---
title: "കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് ഷൈന്‍ ടോം ചാക്കോയ്ക്ക്"
english_title: "Kalabhavan Mani Memorial Award to Shine Tom Chacko"
publisher: "moviemax.in"
canonical_url: "https://moviemax.in/news/52465/kalabhavan-mani-memorial-award-to-shine-tom-chacko"
published_at: "2022-07-02T13:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bffafdb9d0a_shine_tom_chakko.jpg"
keywords: []
---

# കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് ഷൈന്‍ ടോം ചാക്കോയ്ക്ക്

> **Lead Summary:** കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് ഷൈന്‍ ടോം ചാക്കോയ്ക്ക്. മികച്ച നടനുള്ള അവാര്‍ഡാണ് ഷൈനിന് ലഭിച്ചത്. ദുൽഖർ നായകനായി എത്തിയ കുറുപ്പ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഷൈന്‍ പുരസ്കാര അർഹനായത്.

## Article Content

കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് ഷൈന്‍ ടോം ചാക്കോയ്ക്ക്. മികച്ച നടനുള്ള അവാര്‍ഡാണ് ഷൈനിന് ലഭിച്ചത്. ദുൽഖർ നായകനായി എത്തിയ കുറുപ്പ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഷൈന്‍ പുരസ്കാര അർഹനായത്.

നടന്‍ ഗുരു സോമസുന്ദരം അവാര്‍ഡ് സമ്മാനിച്ചു. സംസ്ഥാന അവാര്‍ഡില്‍ കുറുപ്പിലെ ഭാസി പിള്ള എന്ന കഥാപാത്രത്തെ പൂര്‍ണമായി തഴഞ്ഞതില്‍ പരസ്യമായി ഷൈന്‍ ടോം ചാക്കോ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനിടെയാണ് കലാഭവന്‍ മണിയുടെ പേരിലുള്ള മികച്ച നടനുള്ള മെമ്മോറിയല്‍ അവാര്‍ഡ് ലഭിച്ചത്.

ഷൈനിന് ലഭിച്ച ഈ പുരസ്‌ക്കാരത്തില്‍ സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കിയ കുറുപ്പില്‍ ഭാസി പിള്ള എന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് ഷൈന്‍ അവതരിപ്പിച്ചത്.

മികച്ച അഭിപ്രായമാണ് ഈ കഥാപാത്രത്തിന് ലഭിച്ചത്. നേരത്തെ സോഷ്യല്‍ മീഡിയയിലൂടെയും ഷൈന്‍ സംസ്ഥാന അവാര്‍ഡിനെതിരെ രംഗത്ത് എത്തിയിരുന്നു. കഴിവുള്ളവരെ അഗണിക്കുന്നതിന്റെ വേദന കുറുപ്പിനെ പുരസ്‌കാരത്തില്‍ പരിഗണിക്കാതിരുന്നപ്പോള്‍ മനസിലായിട്ടുണ്ടാകുമല്ലോ എന്ന് ദുല്‍ഖറിനോടായി ഷൈന്‍ ടോം ചോദിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/52465/kalabhavan-mani-memorial-award-to-shine-tom-chacko)