---
title: "എനിക്കൊപ്പം ജീവച്ചവര്‍ക്കും പരാതിയില്ല; പ്രതികരിച്ച് ഗോപി സുന്ദര്‍"
english_title: "Those who lived with me have no complaints; Responded by Gopi Sundar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/52480/those-who-lived-with-me-have-no-complaints-responded-by-gopi-sundar"
published_at: "2022-07-02T14:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c0044ea2952_gopi_sundar.jpg"
keywords: []
---

# എനിക്കൊപ്പം ജീവച്ചവര്‍ക്കും പരാതിയില്ല; പ്രതികരിച്ച് ഗോപി സുന്ദര്‍

> **Lead Summary:** സോഷ്യല്‍ മീഡിയ വഴി നിരവധി വിമര്‍ശനമാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദറിന് നേരെ വരുന്നത്. അമൃത സുരേഷുമായുള്ള പ്രണയബന്ധം വെളിപ്പെടുത്തിയതിന് പിന്നാലെ, ഈ താരത്തിന് നേരെ വിമര്‍ശനം ശക്തമായി.

## Article Content

സോഷ്യല്‍ മീഡിയ വഴി നിരവധി വിമര്‍ശനമാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദറിന് നേരെ വരുന്നത്. അമൃത സുരേഷുമായുള്ള പ്രണയബന്ധം വെളിപ്പെടുത്തിയതിന് പിന്നാലെ, ഈ താരത്തിന് നേരെ വിമര്‍ശനം ശക്തമായി.

എന്നാല്‍ ഒന്നിനു മുന്നിലും പതറാതെ തന്റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കുകയാണ് ഈ താരം. ഇപ്പോള്‍ ഗോപി സുന്ദര്‍ നടത്തിയ പ്രതികരണമാണ് വൈറല്‍ ആവുന്നത്.

എന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് പുറത്ത് പറയുന്ന കാര്യങ്ങളിലും വിമര്‍ശനങ്ങളിലും വിഷമിയ്ക്കുന്ന ആളല്ല ഞാന്‍. എന്ത് തന്നെ ആരൊക്കെ പറഞ്ഞാലും എന്റെ സ്വകാര്യ ജീവിതവുമായി മുന്നോട്ട് പോകുന്ന ആളാണ് ഞാന്‍. അത് എന്റെ സ്വകാര്യതയാണ്. ആര്‍ക്കും അതില്‍ കൊടുക്കാനോ വാങ്ങാനോ ഒന്നും ഇല്ല.

എന്റെ വ്യക്തിപരമായ കാര്യങ്ങളില്‍, എന്നോട് വ്യക്തിപരമായി ഇടപെടുന്നവര്‍ക്ക് പ്രശ്നമില്ലാത്ത പക്ഷം അതിന് എനിക്കൊരു വിലയും ഇല്ല. എന്റെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത എന്ത് പ്രശ്നമാണ് നാട്ടുകാര്‍ക്ക്. അവര്‍ക്ക് എന്റെ തീരുമാനങ്ങളില്‍ എതിര്‍പ്പില്ല. എനിക്കൊപ്പം ജീവച്ചവര്‍ക്കും പരാതിയില്ല. പിന്നെ ഞാന്‍ ആരെയാണ് നോക്കേണ്ടത്.

ഭൂമിയില്‍ ഒരു വാടകക്കാരനായി വന്നവനാണ് ഞാന്‍, അത് പോലെ തന്നെ നില്‍ക്കുന്നു പോകും. അതില്‍ എന്റെ ജീവിതം ഒരു തരത്തിലും കോംപ്രമൈസ് ചെയ്യാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല. അതായത് വേറെ ഒരാള്‍ക്ക് വേണ്ടി കോംപ്രമൈസ് ചെയ്യേണ്ടതില്ല എന്ന് കരുതുന്ന ആളാണ്.

മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ വേണ്ടിയുള്ള ജീവിതത്തിനും ഞാന്‍ തയ്യാറല്ല. എനിക്ക് എന്റെ സ്പേസുണ്ട്, അതില്‍ ഹാപ്പിയായി പോകാനാണ് ആഗ്രഹിയ്ക്കുന്നത്. അതിലെ തീരുമാനം തീര്‍ത്തും വ്യക്തിപരമായിരിയ്ക്കും ഗോപി സുന്ദര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/52480/those-who-lived-with-me-have-no-complaints-responded-by-gopi-sundar)