'വിക്ര'ത്തിലെ വീഡിയോ ഗാനം പുറത്ത്

'വിക്ര'ത്തിലെ വീഡിയോ ഗാനം പുറത്ത്
Jul 1, 2022 08:47 PM | By Susmitha Surendran

പുതുതലമുറ സിനിമാപ്രേമികളുടെ മനസറിയാവുന്ന ലോകേഷ് കനകരാജ് കമല്‍ ഹാസനെ നായകനാക്കി ഒരുക്കിയ വിക്രം (Vikram Movie) കോളിവുഡിന് ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയുള്ള ചിത്രങ്ങളില്‍ ഒന്നായിരുന്നു എന്നത് ശരി തന്നെ. പക്ഷേ ഇത്തരത്തില്‍ ഒരു സ്വീകാര്യത ചിത്രത്തിന്‍റെ അണിയറക്കാര്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

കമല്‍ ഹാസന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയം എന്നു മാത്രമല്ല, തമിഴ് ചിത്രങ്ങളുടെ പല കളക്ഷന്‍ റെക്കോര്‍ഡുകളും ചിത്രം പഴംകഥയാക്കി. ഒപ്പം കൊവിഡിനു ശേഷമുള്ള ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നുമായി വിക്രം. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.



ചിത്രത്തില്‍ കമല്‍ ഹാസന്‍റെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗാനമാണിത്. പത്തല പത്തല എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും സംഗീതം പകര്‍ന്നിരിക്കുന്ന അനിരുദ്ധ് രവിചന്ദറിനൊപ്പം ആലപിച്ചിരിക്കുന്നതും കമല്‍ ഹാസനാണ്. കമലിന്‍റെ നൃത്തച്ചുവടുകളും ഗാനരംഗങ്ങളിലെ ആകര്‍ഷണമാണ്. തിയറ്ററുകളില്‍ വലിയ ആരവും സൃഷ്ടിക്കാന്‍ കഴിഞ്ഞ ഗാനവുമാണിത്.

കമല്‍ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ് ജോസ്, കാളിദാസ് ജയറാം, നരെയ്ന്‍ എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സാങ്കേതിക മികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം.


എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ് ഡിസ്നി. ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം അന്‍പറിവ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് ശശി കുമാര്‍, നൃത്തസംവിധാനം സാന്‍ഡി.

Video song from 'Vikra' is out

Next TV

Related Stories
#Chiyan62|വിക്രമിന്റെ പിറന്നാൾ ദിനത്തിൽ ചിയാൻ 62 തുടങ്ങും

Apr 16, 2024 08:02 AM

#Chiyan62|വിക്രമിന്റെ പിറന്നാൾ ദിനത്തിൽ ചിയാൻ 62 തുടങ്ങും

ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. വിക്രമിന്റെ പിറന്നാൾ ദിനമായ ഏപ്രിൽ 17 ന് സിനിമയുടെ ചിത്രീകരണം...

Read More >>
#SayajiShinde |ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി, ആരോഗ്യം തൃപ്തികരമെന്ന് നടൻ

Apr 15, 2024 02:37 PM

#SayajiShinde |ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി, ആരോഗ്യം തൃപ്തികരമെന്ന് നടൻ

സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ച് നടൻ തന്നെയാണ് ഇക്കാര്യം...

Read More >>
#dhanush |ധനുഷിന്‍റെ യഥാര്‍ത്ഥ പിതാവ് എന്ന് അവകാശപ്പെട്ട കതിരേശന്‍ മരിച്ചു; മരണം നിയമ പോരാട്ടം തുടരുന്നതിനിടെ

Apr 14, 2024 07:44 AM

#dhanush |ധനുഷിന്‍റെ യഥാര്‍ത്ഥ പിതാവ് എന്ന് അവകാശപ്പെട്ട കതിരേശന്‍ മരിച്ചു; മരണം നിയമ പോരാട്ടം തുടരുന്നതിനിടെ

ഇതില്‍ ധനുഷിന്‍റെ പിതാവ് എന്ന് അവകാശപ്പെട്ട് രംഗത്ത് എത്തിയ കതിരേശൻ അന്തരിച്ചു....

Read More >>
 #SayajiShinde |നടൻ സായാജി ഷിൻഡേ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ; ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി

Apr 13, 2024 05:21 PM

#SayajiShinde |നടൻ സായാജി ഷിൻഡേ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ; ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി

മഹാരാഷ്ട്രയിലെ സാത്തറയിലെ സ്വകാര്യ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്....

Read More >>
#arulmani | പത്ത് ദിവസമായി എഐഎഡിഎംകെയുടെ പ്രചരണത്തില്‍; തമിഴ് നടന്‍ അരുള്‍മണി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Apr 13, 2024 08:11 AM

#arulmani | പത്ത് ദിവസമായി എഐഎഡിഎംകെയുടെ പ്രചരണത്തില്‍; തമിഴ് നടന്‍ അരുള്‍മണി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എഐഎഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിലായിരുന്നു...

Read More >>
#Dhanush |ധനുഷിന്റേയും ഐശ്വര്യ രജനീകാന്തിന്റെയും വിവാഹ മോചന ഹർജി കോടതി ഉടൻ പരിഗണിക്കും

Apr 8, 2024 07:38 PM

#Dhanush |ധനുഷിന്റേയും ഐശ്വര്യ രജനീകാന്തിന്റെയും വിവാഹ മോചന ഹർജി കോടതി ഉടൻ പരിഗണിക്കും

2022 ലാണ് തങ്ങൾ വേർപിരിയാൻ തീരുമാനിച്ചെന്ന് ധനുഷ് സമൂഹ മാധ്യമം വഴി അറിയിച്ചിരുന്നത്....

Read More >>
Top Stories










News Roundup