ആണ്‍കുട്ടികള്‍ക്കുമുന്നില്‍ മാറിടം ലൈവായി തുറന്നുകാണിച്ചു, ടിക്‌ടോക്ക് താരം കുടുങ്ങി!

ആണ്‍കുട്ടികള്‍ക്കുമുന്നില്‍ മാറിടം ലൈവായി തുറന്നുകാണിച്ചു, ടിക്‌ടോക്ക് താരം കുടുങ്ങി!
2022-07-02T13:07:00 | By Susmitha Surendran

ഒരുപാട് പേര്‍ ഉറ്റുനോക്കുന്ന ഒരു ടിക് ടോക്ക് താരമാണ് കൈലി സ്ട്രിക്ലാന്‍ഡ്. വെറും മുപ്പതാമത്തെ വയസ്സില്‍ തന്നെ 200,000-ത്തിലധികം ഫോളോവേഴ്സുണ്ട് അവള്‍ക്ക്. എന്നാല്‍ പുള്ളിക്കാരി ഇപ്പോള്‍ വന്‍ വിവാദത്തില്‍ പെട്ടിരിക്കയാണ്. അടുത്തിടെ നീന്തല്‍ക്കുളത്തില്‍ വെച്ച് കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്ക് മുന്നില്‍ മാറിടം തുറന്ന് കാട്ടുകയും, അത് ലൈവ് സ്ട്രീം ചെയ്യുകയും ചെയ്തതിന്റെ പേരില്‍ ആളുകള്‍ അവളെ പരസ്യമായി ചീത്ത വിളിക്കുകയാണ്.

മാത്രവുമല്ല, ചൈല്‍ഡ് പോണോഗ്രാഫിയുടെ പേരില്‍ പൊലീസ് അവളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജോര്‍ജിയയിലെ ലാഗ്രന്‍ജ് സ്വദേശിയാണ് അവള്‍. പൈക്ക് കൗണ്ടിയിലെ അവളുടെ വസതിയില്‍ വെച്ചായിരുന്നു സംഭവം നടന്നത്. വീട്ടിലെ നീന്തല്‍ കുളത്തില്‍ അവളും പ്രായപൂര്‍ത്തിയായ മറ്റൊരു സ്ത്രീയും, കൗമാര പ്രായമുള്ള രണ്ട് ആണ്‍കുട്ടികളും ഉണ്ടായിരുന്നു.



പിങ്ക് നിറത്തിലുള്ള ബിക്കിനി ധരിച്ച് മുടി മുകളില്‍ കെട്ടി വച്ചാണ് അവള്‍ പൂളില്‍ നിന്നിരുന്നത്. അവര്‍ നീന്തുന്നതും കളിതമാശകള്‍ പറയുന്നതുമായ രംഗങ്ങള്‍ അവളുടെ അക്കൗണ്ടില്‍ നിന്ന് ലൈവ് സ്ട്രീമായി പോയിക്കൊണ്ടിരികയായിരുന്നു.

ഇതിനിടയിലാണ് പ്രകോപനപരമായ രീതിയില്‍ തന്റെ സ്തനങ്ങള്‍ കുട്ടികള്‍ക്ക് മുന്നില്‍ അവള്‍ തുറന്നുകാണിച്ചത്. ഈ വീഡിയോ ലൈവ് സ്ട്രീമായി പോയതോടെ ഇതിനെതിരെ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നു. അവള്‍ക്കെതിരെ സ്റ്റേഷനില്‍ പരാതികളുടെ പ്രവാഹമായി.

തുടര്‍ന്ന്, പൈക്ക് കൗണ്ടി ഷെരീഫ് ഓഫീസ് വാറന്റ് പുറപ്പെടുവിക്കുകയും പിന്നാലെ താരത്തെ വ്യാഴാഴ്ച അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇലക്ട്രോണിക് പോണോഗ്രാഫി, കുട്ടികളെ ചൂഷണം ചെയ്യല്‍ എന്നിവയാണ് അവള്‍ക്ക് എതിരെയുള്ള കുറ്റങ്ങള്‍. കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് തോന്നിയ അവള്‍ തന്റെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും മറ്റാര്‍ക്കും കാണാനാവാത്ത വിധമാക്കി.

എന്നാല്‍ ആളുകള്‍ ഇതിനെതിരെ തിരിഞ്ഞതോടെ ഒരു വിശദീകരണവുമായി ടിക്ടോക്ക് ലൈവില്‍ അവള്‍ വീണ്ടും എത്തിയിരുന്നു. താന്‍ ജീവിതത്തില്‍ കണ്ടതിലും കൂടുതല്‍ നഗ്‌നമായ മാറിടങ്ങള്‍ ആ കൊച്ചുകുട്ടികള്‍ കണ്ടിട്ടുണ്ട് എന്നതായിരുന്നു അവളുടെ ന്യായീകരണം. മാത്രവുമല്ല പൂളില്‍ എത്തുന്നതിന് മുമ്പ് ആണ്‍കുട്ടികള്‍ ടെക്വില കഴിച്ചിരുന്നുവെന്നും അവള്‍ അവകാശപ്പെട്ടു.

എന്നാല്‍ ഇത് കൊണ്ടൊന്നും ആളുകളുടെ എതിര്‍പ്പ് ഇല്ലാതാകുന്നില്ലെന്ന് മനസിലാക്കിയ അവള്‍ വീണ്ടും ഒരു തത്സമയ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഇപ്രാവശ്യം അവള്‍ കുട്ടികളെ കുറ്റപ്പെടുത്തുന്നത് ഒഴിവാക്കി പകരം മറ്റൊരാളുടെ കുട്ടിയെ നോക്കി വളര്‍ത്തേണ്ടത് തന്റെ കടമയല്ലെന്ന് വാദിച്ചു.

കൈലി ഇപ്പോഴും കസ്റ്റഡിയില്‍ തുടരുകയാണെന്ന് പൈക്ക് കൗണ്ടി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു. സാധാരണയായി, അവള്‍ തന്റെ അക്കൗണ്ടില്‍ തമാശ നിറഞ്ഞ വീഡിയോകളും പോസ്റ്റുകളുമാണ് പങ്കിടാറുള്ളത്. അതില്‍ ചിലതിന് 70 ലക്ഷം ലൈക്കുകള്‍ വരെ ലഭിക്കാറുമുണ്ട്.

എന്നാല്‍ തീര്‍ത്തും അനുചിതമായ ഈ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചതിന് ശേഷം ടിക് ടോക്ക് ഉപഭോക്താക്കള്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് കൈലിക്കെതിരെ നടത്തുന്നത്. മാത്രമല്ല, ഇതിനെതിരെ ആളുകള്‍ അവളെ ട്രോളി കൊല്ലുകയാണ്.

Content Highlight: Breasts were exposed live in front of everyone around, The incident goes viral

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup