---
title: "പുതിയ വിശേഷം പങ്കുവെച്ച് താരം; ആശംസകളുമായി ആരാധകർ "
english_title: "Govind Padmasurya sharing new news."
publisher: "moviemax.in"
canonical_url: "https://moviemax.in/news/52425/govind-padmasurya-sharing-new-news"
published_at: "2022-07-02T11:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bfe1de85487_govind_pathmasoorya.jpg"
keywords: []
---

# പുതിയ വിശേഷം പങ്കുവെച്ച് താരം; ആശംസകളുമായി ആരാധകർ 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗോവിന്ദ് പത്മസൂര്യ. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഡീ ഫോർ ഡാൻസ് എന്ന പരിപാടിയുടെ അവതാരകനായിരുന്നു താരം. മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്ത പരിപാടികളിൽ ഒന്നായിരുന്നു ഇത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗോവിന്ദ് പത്മസൂര്യ. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഡീ ഫോർ ഡാൻസ് എന്ന പരിപാടിയുടെ അവതാരകനായിരുന്നു താരം. മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്ത പരിപാടികളിൽ ഒന്നായിരുന്നു ഇത്.

ധാരാളം ആരാധകരെ ആയിരുന്നു ഈ ഒരൊറ്റ പരിപാടി കൊണ്ട് താരം സ്വന്തമാക്കിയത്. നിരവധി സിനിമകളിലും താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സമൂഹം മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോൾ ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ വിശേഷമാണ് പുറത്തുവരുന്നത്. നിരവധി ആളുകൾ ആണ് ഇപ്പോൾ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

എന്തുകൊണ്ട് ഈ വാർത്ത സർപ്രൈസ് ആക്കി വെച്ചു എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്. ഒരു പാൻ ഇന്ത്യൻ സിനിമയിൽ നായകനാകാൻ ഒരുങ്ങുകയാണ് ഗോവിന്ദ് പത്മസൂര്യ. നാലു ഭാഷകളിൽ ഒരേസമയം ഒരുങ്ങുന്ന ചിത്രമാണ് ഇത്. പ്രണയസരോവര തീരം എന്നാണ് സിനിമയുടെ പേര്.

മലയാളം ഉൾപ്പെടെ തിന്ന ഇന്ത്യയിലെ നാലു ഭാഷകളിൽ ആണ് ചിത്രം ഒരുങ്ങുന്നത്. സനി രാമദാസൻ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. അടയാളങ്ങൾ എന്ന സിനിമയിലൂടെ ആണ് ഗോവിന്ദ് പത്മസൂര്യ സിനിമാ മേഖലയിൽ എത്തുന്നത്. താരം ഇപ്പോൾ തെലുങ്ക് സിനിമയിലാണ് കൂടുതൽ സജീവമായി പ്രവർത്തിക്കുന്നത്. മറിയം എന്ന പുതുമുഖ താരം ആണ് പ്രണയസരോവര തീരത്തിലെ നായികയായി എത്തുന്നത്.

റൊമാൻറിക് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട നടൻ ബിനീഷ് ബാസ്റ്റിൻ സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രം അവതരിപ്പിച്ചുകൊണ്ട് എത്തുന്നുണ്ട്. കേരളത്തിലും ഹൈദരാബാദിലും ആയിട്ടാണ് സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നത്. സെപ്റ്റംബറിൽ ആയിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക എന്നാണ് അറിയാൻ സാധിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/52425/govind-padmasurya-sharing-new-news)