‍ കാണിക്കുന്നത്. ബ്ലെസ്സിയുടെ ഫാന്‍സിനെ വെല്ലുവിളിക്കുകയും അവനെ അടിച്ചു ശരിയാക്കും എന്ന തരത്തിലും പറഞ്ഞു. എന്നാല്‍ എന്തിനാണ് ഇത്രയും ചീപ്പ് ഷോ റോബിന്‍ കാണിക്കുന്നത് എന്ന് പ്രേക്ഷകര്‍ ചോദിക്കുന്നത്.

ഇതോടെ റോബിന്റെ ആരാധകര്‍ പോലും താരത്തിന് നേരെ തിരിഞ്ഞിരിക്കുകയാണ്. ബിഗ് ബോസില്‍ നിന്ന് ദില്‍ഷ സൂക്ഷിക്കണം , ഒറ്റയ്ക്ക് ബാത്‌റൂമില്‍ പോകരുത് , രണ്ടുപേരുടെ കൂടെ ഒന്നിച്ച് നടക്കാവു എന്നൊക്കെ റോബിന്‍ പറയുന്നു. അതിനുശേഷം റോബിന്‍ ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട വീഡിയോ അത് തെളിയിക്കുന്നതാണ്.

ഇപ്പോള്‍ കാര്യങ്ങളെല്ലാം എല്ലാവര്‍ക്കും ക്ലിയര്‍ ആയി. ഒരു കാര്യം വ്യക്തമാക്കി കൊള്ളട്ടെ. ബ്ലെസി, ദില്‍ഷയുടെ പുറകെ നടന്ന് വെറുപ്പിക്കുന്ന കാര്യങ്ങള്‍ നമ്മള്‍ കാണുന്നതാണ്. അതൊന്നും അംഗീകരിക്കുന്നില്ല.

പക്ഷേ അവന്‍ അപമര്യാദയായി ദില്‍ഷയോട് പെരുമാറിയിട്ടില്ല, ശാരീരികമായിട്ട് പോലും ഒന്നും ചെയ്തിട്ടില്ല. റോബിന്‍ പുറത്ത് വിട്ട വീഡിയോയില്‍ ചേര്‍ത്തിരിക്കുന്ന ക്ലിപ്സ് ശ്രദ്ധിച്ച നോക്കിയാല്‍ ഒന്നും തന്നെ മോശമായി ബ്ലെസ്ലി ചെയ്തിട്ടില്ല. ഇതിനെ കുറിച്ചുള്ള ഒരു സംഭാഷണം ദില്‍ഷയും ബ്ലെസ്ലിയുമായി നടന്നിട്ടുണ്ട്.

കരഞ്ഞു കൊണ്ട് ചെയ്യാത്ത തെറ്റിന് വരെ ബ്ലെസ്ലി മാപ്പു പറയുന്നുണ്ട്. അതില്‍ ദില്‍ഷ തന്നെ പറയുന്നുണ്ട്. ‘നീ അങ്ങനെ ഒന്നും ചെയ്തിട്ടില്ല. അങ്ങനെ എനിക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്ന്’. പിന്നെ എന്തിനാണ് ഈ റോബിന്‍ ഇങ്ങനൊരു നാടകം കാണിച്ച് ബ്ലെസ്ലിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് ആരാധകര്‍ ചോദിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/52497/dilsha-should-be-kept-robins-words-go-viral)