ജയേഷേട്ടന് ഒരു അപകടം പറ്റി, ആകെ ഉണ്ടായത് 60,000 രൂപ; വെളിപ്പെടുത്തി ലക്ഷ്മി പ്രിയ

ജയേഷേട്ടന് ഒരു അപകടം പറ്റി,  ആകെ ഉണ്ടായത് 60,000 രൂപ; വെളിപ്പെടുത്തി ലക്ഷ്മി പ്രിയ
Jul 1, 2022 03:34 PM | By Susmitha Surendran

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് ബിഗ് ബോസ് റിയാലിറ്റി ഷോ.  നിലവില്‍ നാലാം സീസണാണ് മലയാളത്തില്‍ നടക്കുന്നത്. 

ബിഗ് ബോസ് സീസണ്‍ 4 അവസാനിക്കാന്‍ ഇനി വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേയുള്ളൂ. വിവിധ ഘട്ടങ്ങളിലായി 20 ആളുകള്‍ വന്നു പോയ ഹൗസില്‍ ഇപ്പോഴുള്ളത് ആറ് പേരാണ്. 



ലക്ഷ്മിപ്രിയ, ദില്‍ഷ, സൂരജ്, റിയാസ്, ബ്ലെസ്ലി, ധന്യ എന്നിങ്ങന ആറ് പേരാണ് ഫൈനല്‍ ആറിലുള്ളത്. ഇവരുടെ അവസാനഘട്ട പോരാട്ടമാണ് വീട്ടില്‍ നടക്കുന്നത്.

ഇപ്പോഴിതാ പണത്തിന്റെ വിലയറിഞ്ഞ നിമിഷത്തെ കുറിച്ച് പറയുകയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് നല്‍കിയ ടാസ്‌ക്കിലായിരുന്നു താരം തന്റെ ജീവിതകഥ തുറന്ന പറഞ്ഞത്. പണത്തിന്റെ അപര്യാപ്തത മൂലം തൃപ്തികരമായ ജീവിതം നയിക്കാതെ വരികയോ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരികയോ ഉണ്ടാകാം. അത്തരത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടായ തിക്താനുഭവങ്ങള്‍ പങ്കുവയ്ക്കുക എന്നതായിരുന്നു ബിഗ് ബോസ് നല്‍കിയ ടാസ്‌ക്ക്.



ലക്ഷമിയുടെ വാക്കുകള്‍ ഇങ്ങനെ...'

പത്താം ക്ലാസിലെ അവധി സമയത്താണ് ഞാന്‍ നാടകത്തില്‍ ആദ്യമായി അഭിനയിച്ച് തുടങ്ങിയത്. 230 രൂപയായിരുന്നു എന്റെ പ്രതിഫലം. മിക്ക ദിവസങ്ങളിലും രണ്ട് നാടകങ്ങള്‍ വീതം കാണും. അങ്ങനെ ഒരു ദിവസം 460 രൂപ കിട്ടുമായിരുന്നു.

ഇതില്‍ 60 രൂപ ഞാന്‍ എടുത്തിട്ട് 400 രൂപ വീട്ടിലെ കടം തീര്‍ക്കാന്‍ വേണ്ടി ചിട്ടിയ്ക്കുംമറ്റും കൊടും', ലക്ഷ്മിപ്രിയ തുടര്‍ന്നു. 'അങ്ങനെ ഏകദേശം 16 വയസൊക്കെയായപ്പോള്‍ വീട്ടിലെ കടമൊക്കെ എനിക്ക് തീര്‍ക്കാന്‍ പറ്റി. അതിന് ശേഷമായിരുന്നു സിനിമയിലേയ്ക്ക് വന്നതും കല്യാണം കഴിയുന്നതുമൊക്കെ'.



'കുഞ്ഞിന് വേണ്ടി ഞങ്ങള്‍ കുറച്ച് രൂപയൊക്കെ നേരത്തെ കരുതി വെച്ചിരുന്നു. എന്നാല്‍ 50 ദിവസത്തോളം അവള്‍ക്ക് ഐസിയുവില്‍ കഴിയേണ്ടി വന്നു. അതുപോലെ എന്റെ ചികിത്സയ്ക്കും കുറെ പണം ചെലവായിരുന്നു. അന്ന് അതിനൊക്കെയുളള പൈസ ഞങ്ങളുടെ കയ്യലുണ്ടായിരുന്നു', ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

'എന്നാല്‍ ആശുപത്രിയിലെത്തി രണ്ടാഴ്ച കഴഞ്ഞപ്പോള്‍ ജയേഷേട്ടന് ഒരു അപകടം ഉണ്ടായി. ആ സമയത്ത തന്റെ കയ്യില്‍ ആകെയുണ്ടായിരുന്നത് 60,000 രൂപ മാത്രമാണ്. വെന്റിലേറ്ററിലായിരുന്നു അദ്ദേഹം ഈ 60,000 രൂപ കൊണ്ട് അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ കഴിയുമോ എന്ന് പോലും അറിയില്ലായിരുന്നു'; ലക്ഷ്മി നിറ കണ്ണുകളോടെ പറഞ്ഞു.



'ആ സമയത്ത് പരിചയമുള്ളവര്‍ക്കെല്ലാം അക്കൗണ്ട് നമ്പറും വിവരങ്ങളും അയച്ചു കൊടുത്തു. പലരും ഞാന്‍ പറഞ്ഞത് വിശ്വസിച്ചില്ല. നമ്മുക്കൊരു സെലിബ്രിറ്റി ഇമേജ് ഉള്ളതുകൊണ്ടാണത്. അതുകൊണ്ട് അത്യാവശ്യത്തിന് മാത്രം പണം ചെലവഴിക്കുക. നമ്മുടെ കാര്യം നമ്മുക്കേ അറിയാവൂ. കരുതലുള്ളവരായി ജീവിക്കുക'; ലക്ഷ്മിപ്രിയ പറഞ്ഞു നിര്‍ത്തി. 

Now Lakshmi Priya is talking about the precious moment of money

Next TV

Related Stories
#swatigodara | യൂട്യൂബര്‍ സ്വാതി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി; സുഹൃത്ത് കസ്റ്റഡിയിൽ

Apr 19, 2024 06:26 AM

#swatigodara | യൂട്യൂബര്‍ സ്വാതി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി; സുഹൃത്ത് കസ്റ്റഡിയിൽ

ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും സംഭവത്തില്‍ ദൃക്സാക്ഷികളെയും സ്വാതിയുടെ സുഹൃത്തുക്കളെയും ചോദ്യം...

Read More >>
#BiggBoss |ബാത്റൂമില്‍ പോലും ചെരുപ്പിടില്ല, ആ കാലോടെ ബഡ്ഡിലും സോഫയിലും പോകും; ജാസ്മിനെതിരെ ആഞ്ഞടിച്ച് മത്സരാര്‍ത്ഥികള്‍

Apr 18, 2024 09:58 PM

#BiggBoss |ബാത്റൂമില്‍ പോലും ചെരുപ്പിടില്ല, ആ കാലോടെ ബഡ്ഡിലും സോഫയിലും പോകും; ജാസ്മിനെതിരെ ആഞ്ഞടിച്ച് മത്സരാര്‍ത്ഥികള്‍

ഉപയോഗ ശേഷം ജാസ്മിന്‍ ടിഷ്യു പേപ്പര്‍ ബെഡില്‍ തന്നെ വച്ചു എന്ന് ജിന്‍റോ പറഞ്ഞതോടെയാണ് തര്‍ക്കത്തിന്...

Read More >>
#BiggBoss |മറ്റുള്ളവര്‍ക്ക് കണ്ടന്റാകുന്ന ജാസ്മിനും ഗബ്രിയും; ഒരു സംഭവം ട്രെന്‍ഡ് ആകുന്നുണ്ട്, ശ്രദ്ധിച്ചോ?

Apr 18, 2024 03:11 PM

#BiggBoss |മറ്റുള്ളവര്‍ക്ക് കണ്ടന്റാകുന്ന ജാസ്മിനും ഗബ്രിയും; ഒരു സംഭവം ട്രെന്‍ഡ് ആകുന്നുണ്ട്, ശ്രദ്ധിച്ചോ?

ഗബ്രിയും ജാസ്മിനും കാരണമാണ് കണ്ടന്റുണ്ടാകുന്നതെന്ന് പറയപ്പെടുന്നതിനെക്കുറിച്ചുള്ള കുറിപ്പാണ്...

Read More >>
#glamyGanga |'വയറിന് വേദനയും അസ്വസ്ഥതയും... കാൻസറാണെന്ന് ലക്ഷണം വെച്ച് ഉറപ്പിച്ചു, വീട് പണി തീരും മുമ്പ് മരിച്ചുപോകുമോ?'

Apr 17, 2024 09:35 PM

#glamyGanga |'വയറിന് വേദനയും അസ്വസ്ഥതയും... കാൻസറാണെന്ന് ലക്ഷണം വെച്ച് ഉറപ്പിച്ചു, വീട് പണി തീരും മുമ്പ് മരിച്ചുപോകുമോ?'

അച്ഛന്റെ പീഡനങ്ങൾ സഹിക്കാൻ കഴിയാതെ വീട് വിട്ടുറങ്ങി വാടക വീട്ടിലാണ് ​ഗം​ഗയും അമ്മയും സഹോദരിയും...

Read More >>
#BiggBoss |'ബിഗ് ബോസ് കഴിഞ്ഞാല്‍ ജാസ്മിന് നല്ല ചീത്തപ്പേര്, വിവാഹം പോലും നടക്കില്ല; ഗബ്രി പൊടിയും തട്ടി പോകും'

Apr 17, 2024 02:35 PM

#BiggBoss |'ബിഗ് ബോസ് കഴിഞ്ഞാല്‍ ജാസ്മിന് നല്ല ചീത്തപ്പേര്, വിവാഹം പോലും നടക്കില്ല; ഗബ്രി പൊടിയും തട്ടി പോകും'

തനിക്ക് ഗബ്രിയോട് സ്‌നേഹമുണ്ട്. അത് പ്രണയമാകാതെ താന്‍ പിടിച്ചുവെച്ചിരിക്കുകയാണ് എന്നാണ് ജാസ്മിന്‍ മോഹന്‍ലാലിനോട്...

Read More >>
#BiggBoss |പെണ്ണ് പറഞ്ഞാല്‍ സ്വീകാര്യം, പുരുഷന്‍ പറഞ്ഞാല്‍ സെക്‌സിസം; ജാസ്മിന് ചിന്ത വീട്ടുകാരെപ്പറ്റി മാത്രം?

Apr 16, 2024 01:56 PM

#BiggBoss |പെണ്ണ് പറഞ്ഞാല്‍ സ്വീകാര്യം, പുരുഷന്‍ പറഞ്ഞാല്‍ സെക്‌സിസം; ജാസ്മിന് ചിന്ത വീട്ടുകാരെപ്പറ്റി മാത്രം?

ബിഗ് ബോസ് വീട്ടിലെ മറ്റുള്ളവര്‍ക്കിടയിലും ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം ഗബ്രിയും ജാസ്മിനുമാണ്....

Read More >>
Top Stories