---
title: "ജീവിതത്തില്‍ തനിച്ചായി എന്ന് തോന്നി തുടങ്ങുമ്പോള്‍ ഇത് ചെയ്യുക, താരത്തിന്റെ വീഡിയോ വൈറല്‍ "
english_title: "Do this when you feel alone in life, the star's video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/52267/do-this-when-you-feel-alone-in-life-the-stars-video-goes-viral"
published_at: "2022-07-01T12:33:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62be9c9688029_THARA_KALYAN.jpg"
keywords: []
---

# ജീവിതത്തില്‍ തനിച്ചായി എന്ന് തോന്നി തുടങ്ങുമ്പോള്‍ ഇത് ചെയ്യുക, താരത്തിന്റെ വീഡിയോ വൈറല്‍ 

> **Lead Summary:** സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുള്ള നടിയാണ് താരാ കല്യാണ്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് ഈ നടി. താരയുടെ മകള്‍ സൗഭാഗ്യയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ലോക്ക് ഡൗണ്‍ സമയത്ത് ഇരുവരും ഒന്നിച്ച് ചെയ്തനിരവധി റിയല്‍സ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു.

## Article Content

സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുള്ള നടിയാണ് താരാ കല്യാണ്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് ഈ നടി. താരയുടെ മകള്‍ സൗഭാഗ്യയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ലോക്ക് ഡൗണ്‍ സമയത്ത് ഇരുവരും ഒന്നിച്ച് ചെയ്തനിരവധി റിയല്‍സ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു.

ഈ താരങ്ങള്‍ പങ്കുവെക്കുന്ന വീഡിയോയ്ക്ക് കാഴ്ചക്കാരും ഏറെ ആയിരുന്നു. ജീവിതത്തിലെ ദുഃഖങ്ങളും സന്തോഷമെല്ലാം ഈ താരകുടുംബം പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോള്‍ താര കല്യാണ്‍ പങ്കുവെച്ച റീല്‍ വീഡിയോ ആണ് വൈറല്‍ ആവുന്നത്. മരിച്ചുപോയ ഭര്‍ത്താവ് രാജ റാമിന്റെ ഫോട്ടോയ്ക്ക് മുന്നില്‍ നിന്നാണ് ഈ വീഡിയോ താര പകര്‍ത്തിയത്.

വീഡിയോ തുടങ്ങുമ്പോള്‍ സെന്റ് ഡയലോഗ് ആണെങ്കിലും അവസാന ഭാഗത്തേക്ക് എത്തുമ്പോള്‍ കോമഡി തന്നെ. വീഡിയോയില്‍ നല്ല രീതിയില്‍ അഭിനയിക്കുകയും ചെയ്യുന്നുണ്ട് താരം. ഇതിന് താഴെ നിരവധി കമന്റ് വരുന്നുണ്ട്.

‘ജീവിതത്തില്‍ തനിച്ചായി എന്ന് തോന്നി തുടങ്ങുമ്പോള്‍ നമ്മള്‍ എവിടെയെങ്കിലും പോയി തേനീച്ച കൂടിന് കല്ലെറിയണം. പിന്നെ ആളായി ബഹളമായി ആമ്പുലന്‍സ് ആയി. പിന്നെ നമ്മള്‍ ആരാ, വേറെ ലെവലാ’ എന്ന രസകരമായ റീല്‍ വീഡിയോയ്ക്ക് താഴെ അതിലും രസകരമായ കമന്റുകളാണ് വന്നു കൊണ്ടിരിയ്ക്കുന്നത്.

‘പിന്നെ വലിയ നിലയില്‍ ആകും. ആശുപത്രിയിലെ റൂം നമ്പര്‍ കൂടെ പറഞ്ഞ് തന്നാല്‍ തേനുമായി ഞാന്‍ അങ്ങോട്ട് വരാം’ എന്നാണ് ഒരു കമന്റ്.

ഭരതനാട്യം കുച്ചുപ്പുടി മോഹിനിയാട്ടം എല്ലാം പഠിച്ചിട്ടുണ്ട് താര കല്യാണ്‍. മകള്‍ സൗഭാഗ്യയും നൃത്തത്തില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാല്‍ സിനിമയിലേക്കോ സീരിയലിലേക്കോ സൗഭാഗ്യം ഇതുവരെ എത്തിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/52267/do-this-when-you-feel-alone-in-life-the-stars-video-goes-viral)