---
title: " 'ജവാന്റെ' ഒടിടി അവകാശം നെറ്റ്ഫ്ലിക്സിന്; വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്, റിപ്പോര്‍ട്ട്‌ "
english_title: "'Jawaan' OT rights to Netflix; Sold for a record amount, reports said"
publisher: "moviemax.in"
canonical_url: "https://moviemax.in/news/52305/jawaan-ot-rights-to-netflix-sold-for-a-record-amount-reports-said"
published_at: "2022-07-01T16:00:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62becd1866d23_JAVAN.jpg"
keywords: []
---

#  'ജവാന്റെ' ഒടിടി അവകാശം നെറ്റ്ഫ്ലിക്സിന്; വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്, റിപ്പോര്‍ട്ട്‌ 

> **Lead Summary:** പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ഷാരൂഖ് ഖാൻ നായകനായി എത്തുന്ന 'ജവാൻ'. ആറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിലവിൽ ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഹൈദരാബാദിൽ പുരോ​​ഗമിക്കുകയാണ്.

## Article Content

പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ഷാരൂഖ് ഖാൻ നായകനായി എത്തുന്ന 'ജവാൻ'. ആറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിലവിൽ ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഹൈദരാബാദിൽ പുരോ​​ഗമിക്കുകയാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി അവകാശം വിറ്റുപോയെന്ന വാർത്തകളാണ് പുറത്തുവരുന്നത്. നെറ്റ്ഫ്ളിക്സാണ് ജവാന്റെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.120 കോടിക്കാണ് സ്ട്രീമിങ് അവകാശം സ്വന്തമാക്കിയതെന്ന് ബോളിവുഡ് ലൈഫിനെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യന്നു.

തിയറ്റര്‍ റിലീസിന് ശേഷമായിരിക്കും ചിത്രം ഒടിടിയിലെത്തുക. അടുത്ത വര്‍ഷം ജൂലൈയിൽ ജവാൻ പ്രേക്ഷർക്ക് മുന്നിലെത്തും. നയന്‍താരയാണ് ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായി എത്തുന്നത്. സംവിധായകന്‍ അറ്റ്‌ലിയുടെയും നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ജവാന്‍.

കിംഗ് ഖാന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് ഒരു 'റോ' (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഉദ്യോഗസ്ഥനെയാണെന്നായിരുന്നു ആദ്യം പുറന്നുതന്ന റിപ്പോര്‍ട്ടുകള്‍. കഥാപാത്രത്തിന് ഒന്നിലധികം അപ്പിയറന്‍സുകള്‍ ഉണ്ടാവുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അച്ഛനും മകനുമായി ഡബിള്‍ റോളിലാണ് ഷാരൂഖ് എത്തുകയെന്നാണ് പുതിയ വിവരം. 

### Related Links & Sources
- [Original Story Source](https://moviemax.in/news/52305/jawaan-ot-rights-to-netflix-sold-for-a-record-amount-reports-said)